ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓഹരി നിക്ഷേപം ഒരു ആമുഖം

വിപണി വീക്ഷണം 2017

ആനുവല്‍ റിപ്പോര്‍ട്ട്:ഒരു ആമുഖം

                                                               നിങ്ങള്‍ ആനുവല്‍ റിപ്പോര്‍ട്ട് വായിക്കാറുണ്ടോ? ഒരു കമ്പനിയുടെ  പ്രധാന വിവരങ്ങള്‍ സമാഹരിച്ച്,ഓഹരി കൈവശം വെയ്ക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും  കമ്പനിയില്‍ നിന്ന്  അയച്ചു കൊടുക്കുന്നതാണ് ആനുവല്‍ റിപ്പോര്‍ട്ട്.സോഫ്റ്റ്‌ കോപ്പി കമ്പനികളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, സെക്ടര്‍,ഉത്പന്നങ്ങള്‍ ,വിപണി വിഹിതം,സാമ്പത്തിക സ്ഥിതി,ലാഭ നഷ്ട കണക്കുകള്‍ എന്നിവ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉണ്ടാകും.                ആനുവല്‍ റിപ്പോര്‍ട്ടിനു നാല് ഘടകങ്ങങ്ങള്‍ ഉണ്ട്.അവ ഡയറക്ടറുടെ റിപ്പോര്‍ട്ട്,ഓഡിറ്ററുടെ റിപ്പോര്‍ട്ട്,സാമ്പത്തിക ഫലങ്ങള്‍, അക്കൌണ്ടിലേക്കുള്ള  കുറിപ്പുകള്‍  എന്നിവയാണ്.സമ്പദ് ഘടനയും സെക്ടറും വിശകലനം ചെയ്തുകൊണ്ട്, കമ്പനിയുടെ പ്രവര്‍ത്തനങ്ങളും, പ്രശ്നങ്ങളും,സാധ്യതകളും, ഭാവി പരിപാടികളും  ഡയരക്ടര്‍ ബോര്‍ഡ്  എങ്ങനെ വിലയിരുതുന്നുവെന്നു ഡയറക്ടരുടെ റിപ്പോര്‍ട്ട്(Director's Report) വായിച്ചാല്‍ മനസ്സിലാക്കാം.പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രായോഗികമാണോയെന്നു പരിശോധിക്കാനും,അതേ സെക്ടറിലെ  മറ്റു കമ്പനികളുടെ വ

നോട്ട് പിന്‍വലിക്കല്‍:ഗുണമോ ദോഷമോ?

                           നോട്ട് പിന്‍വലിക്കല്‍ തീരുമാനം തെറ്റായിരുന്നുവോ എന്ന ചില സുഹൃത്തുക്കളുടെ ചോദ്യത്തിനു അല്ല എന്നാണ് എന്റെ നിരീക്ഷണം.മൊറാര്‍ജി ദേശായിയുടെ കാലത്തിനു ശേഷം,ഇപ്പോഴാണല്ലോ വലിയ ഡിനോമിനേഷന്‍ പിന്‍വലിക്കുന്നത്.സമ്പദ്ഘടനയില്‍  വല്ലപ്പോഴും ഒരു ശുദ്ധീകരണ പ്രക്രീയ (Clean up process) നല്ലതാണ്.        രാജ്യത്തെ ഇടപാടുകളില്‍ 68 % ഇടപാടുകള്‍ നോട്ടുകള്‍ വഴിയാണെന്ന് സി.എല്‍.എസ്.എ. എന്ന റിസര്‍ച്ച് ഏജന്‍സിയുടെ പഠനം വന്നിട്ടുണ്ട്. ഇത്തരം പണം ഇടപാടുകളില്‍ വലിയൊരു  ശതമാനം ടാക്സിന് പുറത്താണ്.റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ പാതി തുക മാത്രമേ കണക്കില്‍ കാണിക്കപ്പെടുന്നുള്ളൂ.അധികമായി നല്‍കപ്പെടുന്ന തുക മറ്റൊരു വസ്തു കച്ചവടത്തിലേക്കോ,നിയമ വിധേയമല്ലാത്ത 'ബ്ലേഡ് പലിശ' വ്യാപാരത്തിലേക്കോ,കള്ള പണം വെളുപ്പിക്കാനുള്ള സംരംഭങ്ങളിലേക്കോ (Money Laundering) ഒക്കെ വക മാറ്റപ്പെടുകയായിരുന്നു.തീവ്രവാദ ഗ്രൂപ്പുകളുടെയും മാഫിയയുടെയും  പ്രവര്‍ത്തനം മൂലം  കള്ള നോട് ടുകള്‍(Fake currency) സര്‍വ്വ സാധാരണമായി നിലകൊണ്ടു.ബിനാമി ദല്ലാളുകള്‍ ഊതിപ്പെരുപ്പിച്ചു നിറുത്തിയിരിക്കുന്ന വസ്തുവില  നോട്ട് പിന്‍വലി

സാമ്പത്തിക മാര്‍ഗ്ഗ നിര്‍ദേശം എന്തിന്?

       രാവിലെ ഒന്‍പതര കഴിഞ്ഞപ്പോള്‍ തന്നെ വിമാനം നെടുമ്പാശ്ശേരിയില്‍  ലാന്‍ഡ്‌ ചെയ്തു.ഏറെ കാലത്തിനു ശേഷം ആണ് കൊച്ചിയില്‍ എത്തുന്നത്‌.അലീന ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു.എയര്‍ പോര്‍ട്ടിനു  പുറത്ത്‌,ഒട്ടും തിരയേണ്ടി വന്നില്ല.മന്ദ സ്മിതത്തോടെ അമ്മാവന്‍ കേണല്‍ അജിത് മേനോനും  അമ്മായി ഇന്ദിരയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.  പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ എത്തുമ്പോഴും അലീനയുടെ മുഖം മ്ലാനമായിരുന്നു. "എന്താ ഒരു വിഷാദം?" അജിത് മേനോന്‍ ആരാഞ്ഞു. " ഇന്‍വെസ്റ്റ്‌മെന്റ്സ് മുഴുവന്‍ അലങ്കോലമായി കിടക്കുകയാണ്.കഴിഞ്ഞ  ഫെബ്രുവരിയില്‍ ക്രാഷ് വന്നപ്പോള്‍ ഞാന്‍ വിറ്റു മാറിയതൊക്കെ കയറിപ്പോയി.." അവള്‍ പറഞ്ഞു. "നിനക്ക് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആരുമില്ലേ കുട്ടീ?" "ഇല്ല.എല്ലാം  തനിയെ ആണ് ചെയ്യുന്നത്.." കേണല്‍ മറുപടിയൊന്നും പറഞ്ഞില്ല.അവളെ അലിവോടെ നോക്കുക മാത്രം ചെയ്തു. ഉച്ച ഭക്ഷണം കഴിഞ്ഞപ്പോള്‍,അദ്ദേഹം ചോദിച്ചു: " ഒന്ന് പുറത്തു പോയാലോ?" അലീനയുടെ മുഖം വിടര്‍ന്നു: " ബാംഗ്ലൂരെ ഐ.ടി. ലൈഫ് വല്ലാതെ ബോറടിച്ചു.കൊച്ചി പഴയ കൊച്ചിയല്ലെന്നു അറിയാം.കണ്ടു ക

പോര്‍ട്ട്‌ഫോളിയോ എന്തിന്?

"എന്തിനാണ് ഒരു പോർട്ട്ഫോളിയോ ; ട്രേഡ് ചെയ്തു ലാഭം ഉണ്ടാക്കുന്നവര്‍ക്ക് അതിന്റെ ആവശ്യം ഉണ്ടോ?"        സ്ഥിരമായി ദിവസവ്യാപാരം ചെയ്യുന്ന ഷാഹുല്‍ ചോദിച്ച സംശയം ആണ്. അദ്ദേഹത്തിന്,ലാഭം എടുക്കുന്നതിനോ,നിക്ഷേപം ഇരട്ടിയാക്കുന്നതിണോ സന്ദേഹം ഇല്ല.അത്യാവശ്യം പണി അറിയാവുന്ന ആളാണ്‌.പൊടുന്നനെ കുതിച്ചു കയറുന്ന ഓഹരികളില്‍ നിന്ന്,ചെറിയൊരു ലാഭം എടുക്കുന്ന സ്കാല്‍പ്പിംഗ് ആണ് പ്രധാന തന്ത്രം.ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ ഓഹരികളില്‍ ആണ് മുഖ്യമായും ശ്രദ്ധിക്കുന്നത്. " കിട്ടുന്ന ലാഭം എന്ത് ചെയ്യുന്നു?" എന്ന മറുചോദ്യമാണ് എന്നില്‍ നിന്ന് ഉണ്ടായത്. " അതൊക്കെ പുട്ടടിക്കും.ഷോപ്പിംഗ്‌,ടൂര്‍ അങ്ങനെയൊക്കെ ചെലവാക്കും.." " റിട്ടയര്‍മെന്റിനും കുട്ടികളുടെ ഉപരി പഠനത്തിനുമൊക്കെ എന്തെങ്കിലും വകയിരുതിയിട്ടുണ്ടോ?" " പത്തു ലക്ഷം രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ട്.അത് പോരെ?" " തമാശ പറയുകയാണോ ഷാഹുല്‍ ജി?" ഞാന്‍ ചിരിച്ചു. " അല്ല;കാര്യമായിട്ടാ.." " ആറു ശതമാനം പണപ്പെരുപ്പം കണക്കുകൂട്ടിയാല്‍ തന്നെ, ഇപ്പോള്‍ പത്തുലക്ഷം ആകുന്ന ഒരു എ

ഡിസ്ക്ലയിമര്‍

ചിലപ്പോള്‍,മാര്‍ക്കെറ്റ് ഒരുതിരമാല പോലെയാണ്.കാലേല്‍ തൊട്ടുരുമ്മുകയും,മുട്ടോളം നനയ്ക്കുകയും ചെയ്യും.എന്നാല്‍,കണ്ണടയ്ക്കുംമുന്പ് അത് പിണങ്ങിമാറുന്നതും കാണാം..തിരമാല വന്നപ്പോള്‍,കൈക്കുമ്പിള്‍ നിറയെയോ,ബക്കറ്റില്‍ തന്നെയോ വെള്ളം പിടിക്കാമായിരുന്നു.പക്ഷെ,ഓര്‍ക്കുമ്പോള്‍ പലപ്പോഴും അസ്തമയം തന്നെ കഴിഞ്ഞിട്ടുണ്ടാവും..കിട്ടിയ ലാഭം തിരിച്ചെടുക്കാന്‍ വിപണിക്ക് എത്രസമയം വേണം? ഓര്‍ക്കുക;വല്ലപ്പോഴും.

പുതിയ നിക്ഷേപകർ അറിയാൻ:10 കാര്യങ്ങള്‍

        നിങ്ങള്‍ ഓഹരി വിപണിയില്‍ ഒരു പുതിയ  നിക്ഷേപകന്‍ ആണോ?എങ്കില്‍,നിക്ഷേപിക്കുന്നതിനു മുന്പ്,ചുവടെ  പറയുന്നവ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നു. 1.ലേശം ചീത്ത പേരുള്ള സ്ഥലം ആണ് ഓഹരി കമ്പോളം.ലാഭം നേടിയവരെക്കാൾ കൂടുതൽ നഷ്ടം വന്നവർ ഉള്ള സ്ഥലം.അതുകൊണ്ടു തന്നെ,വീട്ടിൽ നിന്നോ സമൂഹത്തിൽ  നിന്നോ പിന്തുണ പ്രതീക്ഷിക്കണ്ട.കിട്ടിയാൽ,മഹാഭാഗ്യം. 2.നഷ്ടം ഉണ്ടാക്കുന്നത് ഒരു കലയാണ്.ലാഭം ഉണ്ടാക്കുന്നത് ശാസ്ത്രവും.വായിക്കാനോ പഠിക്കാനോ മിനക്കെടാതെ സ്ഥിരതയോടെ ലാഭം നേടാൻ കഴിയില്ല.mbbs പോലും ഇല്ലാത്ത ഡോക്ടർ സർജറി ചെയ്‌താൽ രോഗിക്ക് എന്ത് സംഭവിക്കുമോ,അതാണ് വിശകലനം ഇല്ലാതെ നടത്തുന്ന നിക്ഷേപത്തിന്റെ ഗതി. 3.നൂറു രൂപയുടെ പച്ചക്കറി വാങ്ങും മുൻപ്,നാം അതിന്റെ നിറവും മണവും ഗുണവുമൊക്കെ ശ്രദ്ധിക്കും.കഷ്ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങൾ മുടക്കും മുൻപ്,ഏറ്റവും കുറഞ്ഞത് കമ്പനികളുടെ അറ്റ ലാഭത്തിന്റെ കണക്കു എങ്കിലും അറിയണ്ടേ?ആരുടെ കമ്പനിയാണെന്നും,ഉത്പന്നങ്ങൾ എത്രമാത്രം വിറ്റു പോകുന്നുവെന്നും അറിയണ്ടേ?കഴിഞ്ഞ അഞ്ചു വർഷത്തെ ട്രാക്ക് റിക്കോർഡ് എങ്കിലും മനസിലാക്കേണ്ടേ? 4.ഒരു ലോട്ടറി എടുക്കുന്ന മനോഭാവത്തോടെ ഡേ

ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്:സമ്പത്തിന്റെ ഫോർമുല .

                     ഈ ലോകത്ത്, നാലു തരത്തിൽ പണം ഉപയോഗിക്കുന്ന മനുഷ്യർ ഉണ്ടെന്നാണ് സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രചാരകനായ റോബർട്ട് കിയോസാക്കി പറയുന്നത്.ഇതു വിവരിക്കാൻ അദ്ദേഹം ആവിഷ്കരിച്ച സിദ്ധാന്തം ആണ് ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്.ഓരോ വ്യക്തിയുടെയും പണം എവിടെ നിന്ന് വരുന്നു എന്നതു അനുസരിച്ചാണ് ഈ തരം തിരിക്കൽ.സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് ഈ ഫോർമുലയെക്കുറിച്ചുള്ള അവബോധം സുപ്രധാനമാണെന്നാണ് കിയോസാക്കി പറയുന്നത്. ESBI എന്നീ അക്ഷരങ്ങളിൽ ഓരോന്നും ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു. E - എന്നത് എംപ്ലോയീ അഥവാ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ.സുരക്ഷിതത്വം ആണ് ഇവരുടെ മുഖമുദ്ര.അനിശ്ചിതത്വം ആഗ്രഹിക്കാത്തവർ ആണ് ഈ വിഭാഗം. S - എന്നത് സ്വന്തമായി തൊഴിൽ ചെയ്യുന്ന ആളുകൾ അഥവാ സെൽഫ് എംപ്ലോയ്‌ഡ്‌ പ്രഫഷണൽ ആണ്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെങ്കിലും പ്രയത്നം കുറഞ്ഞാൽ ഇവരുടെ വരുമാനത്തെ ബാധിക്കും. B -സൂചിപ്പിക്കുന്നത് സ്വന്തമായി ബിസിനസ് ഉള്ളവരെ ആണ്.പണം ഉപയോഗിച്ച് റിസ്ക്‌ എടുക്കുന്ന ഇക്കൂട്ടർ മറ്റുള്ളവരുടെ പ്രയത്നത്തിലൂടെയാണ് വരുമാനം സൃഷ്ടിക്കുന്നത്. I -എന്നത് ഇൻവെസ്റ്റർ അഥവാ നിക്ഷ

ലാഭവും കാലയളവും:ചില കാര്യങ്ങൾ.

                                                   ഏതു കാലയളവ് ഉപയോഗിച്ചാണ് ഓഹരി വിപണിയിൽ ലാഭമെടുക്കേണ്ടതെന്നു പലരും ചോദിക്കാറുണ്ട്.അഭിരുചി അനുസരിച്ചു നിക്ഷേപ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നാണ് എന്റെ നിരീക്ഷണം.           ഒരു ഓഹരി ഒരു ദിവസത്തിലേറെ കൈവശം വെയ്ക്കാൻ ക്ഷമ ഇല്ലാത്തവർ ഡേ ട്രേഡിങ്ങിനെ ആശ്രയിക്കുന്നു.ഒരു ദിവസത്തെ ഉയർന്ന വിലയും താഴ്ന്ന വിലയും തമ്മിലുള്ള വ്യത്യാസം ആണ് ദിവസ വ്യാപാരത്തിലെ അവസരം.പിവട് പോയിന്റ് ഉപയോഗിച്ചും ആവറേജ് വില ഉപയോഗിച്ചും ഉള്ള തന്ത്രങ്ങൾ പ്രചാരത്തിലുണ്ട്.5 മിനിറ്റ്,15 മിനിറ്റു ചാർറ്റുകളുടെ ഗതി നോക്കി ട്രേഡ് ചെയ്യുന്നവർ ഉണ്ട്.എന്നാൽ,സ്ഥിരമായി ലാഭം നേടുന്നവർ പതിനൊന്നു ശതമാനം മാത്രമേ ഉളളൂ എന്നാണ് പൊതുവെയുള്ള കണക്ക്.ലാഭ നഷ്ട സാദ്ധ്യതകൾ തിരിച്ചറിഞ്ഞു,പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവാണ് മുഖ്യം.            എന്നാൽ,ഡേ ട്രേഡ് കഴിഞ്ഞാൽ പലരുടെയും ഇഷ്ടപ്പെട്ട രീതി സ്വിങ്ങ് ട്രേഡിങ്ങ് ആണ്.മൈനർ ട്രെൻഡ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.നാലോ അഞ്ചോ ദിവസം കൊണ്ടാണ് ഒരു മൈനർ ട്രെൻഡ് രൂപപ്പെടുന്നത്. ചിലപ്പോൾ,ഇത് ഒന്നോ രണ്ടോ മാസം വരെ ഇത് നില നി

സാമ്പത്തിക സ്വാതന്ത്ര്യം:പത്തു കാര്യങ്ങൾ

                        ഫിനാൻഷ്യൽ ഫ്രീഡം എന്ന ആശയം പ്രചരിപ്പിക്കാൻ ഏറ്റവും അധികം ശ്രമങ്ങൾ നടത്തിയവരിൽ ഒരാൾ ജാപ്പനീസ് അമേരിക്കൻ ആയ റോബർട്ട് കിയോസാക്കി ആണ്.ആദ്യത്തെ രണ്ടു ബിസിനസുകളുടെ വൻ തകർച്ച അദ്ദേഹത്തെ അപ്രതീക്ഷിതമായി ഈ മേഖലയുടെ പഠനത്തിൽ എത്തിക്കുക ആയിരുന്നു.ഈ വിഷയത്തെ ആസ്പദമാക്കി അദ്ദേഹം എഴുതിയ റിച്ച്‌ ഡാഡ്, പുവർ ഡാഡ് എന്ന കൃതി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാമതെത്തി.തുടർന്ന്,കാഷ്ഫ്‌ളോ ക്വാഡ്രണ്ട്, ഗൈഡ് ടു ഇൻവെസ്റ്റിംഗ് എന്നീ ഗ്രന്ഥങ്ങൾ കൂടി പുറത്തു വന്നു.സാമ്പത്തിക സ്വാതന്ത്ര്യത്തിൽ എത്തുന്നതിനുള്ള മാർഗ രേഖയായി ഇവ കണക്കാക്കപെടുന്നു. ഈ പുസ്തകങ്ങൾ എനിക്ക് വ്യക്തിപരമായി ഏറെ ഗുണം ചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെ,നിങ്ങൾക്കും അത് ഗുണകരമാകുമെന്നു ഞാൻ കരുതുന്നു. കിയോസാക്കിയുടെ തത്വങ്ങളുടെ സാരാംശം എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ലളിതമായി നടപ്പാക്കാൻ കഴിയും? 1.നിങ്ങളുടെ സാമ്പത്തിക ജ്ഞാനം വർധിപ്പിക്കുക.സാമ്പത്തിക മാസികകൾ,പത്രങ്ങൾ,പുസ്തകങ്ങൾ എന്നിവ വായിക്കുക.സാധാരണക്കാർക്ക് അപ്രാപ്യമായ ഇക്കണോമിക്സ്,കൊമേഴ്‌സ് പദങ്ങൾ മനസ്സിലാക്കുക.എങ്കിൽ മാത്രമേ,നവ ലോക വ്യവസ്ഥിതിയിൽ,നിക്ഷേപങ്ങളും വ്യാ

ദലാൽ സ്ട്രീറ്റിലെ ട്രേഡിങ് തന്ത്രങ്ങൾ

     പെട്ടെന്ന് പണം ഇരട്ടിപ്പിക്കാമെന്നു കരുതി വിപണിയെ സമീപിക്കുന്നവരുടെ ശ്രദ്ധ ആദ്യം പതിയുന്നത് ഡേ ട്രേഡിങ് അഥവാ ദിവസ വ്യാപാരത്തിലാണ്.കുറഞ്ഞ മൂലധനം ഉപയോഗിച്ചു്  കൂടുതൽ തുകയുടെ വ്യാപാരം ചെയ്യാമെന്നതാണ് ആകർഷക ഘടകം.പല ബ്രോക്കിങ് കമ്പനികളും മാർജിൻ തുകയുടെ പത്തു മടങ്ങു വരെയുള്ള തുകയ്ക്കു ഓഹരികളിൽ ഡേ ട്രേഡിങ് നടത്താൻ സൗകര്യം ചെയ്യുന്നുണ്ട്.കൂടുതൽ നേട്ടം ഉണ്ടാക്കാം എന്ന പോലെ നഷ്ടത്തിനും ഇതു വഴി വെയ്ക്കുന്നു.മറ്റൊരു രീതിയിൽ പറഞ്ഞാൽ,ഇരുതല വാൾ പോലെയാണ് ഡേ ട്രേഡിങ്.എന്നാൽ,ചുരുക്കം ആണെങ്കിലും പ്രൊഫഷണലായി വിപണിയിൽ ട്രേഡ് ചെയ്തു നേട്ടം ഉണ്ടാക്കുന്നവരുമുണ്ട്.ഇക്കൂട്ടത്തിൽ പ്രധാനികൾ ഗുജറാത്തികളും മറാത്തികളും ആണ്.ദലാൽ സ്ട്രീറ്റിലെ  ട്രേഡർമാരുടെ ഇടയിൽ പല  തന്ത്രങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ,പ്രധാനപ്പെട്ട രണ്ടെണ്ണംചുവടെ ചേർക്കുന്നു. 1. പതിനഞ്ചു മിനിറ്റിന്റെ നിയമം ( 15 minute rule ) ...............................................................................................     വിപണിയുടെ ആദ്യത്തെ പതിനഞ്ചു മിനിട്ടിൽ  ഒരു ഓഹരിയുടെ വിലയിൽ സംഭവിക്കുന്ന വ്യതിയാനം നോക്കി ട്രേഡ് ചെയ്യുന്ന രീതിയാണ് ഇ

ഓഹരി വിശകലനം : ഒരു മുഖവുര

             ഓഹരി വിശകലനം നടത്താൻ എന്താണ് ഏറ്റവും നല്ല മാർഗം എന്നതു ആഗോള വിപണിയിലെ ചൂടേറിയ ചർച്ചാ വിഷയം ആണ്.ഫണ്ടമെന്റൽ അനാലിസിസ് ആണ് ഏറ്റവും നല്ലതെന്നു ചിലർ വിശ്വസിക്കുന്നു.മറ്റു ചിലർക്ക്,ടെക്നിക്കൽ അനാലിസിസ് ആണ് താല്പര്യം.സൂപ്പർ മാൻ ആണോ സ്പൈഡർ മാൻ ആണോ ശക്തൻ എന്നു കുട്ടികൾ ശണ്ഠ കൂടുന്ന പോലെ ഈ തർക്കം എക്കാലവും തുടരുന്നു.                             ലാഭം നേടാൻ ഏറ്റവും നല്ലതു കമ്പനികളുടെ വാർഷികമോ ത്രൈമാസികമോ ആയ  കണക്കുകൾ മാത്രം മനസ്സിലാക്കുന്നതാണെന്നു പലരും കരുതാറുണ്ട്.ദീർഘ കാല നിക്ഷേപകരെ സംബന്ധിച്ചു,ഒരു പരിധി വരെ ഇതു ശരിയാണ്.എന്നാൽ,അതോടൊപ്പം തന്നെ ഓഹരിയുടെ വിലനിലവാരം കൂടി വിശകലനം ചെയ്യുന്നതാണ് കുറച്ചു കൂടി നല്ലതു എന്നാണ് എന്റെ അനുഭവം.                            ശക്തമായ സാമ്പത്തിക ശേഷിയുള്ള കമ്പനികൾ പോലും വിപണിയിൽ പലപ്പോഴും 'അനങ്ങാപ്പാറ'കളായി നിൽക്കുന്നത് കാണാം.വിപണി ഒന്നാകെ ഇറങ്ങുമ്പോൾ,ഈ ഓഹരികൾ മൂക്കും കുത്തി വീഴുന്നതും കാണാം.എന്നാൽ,മികച്ച ലാഭ വർദ്ധനവ് നില നിറുത്തുന്ന കമ്പനികളുടെ വിലയുടെ ദിശ കൂടി മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യാറുണ്ട്. എന്താണ് കാരണം? നിക്ഷേപകരുടെ കാഴ്ചപ്

ഓഹരിയുടെ സ്വഭാവം

                        മനുഷ്യരെ പോലെ തന്നെയാണ് ഓഹരികളും. ചൂടന്മാരുണ്ട്.തണുപ്പന്മാരുണ്ട്.പരോപകാരികളുമുണ്ട്. ഓഹരിയുടെ സ്വഭാവം (Nature of the stock) തിരിച്ചറിയാൻ കഴിയുന്നതാണ് നിക്ഷേപകന്റെ വിജയം.എന്നാൽ,അതു ട്രേഡിങ് ടെർമിനലിൽ നിന്നോ വാർത്തകളിൽ നിന്നോ മാത്രമായി മനസ്സിലാക്കാൻ കഴിയില്ല താനും.         ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാനുള്ള എളുപ്പ വഴി  അതിന്റെ ഇന്നോളം ഉള്ള യാത്രയുടെ ഗതി മനസ്സിലാക്കുകയാണ്.വിപണി കയറുമ്പോൾ അതിനേക്കാൾ  വേഗം കയറുന്ന ഓഹരികളെയാണ് ഞാൻ ചൂടന്മാർ  എന്നു വിളിക്കുന്നത്.സാങ്കേതികമായി, ഉയർന്ന ബീറ്റാ ഉള്ള ഓഹരികൾ എന്നു പറയും.ഒരു ഓഹരിയുടെ വിലയിൽ   സൂചികയുടെ ചാഞ്ചാട്ടത്തിനൊത്തു ഉണ്ടാകുന്ന മാറ്റത്തെയാണ് ബീറ്റാ സൂചിപ്പിക്കുന്നത്.ബീറ്റാ  ഒന്നിൽ കൂടുതൽ ഉള്ള ഓഹരികളിൽ ചാഞ്ചാട്ടം കൂടുതൽ ആയിരിക്കും.വിപണി ഇറങ്ങുമ്പോൾ,ഇവ വളരെ വേഗത്തിൽ ഇറങ്ങുന്നതായി കാണാം.പല കൺസ്ട്രക്ഷൻ കമ്പനികളുടെയും ബീറ്റാ കൂടുതൽ ആണ്.1.3 ബീറ്റാ ഉള്ള ഒരു ഓഹരിയ്ക്കു  വിപണി സൂചികയേക്കാൾ മുപ്പതു ശതമാനം  കൂടുതൽ നേട്ടം നൽകാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.    ഒന്നിൽ താഴെ ബീറ്റാ ഉള്ള ഓഹരികളിൽ വിപണി സൂചിക ഉയരുമ്പോൾ,അതിനൊപ്പം

വിപണിയുടെ പൊതു വികാരം

                രണ്ടായിരത്തി ആറിലാണ്.ടെക് മഹീന്ദ്രയുടെ ഓഹരി ലിസ്റ് ചെയ്ത ദിവസം.ഞാനും സഹപ്രവർത്തകനായ ഡീലറും കൂടി ടെർമിനലിന് മുൻപിൽ കണ്ണും നട്ടിരിക്കുകയാണ്. 365 നു പബ്ലിക് ഓഫർ നടത്തിയ ഓഹരി 560 രൂപയിലേക്കു കുതിക്കുന്നു.ലിസ്റ്റിംഗ് ദിനം തന്നെ  അമ്പത്തിമൂന്നു ശതമാനം ലാഭം! സംഗതി കൊള്ളാമല്ലോ.വിട്ടുമാറാത്ത അമ്പരപ്പോടെയാണ് ഞങ്ങൾ അന്ന്  പിരിഞ്ഞത്.ഇങ്ങനെയും ഓഹരികൾ കുതിക്കുമോ,ഒറ്റ ദിവസം കൊണ്ട്?ആറു മാസം കൊണ്ടു,മൂന്നു മടങ്ങു വർധനവുണ്ടാകുന്നതാണ് പിന്നീട് കണ്ടത്. " ഭയങ്കര ഫണ്ടമെന്റലാണ്..ഇതിനെ പിടിച്ചാ  കിട്ടൂല്ലാ " ബ്രാഞ്ച് മാനേജർ അന്ന് പറഞ്ഞത് ഓർമയുണ്ട്. ഈ ഫണ്ടമെന്റല് അസാമാന്യ സംഭവം തന്നെ.തലയും കുത്തി ഇരുന്നാണേലും പഠിച്ചിട്ടു  തന്നെ ബാക്കി കാര്യം.കിട്ടുന്ന വരുമാനത്തിൽ ഭേദപ്പെട്ട തുക ഞാൻ ഓഹരി പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കും ഒക്കെയായി ചിലവഴിച്ചു വരികയാണ്.സാധിക്കുന്ന ട്രെയിനിങ്ങുകളൊക്കെ പങ്കെടുക്കാൻ പോകും. "ഈ കൊച്ചു ചെറുക്കന് ഗള്ഫിലെങ്ങാനും പൊയ്ക്കൂടേ?"ആരോ ചോദിച്ചു. "ഈ ജോലി തന്നെ വലിയ സന്തോഷം.." ഞാൻ പറഞ്ഞു. അങ്ങനെയിരിക്കെ, എന്നെ ഞെട്ടിച്ചുകൊണ്ട് ടെക് മഹീന്ദ്രയ

വാർത്തയും വിപണിയും

രാത്രി പത്തുമണി കഴിഞ്ഞപ്പോൾ, മൊബൈൽ പാടാൻ തുടങ്ങി. മുരളീധരൻ സെൽഫോൺ കാതോട് ചേർത്തു. "മുരളിയേട്ടാ,ഇതു ഞാനാ അരുൺ.." " ആഹാ..കുറെ നാളായല്ലോ..ഖത്തറിൽ നിന്നാണോ?" " അതേ..അങ്ങനെ റെക്സിറ്റും ബ്രെക്സിറ്റും കഴിഞ്ഞല്ലോ..ഒന്നും മാർകെറ്റിൽ ഏശിയിട്ടില്ല.." " അതേ..പവനായി ശവമായി.." " കഴിഞ്ഞ ഒരു വർഷം മൊത്തം പ്രശ്നം ആയിരുന്നല്ലോ..ക്രൂഡ് ഓയിലും മെറ്റലും ഇടിയുന്നു..ഗ്രീസിന് കടക്കെണി..ചൈനയിൽ മാർക്കറ്റ് വീഴുന്നു..വ്യാവസായിക ഉത്പാദനം തകരുന്നു..ജി.എസ്.ടി നീണ്ടു പോകുന്നു.."  " ഓഹരി വിപണിയല്ലേ..പ്രശ്നങ്ങൾ അവസാനിക്കില്ല..ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു ദുഃഖം ഉണ്ടായാൽ ഒപ്പം വിഷമിക്കുന്നവർ ആണല്ലോ ഇന്ത്യൻ നിക്ഷേപകർ.ഇതിനു വാർത്ത ചാനലുകൾക്കും ന്യൂസ് വെബ്സൈറ്റുകൾക്കും നിർണായക സ്വാധീനം ഉണ്ട്.നെഗറ്റീവ് ന്യൂസിനാണ് എപ്പോഴും മുൻതൂക്കം.പക്ഷെ,നമ്മുടെ സമ്പദ്ഘടന ഏറ്റവും മികച്ച വളർച്ചാനിരക്ക് നിലനിര്ത്തുന്നത് മാത്രം പലരും ഓർക്കാറില്ല.." " ഇനി എന്തായിരിക്കും അടുത്ത പുലിവാല്?റിസർവ് ബാങ്ക് പലിശനിരക്ക് വീണ്ടും കുറക്കുമോ?ഫെഡറൽ റിസേർവ് പലിശ നിരക്ക് കൂട്ടുമോ

ബ്രെക്സിറ് : ഇന്ത്യൻ വിപണി എങ്ങോട്ട് ?

        ഇന്ത്യൻ ഓഹരി സൂചികയായ   നിഫ്റ്റിയിൽ ഇന്ന് സംഭവിച്ച ചാഞ്ചാട്ടം പല നിക്ഷേപകരെയും ഞെട്ടിച്ചിട്ടുണ്ടാവും.ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്ന റെഫറണ്ടത്തിന്റെ അലയൊലികൾ ലോക വിപണിയെ ഒന്നടങ്കം സ്വാധീനിച്ചിട്ടുണ്ട്.52% ശതമാനം വോട്ട്  യൂറോപ്യൻ യൂണിയനില് നിന്നു പുറത്തു പോകാൻ പിന്തുണച്ചത് യൂറോ മേഖലയിൽ നിർണായക മാറ്റങ്ങൾക്കു കാരണമായേക്കാം.ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് , സ്വർണ്ണ വിലയിൽ ആറു ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.ബ്രിട്ടീഷ്പൗണ്ടും യൂറോയും വീണ്ടും മൂല്യ ശോഷണം നേരിട്ടേക്കാം.കുറെ കാലത്തേക്ക്,ലോക  വിപണിയിലും പ്രത്യേകിച്ചു യൂറോപ്യൻ ഓഹരികളിലും  അസ്ഥിരത തുടരാൻ  ഇടയുണ്ട്.ഈ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുസജ്ജമാണെന്നു ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്. നിഫ്റ്റി ചാർട്ടിൽ, കഴിഞ്ഞ മാസം ഇൻവെർട്ടഡ്ഹെഡ് ആൻഡ് ഷോൾഡർ  പാറ്റേൺ മുകളിലേക്കു  ഭേദിച്ചിട്ടുണ്ട്.ദീർഘ കാലത്തേക്കും,ഇടക്കാലത്തേക്കും വിപണിയുടെ ഗതി 8300 ലെവലിനു  മുകളിലേക്കു പുരോഗമിക്കാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.ഈയാഴ്ച പുറത്തു വന്ന FDI പോളിസിയും ഇന്ത്യൻ വിപണിക്ക് അനു

എസ് ഐ.പി സ്കീമുകൾ : കഴിഞ്ഞ പതിനഞ്ചു വര്ഷത്തെ വിശകലനം

                   ജീവിതത്തിലെ സാമ്പത്തിക  ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിമാസ നിക്ഷേപങ്ങൾക്ക് തനതായ സ്ഥാനമുണ്ട്.എന്നാൽ,യാഥാസ്ഥിതികമായ സമ്പാദ്യ മാർഗങ്ങളായ ചിട്ടി,റിക്കറിംഗ്   ഡിപോസിറ്റ്,എൻഡോവ്മെന്റ് ഇന്ഷുറന്സ് തുടങ്ങിയവയാണ് പലരും പിന്തുടരുന്നത്.ആറര മുതൽ ഏഴര ശതമാനം വരെ മാത്രമാണ് ഇവയിൽ നിന്ന് കിട്ടുന്ന ആദായം .എന്നാൽ,കഴിഞ്ഞ പതിനഞ്ചു വര്ഷമായി നില കൊള്ളുന്ന മികച്ച സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ നല്കിയ ആദായം ഇവയെക്കാൾ പല മടങ്ങ്‌ അധികമാണ്.        പതിനഞ്ചു വര്ഷം മുന്പ് 2001 മേയ് മാസം മുതൽ  ഇതുവരെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് സ്കീമുകളിൽ പ്രതിമാസം പതിനായിരം രൂപ വെച്ച് അടച്ചവർക്ക് സൃഷ്ടിക്കാനായ സമ്പത്ത് എത്രയാണ്? യഥാർത്ഥ കണക്കുകൾ ചുവടെ ചേർക്കുന്നു. റിലയന്സ് ഗ്രോത്ത് ഫണ്ടിലെ നിക്ഷേപം ഒരു കോടി മുപ്പത്തിയാറ് ലക്ഷത്തി അന്പതിയേഴായിരത്തി എഴുനൂറ്റി ഒന്ന് രൂപ ഉണ്ട്. ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിലെ നിക്ഷേപം ഇപ്പോൾ ഒരു കോടി മുപ്പത്തി നാലു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഇരുനൂറ്റി അറുപതു രൂപ ആയിട്ടുണ്ട്. ഫ്രാങ്ക്ലിൻ ഇന്ത്യ ടാക്സ് ഷീൽഡിലെ നിക്ഷേപ മൂല്യം ഒരു കോടി നാല്പത്തി നാലായിരത്തി ഇരു

ഇരട്ടിക്കുന്ന നിക്ഷേപം: ഒരു സമീപ കാല വിശകലനം

                                                എന്താണ് ഒരു സാധാരണ നിക്ഷേപകന് ഏറ്റവും അനുയോജ്യമായ തന്ത്രം ? നിക്ഷേപത്തിന്റെ സുരക്ഷിതത്വം നിലനിറുത്തികൊണ്ട് തന്നെ സ്ഥിരമായി ലാഭം കൈവരിക്കലാണ് ഏറ്റവും നല്ലത്.എന്നാൽ,ലാഭത്തിനായുള്ള പരക്കം പാച്ചലിൽ,സുരക്ഷിതത്വം നന്നേ വിസ്മരിക്കുന്നവരുണ്ട്.ഊഹാപോഹങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്‌.      എന്നാൽ, മികച്ച സാമ്പത്തിക അടിത്തറയും,വളർച്ചാ നിരക്കും,കടത്തിന്റെ അഭാവവും കൊണ്ടു ശക്തമായി നിലനില്ക്കുന്ന കമ്പനികൾക്ക്  വിപണിയിൽ മെച്ചപ്പെട്ട പ്രകടനം നല്കാൻ കഴിഞ്ഞിട്ടുണ്ട്.ചില ഓഹരികൾ ഇവിടെപരിശോധിക്കുകയാണ്.    2012 ൽ നൂറു രൂപ വില ഉണ്ടായിരുന്ന അജന്താ ഫാർമ 2014 അവസാനത്തോടെ 1700 വരെയെത്തി.രണ്ടായിരത്തി പതിനഞ്ചിലെ വിപണി ഇടിവിൽ 35 ശതമാനം താഴേക്കു പോയെങ്കിലും ഈ വര്ഷം മികച്ച തിരിച്ചു വരവാണ് കാണിക്കുന്നത്.ഒരു ദശകമായി അറ്റ ലാഭത്തിൽ  മുപ്പതു ശതമാനത്തോളം  വർദ്ധനവുണ്ടായിരുന്ന കമ്പനിക്ക് അതിശയകരമായ ബിസിനസ് പുരോഗതിയാണ് 2012 നു ശേഷം ഉണ്ടായത്.രാജ്യത്തെ ഗവന്മെന്റ് സ്ഥാപനങ്ങള്ക്ക് മരുന്ന് വിൽക്കുന്നതിൽ നിന്നും ഏഷ്യയിലും ആഫ്രിക്കയിലും  

ശരിയാ നിക്ഷേപം

              നിക്ഷേപം നടത്തുമ്പോൾ മതപരമായ ചിട്ടകൾ അനുവർത്തിക്കാൻ ആഗ്രഹിക്കുന്നവര്ക്ക് ദിശാബോധം നല്കാൻ പ്രത്യേക ഓഹരി സൂചികകൾ ഉണ്ട്.ഇസ്ലാം നിബന്ധനകൾ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന ശരിയാ സൂചികകളിൽ ബി.എസ.ഇ.500 ശരിയാ സൂചിക,നിഫ്ടി ശരിയാസൂചിക എന്നിവയാണ് മുഖ്യം. 2008 തൊട്ടുള്ള കണക്കു നോക്കിയാൽ,ബി.എസ്.ഇ.500 ശരിയാ സൂചിക മൂന്നു മടങ്ങിലേറെ നേട്ടം നല്കിയതായി കാണാം.കഴിഞ്ഞ മൂന്നു വര്ഷത്തെ ശരാശരി വാര്ഷിക ലാഭം ഇരുപതു ശതമാനത്തിൽ കൂടുതൽ ഉണ്ട് താനും.                                  ശരിയാ നിയമം അനുസരിച്ച്,ചില മേഖലകളെ നിക്ഷേപത്തിൽ നിന്ന് ഒഴിവാക്കികൊണ്ടാണ് ഈ സൂചികകൾ പ്രവര്ത്തിക്കുന്നത്. മദ്യം,ക്ലോണിംഗ്,പലിശയധിഷ്ടിത ബാങ്കിങ്ങ് ,ചൂതാട്ടം,പന്നിമാംസം, പോണോഗ്രഫി,പുകയില എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളെയാണ് പ്രധാനമായി ഒഴിവാക്കിയിരിക്കുന്നത്.ശരിയാ സൂപ്പർവൈസറി ബോർഡ്‌ നിർദേശം അനുസരിച്ച്, ഓട്ടോമോബൈൽസ്, സിമന്റു,സോഫ്റ്റുവെയർ, എഞ്ചിനിയറിംഗ്,എനർജി,ഫാർമ,സ്റ്റീൽ, രിഫ്യ്നെറി, ഇലക്‌ട്രിക്കൽസ്,ടെക്സ്ടയിൽസ് എന്നിവയിൽ മുഖ്യമായി നിക്ഷേപിക്കുന്നു.               ശരിയാ മ്യുച്ച്വൽ ഫണ്ടുകളിൽ പ്രധാനം ടാറ്റാ എത

മികച്ച ഓഹരി നിക്ഷേപം:നാല് സൂത്രങ്ങൾ

വൈകുന്നേരം നാലരയോടെയാണ് മുരളി കോട്ടയത്തു നിന്ന് കടവന്ത്രയിൽ താമസിക്കുന്ന അനുജൻ മഹേഷിന്റെ ഫ്ലാറ്റിൽ എത്തുന്നത്.മഹേഷിനും ഭാര്യ മീരയ്ക്കുമൊപ്പം,ഒരാൾ കൂടി അയാളെകാത്തിരിക്കുന്നുണ്ടായിരുന്നു. മീരയുടെ അനുജത്തി റീമ.   "  ചേട്ടനോട് ചോദിക്കാൻ സംശയതിന്റെ ഒരു കൂമ്പാരവുമായിട്ടാണ് ഇവള് വന്നിരിക്കുന്നത്.." മഹേഷ്‌ നനുത്ത ചിരിയോടെ പറഞ്ഞു.   " കൊച്ചിന്റെ പഠിത്തമൊക്കെ കഴിഞ്ഞോ?" മുരളി അവളെ നോക്കി.   " ബികോമിന് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു.സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പരീക്ഷ പാസ്സായി.കൊച്ചിയിൽ തന്നെ ഒരു ഷെയർ ബ്രോക്കിംഗ്  കമ്പനിയിൽ ജോലിക്ക് കയറിയിരിക്കുകയാണ് ഇപ്പോൾ .. ." മീര പറഞ്ഞു. "കൊള്ളാമല്ലോ..എത്ര നാളായി?" ":രണ്ടു  മാസം മുമ്പാണ് ജോയിൻ ചെയ്തത്.ഇപ്പോൾ,ഒരു ടെർമിനല് എല്പിച്ചിട്ടുണ്ട്.." റീമ പറഞ്ഞു. മേശയിൽ പലഹാരങ്ങളും ചായയും നിരന്നു കഴിഞ്ഞിരുന്നു. "എങ്ങനെയുണ്ട് ജോലി?" മുരളി ചോദിച്ചു. "ഭയങ്കര ടെൻഷൻ ആണെന്നാ ഇവള് പറയുന്നത്.." മഹേഷാണ് മറുപടി പറഞ്ഞത്. "സ്വപ്നം കാണേണ്ട പ്രായത്തിൽ ടെന്ഷനോ?' മുരളി കൌതുകത്തോടെ  റീമയെ നോക്കി.അ

മുച്ച്വൽ ഫണ്ട് നിക്ഷേപം:ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ.

      കഴിഞ്ഞ ഒരു വർഷത്തെ ലാഭം മാത്രം നോക്കി മാത്രം മുച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും  രണ്ടു വർഷത്തിനുള്ളിൽ തന്നെ  വിറ്റു മാറുകയും ചെയ്യുന്ന  പ്രവണത ഇന്ത്യയിൽ കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനം പുറത്തു വന്നിരുന്നു.നിക്ഷേപകന്റെ റിസ്ക്‌ എടുക്കാനുള്ള പ്രവണതയും,നിക്ഷേപ കാലയളവും കൂടാതെ  വേറെയും ചില  കാര്യങ്ങൾ കൂടി ഓരോ നിക്ഷേപത്തിനും  മുൻപ് പരിശോധിക്കെണ്ടതുണ്ട്.ഫണ്ടിന്റെ കീ ഇൻഫർമേഷൻ മെമ്മോറാൻഡം നല്കുന്ന  പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതായ  ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.   1.നിക്ഷേപ ഉദ്ദേശ്യം (Investment objective)         ഫണ്ടിന്റെ പ്രധാന ലക്‌ഷ്യം വളർച്ചാ നിരക്കാണോ, സ്ഥിര വരുമാനം ആണോ എന്ന് അറിയാൻ സാധിക്കും.മികച്ച നേട്ടത്തിന് വേണ്ടി,റിസ്ക്‌ കൂടുതൽ എടുക്കുന്നവര്ക്ക് വളർച്ചയിൽ ഊന്നിയ ഫണ്ടുകളാണ് നല്ലത്.   2.ആസ്തി വിന്യാസം (Asset allocation)          എത്ര ശതമാനം ഓരോ ആസ്തിയിലും നിക്ഷേപിക്കുന്നുവെന്ന്  ഇവിടെ അറിയാനാവും.ഉദാഹരണത്തിന്,ഓഹരിയധിഷ്ടിത  ഫണ്ടുകളിൽ 80% മുതൽ 100% വരെ ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ,ബാലൻസ്ഡു ഫണ്ടുകളിൽ ഇത് 65 ശതമാനം മുതൽ 75 ശതമാനം വരെ നില്ക്കുന്നതായി കാണാം.ഡെബ്

സൃഷ്ടിക്കാം സമ്പത്ത് മ്യൂച്ച്വൽ ഫണ്ടുകളിലൂടെ

കായൽക്കരയിലുള്ള റിസോർട്ടിലേക്ക് ബോട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ മുംതാസ് അവരെ കണ്ടു.ആത്മ മിത്രങ്ങളായ ഡോ:കൊച്ചുറാണിയും  രേഖയും പടിപ്പുരയിൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു.സായാഹ്ന സൂര്യന്റെ തിളക്കത്തിൽ, മധ്യ വയസ്സിലും അവർ പ്രൗഡിയോടെ കാണപ്പെട്ടു. " ഞാൻ കുറച്ചു വൈകിയോ?" " സാരമില്ല മുംതാസ്...ക്ഷമിച്ചിരിക്കുന്നു.." ചിരിച്ചുകൊണ്ട് രേഖ ഹസ്ത ദാനം ചെയ്തു. "   കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് മുംതാസ് ആളാകെ മാറി..വല്ലാതങ്ങ് തടിച്ചു.." ഡോ: കൊച്ചുറാണി പറഞ്ഞു.    നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ് അവർ.ഹോസ്റ്റൽ ജീവിതം കഴിഞ്ഞു പിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായിട്ടും വല്ലപ്പോഴും വിളിക്കുകയും, വിരളമാണെങ്കിൽ പോലും  കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.    പലകാര്യങ്ങളും ചർച്ച ചെയ്ത് അവർ റിസോർട്ടിൽ സമയം ചെലവഴിച്ചു. പൊടുന്നനെയാണ്, മുംതാസ് ആ  ചോദ്യം ഉന്നയിച്ചത് : " നിങ്ങൾ റിട്ടയർമെന്റിനു എന്തെങ്കിലും തുക കാര്യമായി വകയിരുത്തിയിട്ടുണ്ടോ?" പൊതുവെ അവർ സംസാരിക്കാത്ത ഒരു വിഷയമായിരുന്നു അത്. " ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പ്ലാനിൽ മൂന്ന് മാസം കൂടുമ്പോ

ഓഹരിവിപണിയിലെ സാമാന്യ ബോധം

ഓഹരി നിക്ഷേപത്തെക്കുറിച്ച് അവ്യക്തതയും ആശങ്കയും  അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ,അരുൺ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു.അച്ഛനോട്  ഇക്കാര്യം പറഞ്ഞപ്പോൾ,അദ്ദേഹം പറഞ്ഞത് തന്റെ സുഹൃത്തിന്റെ അനുജനായ മുരളീധരനെ പോയി കാണാൻ ആണ്.          ഉച്ച കഴിഞ്ഞ് അരുൺ ചെല്ലുമ്പോൾ,മുരളീധരൻ ഓൺലൈൻ ടെര്മിനലിന് മുൻപിലാണ്. " ട്രേഡിങ്ങിൻറെ  തിരക്കിലാണോ, മുരളിയേട്ടാ?" " നീ ഇരിക്ക്...ഊണ് കഴിച്ചോ?" " കഴിച്ചു..പക്ഷെ,ഒന്നും ഇറങ്ങുന്നില്ല..." " അതെന്തു പറ്റി ?" " ഷെയർ മാർകെറ്റ് ആകെ താഴോട്ടാണല്ലോ.. .ലാഭമൊന്നുമില്ല.നഷ്ടം കുറേയുണ്ട് താനും.." " എതൊക്കെ കിടപ്പുണ്ട്?"  " സുസ്ലോൺ ,യൂനിറ്റെക്,ജേപീ അസ്സോസിയെട്സ്,ദേനാ ബാങ്ക്,ആർകോം, ഗുജ് എൻ.ആർ .ഈ.കോക്ക്, വിസാഗർ പൊളിറ്റെക്സ്  അങ്ങനെ കുറെയെണ്ണം ഉണ്ട്..." അരുൺ നിരാശയോടെ പറഞ്ഞു. " വെറുത്തു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ.ഈ ഷെയറൊക്കെ നീ എങ്ങനെ കൃത്യമായി  തപ്പിയെടുത്തെടാ മോനെ ..?." മുരളീധരൻ താടിക്ക് കൈ കൊടുത്തു കുറെ നേരം അവനെ നോക്കിയിരുന്നു.പിന്നെ ടെർമിനലിലേക്ക്  നോക്കി: " ഇന്നത്തെ അങ്കം കഴിഞ്ഞു.സെൻസ