നിക്ഷേപം നടത്തുമ്പോൾ മതപരമായ ചിട്ടകൾ അനുവർത്തിക്കാൻ ആഗ്രഹിക്കുന്നവര്ക്ക് ദിശാബോധം നല്കാൻ പ്രത്യേക ഓഹരി സൂചികകൾ ഉണ്ട്.ഇസ്ലാം നിബന്ധനകൾ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന ശരിയാ സൂചികകളിൽ ബി.എസ.ഇ.500 ശരിയാ സൂചിക,നിഫ്ടി ശരിയാസൂചിക എന്നിവയാണ് മുഖ്യം. 2008 തൊട്ടുള്ള കണക്കു നോക്കിയാൽ,ബി.എസ്.ഇ.500 ശരിയാ സൂചിക മൂന്നു മടങ്ങിലേറെ നേട്ടം നല്കിയതായി കാണാം.കഴിഞ്ഞ മൂന്നു വര്ഷത്തെ ശരാശരി വാര്ഷിക ലാഭം ഇരുപതു ശതമാനത്തിൽ കൂടുതൽ ഉണ്ട് താനും. ശരിയാ നിയമം അനുസരിച്ച്,ചില മേഖലകളെ നിക്ഷേപത്തിൽ നിന്ന് ഒഴിവാക്കികൊണ്ടാണ് ഈ സൂചികകൾ പ്രവര്ത്തിക്കുന്നത്. മദ്യം,ക്ലോണിംഗ്,പലിശയധിഷ്ടിത ബാങ്കിങ്ങ് ,ചൂതാട്ടം,പന്നിമാംസം, പോണോഗ്രഫി,പുകയില എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളെയാണ് പ്രധാനമായി ഒഴിവാക്കിയിരിക്കുന്നത്.ശരിയാ സൂപ്പർവൈസറി ബോർഡ് നിർദേശം അനുസരിച്ച്, ഓട്ടോമോബൈൽസ്, സിമന്റു,സോഫ്റ്റുവെയർ, എഞ്ചിനിയറിംഗ്,എനർജി,ഫാർമ,സ്റ്റീൽ, രിഫ്യ്നെറി, ഇലക്...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa