ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാർക്കറ്റ് നിരീക്ഷണം- നവംബർ 2017

വിപണി ഇനി എങ്ങോട്ട് ? സ്റ്റോക്ക് മാർക്കറ്റിൽ എല്ലായ്പ്പോഴും ഉയരുന്ന ചോദ്യമാണിത്.പല ഘടകങ്ങൾ പരിശോധിച്ചുള്ള വിശദമായ വിലയിരുത്തലിൽ നിന്ന് മിക്കപ്പോഴും ഒരു ധാരണ കിട്ടും. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് തോന്നുന്നത്,പ്രതീക്ഷകളുടെ ചിറകിലേറി പറക്കുന്ന സ്വപ്ന സഞ്ചാരികൾ ഇന്ത്യൻ വിപണിയിൽ വര്ധിക്കുന്നുവെന്നതാണ്. ഇന്ത്യയുടെ ജി.ഡി.പി യുടെ വളർച്ചാ നിരക്ക് ശക്തി പ്രാപിക്കുന്നുവെന്ന ധാരണ കുറേക്കാലമായി സജീവമായിരുന്നു.എന്നാൽ,പ്രതീക്ഷയ്‌ക്കൊത്ത നിരക്ക് നേടാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നമുക്ക് സാധിച്ചില്ല. ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ (Structural Reforms) കൊണ്ടു വരുമ്പോൾ,വ്യാപാര മേഖലയിൽ താൽക്കാലികമായ മന്ദത ഉണ്ടാകാറുണ്ട്.ഡീ മോണിറ്റൈസേഷനും,ജി.എസ്.ടി യും ദീർഘ കാലത്തേക്കുള്ള മികച്ച ചുവടു വെപ്പുകളാണ്.എന്നാൽ,അത് സ്വീകരിക്കപ്പെടുന്നതിൽ ഉണ്ടായ വിമുഖത നമ്മുടെ ബിസിനസ്സ് രംഗത്തെ ബാധിച്ചിട്ടുണ്ട്.ഡീ മോണിറ്റൈസേഷൻ കൊണ്ട് ഏറ്റവും ഗുണം ഉണ്ടായത് ഷെയർ മാർക്കെറ്റിനാണ്. ഭൂമിയിലേക്കും,സ്വര്ണത്തിലേക്കും,ഫിക്സഡ് ഡിപ്പോസിറ്റുകളിലേക്കുമായി ഒഴുകിയിരുന്ന പണത്തിൽ കുറച്ചൊക്കെ മ്യുച്വൽ ഫണ്ടുകളിലും ഓഹരികളിലും