ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പ്രതീക്ഷകളിൽ മാത്രമായി നിക്ഷേപിക്കരുത്.

                  രണ്ടായിരത്തി എട്ടിലെ ക്രാഷ് നടന്നിട്ടു പ ത്തു വര്ഷം പൂർത്തിയാകുന്നു.    പഴയ നിക്ഷേപകർക്ക്,ആ കാലഘട്ടം ഇന്നും നടുക്കുന്ന ഓർമ്മയാണ്. അന്നത്തെ പുലികളൊക്കെ ഇന്ന് എലികളായി മാറിയിരിക്കുന്നു. അതിൽ ഏറ്റവും തിരിച്ചടി നേരിട്ടത് അനിൽ അംബാനിയുടെ കമ്പനികളാണ്. പൊതു ജനങ്ങളിൽ നിന്ന് വൻ പ്രചാരണത്തോടു കൂടി പതിനായിരത്തി എഴുന്നൂറ് കോടിയോളം പിരിച്ചെടുത്തിട്ട്, എഴുപത് മടങ്ങു ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നേടിയ ഓഹരിയായിരുന്നു റിലയൻസ്  പവർ. ഒരു ദശകം കൊണ്ട്,വില നാനൂറ്റി അമ്പത് എന്ന ഇഷ്യൂ വിലയിൽ നിന്ന് മുപ്പത്തിയാറു രൂപയായി ചുരുങ്ങിയിരിക്കുന്നു.പേരെ ടുത്ത ഒരു ബിസിനസ്സ് ഫാമിലി ആയിട്ടു പോലും, നിക്ഷേപകർ കഠിനാധ്വാനം ചെയ്തു നേടിയ തുക പത്തിലൊന്നിൽ താഴെയായി ചുരുക്കിയ ഒരു Wealth destroyer ആയി അത് മാറി. 1.പ്രതീക്ഷകളിൽ മാത്രം കെട്ടിപ്പൊക്കിയ കമ്പനി.ജനങ്ങളിൽ നിന്ന് പണം പിരിക്കും മുൻപ്, ലാഭകരമായി നടത്തിയ ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നില്ല.കുറഞ്ഞത് അഞ്ചു വർഷത്തെ ബാലൻസ് ഷീറ്റ്,പ്രോഫിറ്റ് ആൻഡ് ലോസ്സ് അക്കൗണ്ട് എന്നിവ നോക്കാതെ നിക്ഷേപിക്കരുതെന്ന ബഫറ്റിന്റെ പ്രമാണം ശരി വെയ്ക്കുന്ന വീഴ്ചയായിരുന്നു അത് . 2.വ

സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ അഞ്ചു ചിന്തകൾ

      ഇന്നത്തെ കേരളീയ സാമൂഹ്യ വ്യവസ്ഥിതിയിൽ, സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ശ്രദ്ധിക്കേണ്ടതായ പ്രധാനപ്പെട്ട അഞ്ചു ചിന്തകൾ ചുവടെ ചേർക്കുന്നു. 1. ആദ്യമായി ജോലി കിട്ടുന്ന അവസരത്തിൽ,ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തുടങ്ങുക. അഞ്ഞൂറ് രൂപ മുതൽ സാധ്യമാണ്.റിസ്ക് എടുക്കാൻ കഴിയുന്നവർ,ഡൈവേഴ്‌സിഫൈഡ്‌ ഇക്വിറ്റി ഫണ്ടിൽ തുടങ്ങുക.വലിയ ചാഞ്ചാട്ടങ്ങൾ കാണാൻ മന:പ്രയാസം ഉള്ളവർ,ബാലൻസ്ഡ് ഫണ്ടിൽ എസ് .ഐ.പി.ചെയ്യുക. ഏകദേശം ഇരുപത്തഞ്ചോളം ഫണ്ടുകൾ പതിനഞ്ചു ശതമാനത്തിലേറെ ശരാശരി ആദായം കഴിഞ്ഞ ദശകത്തിൽ നൽകിയിട്ടുണ്ട്.റിസ്ക് വളരെ കുറച്ചു മാത്രം എടുക്കാൻ കഴിയുന്നവർക്ക്,ഡെബ്റ്റ് ഫണ്ടുകളിലോ,മന്ത്‌ലി ഇൻകം പ്ലാനുകളിലോ എസ്.ഐ.പി.ചെയ്യാൻ കഴിയും.റിക്കറിംഗ് ഡെപ്പോസിറ്റുകളെക്കാൾ ആദായം നൽകിയ മന്ത്‌ലി ഇൻകം സ്കീമുകൾ ഉണ്ട്. 2.സ്വർണ്ണം ആഭരണമെന്ന നിലയിൽ അലങ്കാരമാണെങ്കിലും,പല സ്വർണ്ണ സമ്പാദ്യ പദ്ധതികളും തട്ടിപ്പുകളായി മാറിയിട്ടുണ്ട്.പണിക്കൂലി,പണികുറവ് എന്നിങ്ങനെ പല പേരുകളിൽ വളരെ പണം നഷ്ടപ്പെടാം.പത്തു ശതമാനത്തിൽ കൂടുതലുള്ള ഏതു പണിക്കൂലിയും,നഷ്ടമാണ്.പല സ്ഥാപനങ്ങളും,പതിനെട്ടു ശതമാനം പണിക്കൂലി വരെ ഈടാക്കുന്നുണ്ട്. 3 .ഉയർന

ലാഭം തിരയുന്നവര്‍.അധ്യായം ഏഴ്.

പൂനം കപൂ ർ . ഗണേശോല്‍സവത്തിന്റെ ദിവസമാണ്    വീണ്ടും അവളെ കണ്ടത് . 'ഗണപതി ബപ്പാ മോറിയാ' ആലപിച്ചുകൊണ്ട് ആനന്ദലഹരിയിലാറാടി വാദ്യ ഘോഷങ്ങളുമായി നീങ്ങുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍, ഒരു മിന്നായം പോലെ... സിംഹാസനത്തില്‍ ഉപവിഷ്ടനായ ഗണേശ മൂര്‍ത്തിയെയും വഹിച്ച്, നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ട് , നീങ്ങുകയാണ് ആളുകള്‍. പൂനത്തിന്റെ മുഖത്തും കുങ്കുമ ചായം പുരണ്ടിട്ടുണ്ട്. വന്‍ തിരക്കിനിടയില്‍ അവള്‍ തന്നെ കണ്ടു കാണില്ലെന്നാണ് മുരളീധരന്‍  ആദ്യം കരുതിയത്‌. ഇരു വശത്തുമുള്ള കെട്ടിടങ്ങളുടെ മുന്നിലും,മുകള്‍ നിലകളിലുമൊക്കെ ഭക്ത ജനങ്ങള്‍ കൈകൂപ്പി നില്‍ക്കുകയും,പൂക്കള്‍ വാരി വിതറുകയും ചെയ്യുന്നു. പൂനം ചിരിച്ചുകൊണ്ട് തന്നെ കൈ വീശി കാണിച്ചത്‌ അയാള്‍ കണ്ടു. ആള്‍ക്കൂട്ടത്തോടൊപ്പം നൃത്തം ചവിട്ടുന്നതിനിടയില്‍, അയാളും തിരിച്ച് കൈ വീശി. പൂനം അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാല്‍, റോഡിലൂടെ സമുദ്ര പ്രവാഹം പോലെ നീങ്ങുന്നവരുടെ ഇടയില്‍ കാലിടറി അവള്‍ വീണു പോയി. അയാള്‍ അങ്കലാപ്പോടെ അവള്‍ക്കടുത്തേക്ക് നീങ്ങാന്‍ ശ്രമിച്ചു.അപ്പോഴേക്കും,ആരൊക്കെയോ ചേര്‍ന്ന് അവളെ പിടിച്ചെഴുന

മാർക്കറ്റ് കറക്ഷനെ ഭയക്കേണ്ടതുണ്ടോ?

സൈക്ക്ളിക്കൽ ഇൻവെസ്റ്റിംഗ്‌ എന്ന കല

              താൽക്കാലിക നേട്ടങ്ങൾക്കു പിന്നാലെ പോകുകയോ ,അമിത പ്രതീക്ഷകൾ മാത്രം വെച്ച് പുലർത്തുകയോ ചെയ്യുമ്പോൾ പലരും വിസ്മരിക്കുന്ന ശാസ്ത്രീയ മാർഗ്ഗങ്ങളിൽ ഒന്നാണ് സൈക്ലിക്കൽ ഇൻവെസ്റ്റിംഗ്‌. ദീർഘ കാല സ്ഥിരതയോടെ  വില  കയറുന്ന മൾട്ടിബാഗറുകളും,കാലങ്ങളായി ഇറങ്ങുന്ന കരടിക്കുട്ടന്മാരായ ഓഹരികളും  മാത്രം ഉള്ള ഒന്നല്ല സ്റ്റോക്ക് മാർക്കറ്റ്. "ഞാൻ മൾട്ടിബാഗ്ഗർ മാത്രമേ വാങ്ങൂ' എന്ന് കൊച്ചുകുട്ടികളെ പോലെ വാശി പിടിക്കുന്നവർക്കു നിരവധി അവസരങ്ങൾ നഷ്ടപ്പെടാറുണ്ട്.കാരണം,അത്തരം ഓഹരികൾ മൊത്തം വിപണിയുടെ കേവലം അഞ്ചു ശതമാനം മാത്രമേ വരൂ.ടെക്‌നോ-ഫണ്ടമെന്റൽ ആയ ഘടകങ്ങൾ തീർത്തും അവഗണിച്ചുകൊണ്ട്  വാങ്ങിക്കൂട്ടുന്നവർക്കും  നിരാശ മാത്രമേ ഉണ്ടാകുകയുള്ളൂ താനും.          തങ്ങളുടെ തന്ത്രങ്ങളോടൊപ്പം അഗ്രസ്സീവ് ആയ ആർക്കും ചേർത്തുവെയ്ക്കാവുന്ന ഒന്നാണ് സൈക്ക്ളിക്കൽ ഇൻവെസ്റ്റിംഗ്‌.ഇത് മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഓഹരിയുടെ ദീർഘ കാല ഗ്രാഫ് പരിശോധിക്കുകയാണ്‌.ആൾ ടൈം ഡാറ്റ നോക്കിയാൽ ഗതി മനസ്സിലാകും.കഴിഞ്ഞ അഞ്ചോ പത്തോ വർഷത്തെ മൂവ്മെന്റ് നോക്കിയാൽ,ഇത്തരം ഓഹരികളിൽ എൻട്രി നടത്താനും എക്സിറ്റ് ചെയ്യാനുമുള്ള ലെവ

വിപണി ഇടിവുകളെ ഭയക്കണോ?

 " മുരളിയേട്ടാ,മാർക്കറ്റ് അടിച്ചു പണ്ടാരമടങ്ങുവാണല്ലോ..ഇനി ഇത് തിരിച്ചു കയറുമോ?" "കയറില്ലെന്നു തോന്നാൻ എന്തെങ്കിലും കാരണം ഉണ്ടോ,അരുൺ?" " കണ്ടിട്ട് പേടിയാവണു...പച്ച കത്തിയതൊക്കെ ചുവപ്പായി.വില കുറഞ്ഞതൊക്കെ വിറ്റു കളഞ്ഞേക്കട്ടെ ." "മാർക്കറ്റ് കയറിയപ്പോൾ,നീയൊന്നും വിറ്റില്ലേ മോനെ?" "അത്...ഞാൻ..ലോങ്ങ് ടെം ഇടാമെന്നു വിചാരിച്ചു.." "പിന്നെന്താ പ്രശ്നം?" "അല്ല,ഇനി ഉടനെയെങ്ങും തിരിച്ചു കയറിയില്ലെങ്കിലോ എന്ന് പലരും പറയുന്നു. ഇറങ്ങിയ ഓഹരികൾ കാണുമ്പോൾ,ഉള്ളം കൈയ്ക്ക് ഒരു തണുപ്പ്..നെഞ്ചിനു ഒരു ആളലും.. .." "അരുൺ,ഇത് വിപണിയുടെ സ്ഥിരം സ്വഭാവം ആണ്...ഒന്നുകിൽ അത് ആളുകളെ ആർത്തിയുടെ കൊടുമുടിയിൽ എത്തിക്കും..ഇല്ലെങ്കിൽ,ഭീതിയുടെ കാണാക്കയത്തിലേക്കു വലിച്ചെറിയും.ഇത് രണ്ടിനും നിന്ന് കൊടുക്കാത്ത ചുണകുട്ടികൾക്കു മാത്രേ മാർക്കറ്റിൽ നിന്ന് നേട്ടം ഉണ്ടാക്കാൻ കഴിയൂ ." "നമ്മുടെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് വ്യാജമെന്ന് ചിലരൊക്കെ പറയുന്നുണ്ടല്ലോ?" "പ്രതീക്ഷിച്ച വേഗത്തിൽ മുൻപോട്ടു വരാൻ നമുക്ക് കഴിഞ്ഞില്ലെന്നത് സത്

ഹൗസിംഗ് ഫിനാൻസ് മേഖലയിൽ കറക്ഷൻ തുടരുമോ?

                     കഴിഞ്ഞ അഞ്ചു വർഷത്തിൽ വലിയ കുതിപ്പ് നടത്തിയവയാണ് ഹൗസിംഗ് ഫിനാൻസ് ഓഹരികൾ.എന്നാൽ,ചില കാര്യങ്ങൾ ഈ കുതിപ്പിന് സമീപകാലത്തു തടയിട്ടിരുന്നു.അതിലൊന്ന്,റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആക്ട് , ജി.എസ്.ടി എന്നിവയെ തുടർന്നു രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബിൽഡർമാർക്കിടയിൽ വന്ന ആശയക്കുഴപ്പങ്ങളാണ്. ഡീമോണിട്ടൈസേഷനെ തുടർന്നുണ്ടായ പണ ലഭ്യതയുടെ കുറവിൽ നിന്ന് കൺസ്ട്രക്ഷൻ മേഖല മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.ഇവ കഴിഞ്ഞ ഒരു വര്ഷം ഭവന നിർമ്മാണ മേഖലയെ കാര്യമായി ബാധിച്ചു. എന്നാൽ,2018-19 ധനകാര്യ വർഷത്തിൽ സ്ഥിതി വ്യത്യസ്തമാകുമെന്ന് കരുതുന്നു.                     പബ്ലിക് സെക്ടർ ബാങ്കുകൾക്ക് കേന്ദ്ര ഗവണ്മെന്റ് രണ്ടു ലക്ഷം കോടി രൂപയുടെ റീകാപ്പിറ്റലൈസേഷൻ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ, ഏറ്റവുമധികം ഇടിവ് നേരിട്ടത് ഹൗസിംഗ് ഫിനാൻസ് ഓഹരികൾക്കാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി സെക്ടറിലെ പ്രമുഖ ഓഹരികളിൽ മുപ്പതു ശതമാനത്തോളം തിരുത്തൽ ഉണ്ടായിട്ടുണ്ട്.പി.എൻ.ബി,ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്,ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള പബ്ലിക് സെക്ടർ ബാങ്കുകളിൽ അടുത്തിടെയുണ്ടായ കുംഭകോണം കുറച്ചുകൂടി അവധാനതയോടെ ലോണുകൾ ന

സ്റ്റോക്ക് മാർക്കറ്റ് സെമിനാർ ജനുവരി 6-ന് തിരുവന്തപുരത്ത്

      സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലഭ്യമായ മൂവായിരത്തോളം കമ്പനികളിൽ നിന്ന് മികച്ച ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കണം? വൻ കടബാധ്യതയുള്ള നഷ്ടമുണ്ടാക്കുന്ന കമ്പനികളെ മുൻ‌കൂർ തിരിച്ചറിഞ്ഞു എങ്ങനെ ഒഴിവാക്കാം? മഹാന്മാരായ നിക്ഷേപകർ ഓഹരികളുടെ മൂല്യം നിർണ്ണയിക്കാൻ ഉപയോഗിച്ച തന്ത്രങ്ങൾ ഏതൊക്കെ? ശരിയായ സമയത്തു ഒരു ബിസിനസ്സിൽ നിക്ഷേപിക്കാനും,ഉചിതമായ സമയത്തു ലാഭമെടുക്കാനും ശ്രദ്ധിക്കേണ്ട സ്ട്രാറ്റജികൾ. തിരുവനന്തപുരത്ത് പട്ടം റോയൽ ഹോട്ടലിൽ വെച്ച് ജനുവരി ആറാം തീയതി പത്തുമണി മുതൽ അഞ്ചു മണി വരെ നടക്കുന്ന  ഇന്റലിജൻറ് ഇൻവെസ്റ്റർ സെമിനാറിൽ പങ്കെടുക്കാൻ ചുവടെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://www.instamojo.com/ intelligentinvestor/ intelligent-investor-worksh op/

വിപണി വിശകലനം - ഡിസംബർ 2017

                             ഇന്ത്യൻ വിപണിയെ സംബന്ധിച്ച് , ഏറ്റവും മികച്ച വര്ഷങ്ങളിൽ ഒന്നായി രണ്ടായിരത്തി പതിനേഴു മാറിയിരിക്കുന്നു . ആഗസ്ത് , സെപ്റ്റംബർ മാസങ്ങളിലായി നാലര ശതമാനത്തിൽ താഴെ മാത്രമുള്ള ചെറിയ തിരുത്തലുകൾ നിഫ്റ്റി സൂചികയിൽ ഉണ്ടായെങ്കിലും , ആഴ്ചകൾക്കകം തന്നെ തിരിച്ചു വരവ് നടത്താൻ വിപണിയ്ക്കു കഴിഞ്ഞു . മുൻ ‌ കൂർ തയ്യാറെടുപ്പുകളില്ലാതെ കഴിഞ്ഞ വർഷാവസാനം നടപ്പിലായ ഡീമോണിട്ടൈസേഷൻ മൂലമുണ്ടായ ഇടിവിൽ നിന്ന് ഫെബ്രുവരിയോടെ കര കയറുകയും ചെയ്തു .                നോട്ടു പിൻവലിക്കലിനെ തുടർന്ന് , ബാങ്കുകളിലേക്ക് പണം തിരിച്ചു വന്നതും ,  പലിശനിരക്കുകൾ കുറഞ്ഞതും മ്യുച്ച്വൽ ഫണ്ടുകളിലേക്കും , ഓഹരികളിലേക്കും പണമൊഴുകാൻ ഇടയാക്കി . ചെറുകിട നിക്ഷേപകർ കുറഞ്ഞ പലിശയുള്ള സ്ഥിര നിക്ഷേപങ്ങൾക്കും  ,  മാന്ദ്യം തുടരുന്ന വസ്തു കച്ചവടത്തിനും   അപ്പുറത്തേക്ക് ചിന്തിച്ചത് വിപ ണിയ്ക്കു   അനുഗ്രഹമായി  .  രണ്ടായിരത്തി പന്ത്രണ്ടിന് ശേഷം ഉണ്ടായ ഇടിവിൽ നിന്ന് ഇനിയും കരകയറാൻ കഴിയാഞ്ഞത് സ്വർണനിക്ഷേപത്തിന്റെ തിളക്കവും നഷ്ടപ്പെടാൻ ഇടയാക്കി . അമേരി