ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക മാർഗ രേഖ

            ഇക്കണോമിയിലെ ഏറ്റവും ചെറിയ സാമ്പത്തിക യൂണിറ്റ് ആണ് കുടുംബം. ഇതു മനസ്സിലാക്കിയാൽ മാത്രമേ കുടുംബത്തിലെ ഓരോ വ്യക്തിക്കും പരസ്പരം പിന്തുണ നൽകി അഭിവൃദ്ധി നേടാൻ കഴിയൂ. ഇക്കണോമിയ്ക്ക് ഓരോ വർഷവും ബജറ്റ് അവതരണം ഉണ്ട്. മികച്ച ബജറ്റുകൾ ആണ് രാജ്യങ്ങൾക്ക് ഉയർന്ന വളർച്ചാനിരക്ക് നേടാൻ സഹായകരമാകുന്നത്. അതേപോലെ വാർഷിക പദ്ധതി ഇല്ലാത്ത കുടുബങ്ങളെ ബജറ്റ് ഇല്ലാത്ത രാജ്യത്തോട് ഉപമിക്കാം. ഓരോ കുടുംബത്തിനും ഒരു കാഷ്ഫ്‌ളോ സ്റ്റേറ്റുമെന്റ് ഉണ്ടാകണം. വാർഷിക വരവ്, വാർഷിക ചെലവ്, വാർഷിക മിച്ചം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണ കുടുംബത്തിലെ അംഗങ്ങളിൽ ഉണ്ടാക്കാൻ കഴിയണം. വാർഷിക വരവ് കൂട്ടുകയാണ് പുരോഗതിയുടെ ആദ്യ പടി.      മാസ ശമ്പളത്തെ മാത്രം ആശ്രയിച്ചാൽ വരുമാന വർധനയ്ക്ക് പരിമിതികൾ ഉണ്ടാകും. എന്നാൽ, പാർട് ടൈം ബിസിനസുകൾ, ഡിവിഡൻഡ് നിക്ഷേപങ്ങൾ എന്നിവ കൂടി ചെയ്യുന്നത് മെച്ചപ്പെട്ട വരുമാനത്തിന് സഹായിക്കും. വാർഷിക ചെലവ് മാത്രം അനിയന്ത്രിതമായി കൂടികൊണ്ടിരുന്നാൽ ഏതു പണക്കാരനും പാപ്പരായി മാറാം. വാർഷിക മിച്ചമാണ് നിക്ഷേപങ്ങളിലേക്കും, ചാരിറ്റിയിലേക്കുമൊക്കെ നീക്കി വെയ്ക്കപ്പെടേണ്ടത്. കാൽക്കുല

സ്വാതന്ത്ര്യ ദിനവും ഉത്തരവാദിത്തവും

വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി. പരേഡുകൾക്കും, പതാക ഉയർത്തലിനും, സന്ദേശങ്ങൾക്കുമൊപ്പം, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്ന സുദിനം. വ്യത്യസ്ത ഭാഷകളും, മതങ്ങളും, വസ്ത്രധാരണ രീതികളും, ഭക്ഷണ ക്രമങ്ങളുമൊക്കെ നില നിറുത്തിക്കൊണ്ടു തന്നെ ഉപ ഭൂഖണ്ഡത്തിലെ അഞ്ഞൂറ്റി അറുപതിലേറെ നാട്ടു രാജ്യങ്ങളെ ഒരൊറ്റ രാജ്യമായി ഐക്യപ്പെടുത്തിയ മഹത്തായ ദിനമാണിത്. 28 സംസ്ഥാനങ്ങളിലും, 9 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 130 ക ോടി പൗരന്മാരും, 16 അംഗീകൃത ഭാഷകളോടൊപ്പം, നാനൂറിലധികം ഭാഷകളും മറ്റെങ്ങും കാണാനാവില്ല. രാജ്‌പുത്തും, മാർവാഡികളും , നാഗന്മാരും, സന്താളുകളും, മിസോ - മീതെയ് വംശജരും, ഖാസികളും, ആര്യ- ദ്രാവിഡ വംശജരുമൊക്കെ ഇവിടെ ജീവിക്കുന്നു. വേദങ്ങളും, ഇതിഹാസങ്ങളും, തൃപിടകയും, ജൈന സൂത്രങ്ങളും, ഗുരു ഗ്രന്ഥ് സാഹിബും ഉൾപ്പെടെയുള്ള മഹത്ഗ്രന്ഥങ്ങൾ പിറവി കൊണ്ടത് ഭാരതത്തിലാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ, സിഖ്, പാർസി, ബുദ്ധ, ജൈന, യഹൂദ മതസ്ഥരോടൊപ്പം സന്താൾ, ഡോനി പോളോ, നിരംകാരി, ബഹായി വിശ്വാസികളും ഇവിടെ അധിവസിക്കുന്നു. ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ രാജ്യവും, പർച്ചേസിംഗ് പവർ പാരിറ്റി അനുസരിച്ചു് ഏ

മത്തായി ചേട്ടനും, ന്യൂ ഫിനാൻഷ്യൽ ഇയറും

  "എന്ത് പെട്ടെന്നാ സമയം പോകുന്നത്? പുതിയ സാമ്പത്തിക വര്ഷം തുടങ്ങി..ഈ വർഷമെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു..." " പ്രശ്നങ്ങളോ?" "അതെ..ട്രംപും, കിങ് ജോംഗ് ഉന്നും തമ്മിലുള്ള വാക് പോര്, അമേരിക്കയും ചൈനയും തമ്മിലുള്ള ട്രേഡ് വാർ, രൂപയുടെ മൂല്യ ശോഷണം ...കോടീശ്വരന്മാർ നാട് വിടുന്നു.കടപ്പത്രങ്ങളുടെ റേറ്റിങ് താഴെ പോകുന്നു, റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ മാന്ദ്യം, ഓഹരിവിപണിയിൽ വിലയിടിവ്..എല്ലാം കൂടി കൂട്ടത്തോടെയാണല്ലോ വരവ് .." "മോശം വാർത്തകൾ അശേഷം ഇല്ലാത്ത ഒരു സാമ ്പത്തിക ലോകമാണോ മത്തായി ചേട്ടന്റെ സ്വപ്നം?" "അങ്ങനല്ല...എന്നും പ്രശ്നങ്ങളല്ലേ...ഒന്നിനും ഒരു അനുകൂല സാഹചര്യം കിട്ടുന്നില്ല..." " അനുകൂല സാഹചര്യം എന്ന് വെച്ചാൽ എങ്ങനെയാ?" " ഫിക്സഡ് ഡിപ്പോസിറ്റിനു മിനിമം പത്തു ശതമാനം പലിശ കിട്ടണം." "ആഗോള ശരാശരി മൂന്നു മുതൽ നാല് ശതമാനമേ ഉള്ളൂ.." "അക്കാര്യത്തിൽ ആഗോളം വേണ്ട..അത് പോലെ,ജി.എസ്.ടി എടുത്തുകളയണം...ഇൻകം ടാക്സ് ഇളവ് ഇരട്ടിയാക്കണം..ഇവന്മാർക്കൊന്നും ഒരു പ്ലാനിങ്ങും ഇല്ലന്നെ.." &qu

തീവ്രവാദവും,തിരിച്ചടിയും

"മുരളിയേട്ടാ, ഒരു മഹായുദ്ധം ഉണ്ടാകുമോ?" രാജേഷ് ആശങ്കയോടെ ചോദിച്ചു. "മഹായുദ്ധങ്ങളുടെ കാലമൊക്കെ കഴിഞ്ഞു പോയി രാജേഷേ... ഇത് സാമ്പത്തിക ഉപരോധങ്ങളുടെ കാലമാണ്. ഇക്കണോമിക് ഐസൊലേഷൻ വഴിയാണ് ശത്രുരാജ്യങ്ങളെ വരുതിക്ക് നിറുത്തുന്നത്. എന്നാൽ, റീട്ടാലിയേഷൻ നടത്താതിരുന്നാൽ ഭീരുത്വമായി വിലയിരുത്തപ്പെടും. അത് കൂടുതൽ തീവ്രവാദ ആക്രമണങ്ങൾക്ക് പ്രോത്സാഹനമായി മാറുകയും ചെയ്യും.." മുരളീധരൻ പറഞ്ഞു. "എയർഫോഴ്സ് നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്നു ബോംബിട്ടത് പ്രശ്നമാവില്ലേ? സമ്പദ്‌ഘടന തകരുമോ?" "ഇതൊക്കെ അമേരിക്കയും ഇസ്രായേലുമൊക്കെ സ്ഥിരം ചെയ്തു കൊണ്ടിരുന്നതല്ലേ? എന്നിട്ട് അവർ തകരുന്നതിനു പകരം വളരുകയാണല്ലോ ചെയ്തത്?" "അതു ശരിയാണല്ലോ?" രാജേഷിന്റെ കണ്ണുകൾ വിടർന്നു. "നാഷണൽ സെക്യൂരിറ്റിക്ക് കോട്ടം വരുത്താൻ നിന്നു കൊടുത്ത ഒരു രാജ്യവും വളർന്നിട്ടില്ല. സാമ്പത്തിക ശക്തികളെല്ലാം തന്നെ സൈനീക ശക്തി കൂടിയാണ്. അല്ലെങ്കിൽ ഏതെങ്കിലും ശാക്തിക ചേരിയുടെ ഭാഗമായിരിക്കും.ആക്രമണങ്ങൾക്ക് വിധേയമാകുന്ന രാജ്യം എത്ര സാമ്പത്തിക ശക്തി നേടിയാലും ദുർബ്ബലമായി മാത്രമെ പരിഗണിക്ക

ശരിയാ ഫണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാമോ?

മികച്ച മ്യൂച്ച്വൽ ഫണ്ടുകൾ 2019