ഒരു നാണയത്തിന് ഇരു വശമുണ്ടെന്ന് പറഞ്ഞ പോലെ തന്നെയാണ് വിപണിയുടെ കാര്യവും.ജീവിതത്തിൽ സുഖവും ദുഖവും ഉണ്ടെന്നു പറഞ്ഞ പോലെ വിപണിയിൽ കയറ്റവും ഇറക്കവും ഉണ്ടാകും.ഓരോ സാഹചര്യത്തെയും എങ്ങനെ നേരിടുന്നുവെന്നതാണ് പ്രധാനം.ദീർഘ കാല നിക്ഷേപകർ നല്ല ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള അവസരമായി വിലയിടിവ് ഉപയോഗിക്കും.എന്നാൽ,വീഴ്ചയുടെ ദിനങ്ങൾ ട്രേഡ് ചെയ്യുന്നവര്ക്ക് കൊയ്ത്തു കാലമാണ്.കാരണം,കയറ്റം പതുക്കെയും വീഴ്ച പെട്ടെന്നുമാണല്ലോ.അസ്ഥിരമായ വിപണി സാഹചര്യങ്ങളിൽ,ഡേ ട്രേഡേഴ്സിനു കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്. നിരവധി ടെക്നിക്കുകൾ ഇക്കാര്യത്തിൽ ഉണ്ടെങ്കിലും,ഒരെണ്ണം ഇവിടെ പരിശോധിക്കുകയാണ്. വിപണി ഇറങ്ങുന്ന ദിനങ്ങളിൽ രാവിലെ സൂചികകൾ എങ്ങനെ തുടങ്ങുന്നുവന്നത് പ്രധാനമാണ്.നിഫ്ടിയുടെ ദിശ നോക്കികഴിഞ്ഞാൽ,സെക്ടർ സൂചികകൾ പരിശോധിക്കാം.നിഫ്ടി താഴുകയാണെങ്കിൽ,സെക്ടർ...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa