ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വാല്യൂ ഇൻവെസ്റ്റിങ്ങ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാകേഷ് ജുൻജുൻവാല:ഇന്ത്യയുടെ വാറൻ ബഫറ്റ്

                ഓഹരി നിക്ഷേപം  എന്നത് നഷ്ടകച്ചവടം ആണെന്ന് കരുതുന്ന നിരവധി ആളുകള് നമ്മുടെ സമൂഹത്തിലുണ്ട്.ഓഹരി വിപണിയുടെ ചാഞ്ചാട്ടം പലരെയും ഭയപ്പെടുത്താറുണ്ട്.എന്നാൽ,ശാസ്ത്രീയ നിക്ഷേപ മാർഗങ്ങളിലൂടെ,വിപണിയിൽ നിന്നും  ലാഭം നേടാൻ കഴിയുമെന്നു കാട്ടി തന്നവരിൽ  പ്രധാനിയാണ്‌ രാകേഷ് ജുൻജുൻവാല.ആറായിരം  രൂപ കൊണ്ട് തുടങ്ങിയ തുടങ്ങിയ നിക്ഷേപത്തിന്റെ മൂല്യം ഇന്ന് പന്ത്രണ്ടായിരം കോടിയിൽ ഏറെ രൂപയാണ്.അതിദ്രുതം വളരുന്ന കമ്പനികളുടെ ശരിയായ മൂല്യം കണ്ടെത്തി നിക്ഷേപിക്കുന്ന 'വാല്യൂ ഇൻവെസ്റ്റിങ്ങ്' ആണ് അദ്ദേഹത്തിന്റെ രീതി.ഫോർബ്സ് ലിസ്റ്റ് പ്രകാരം,ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ അദ്ദേഹത്തിന് അന്പത്തിയാറാം  സ്ഥാനം ആണ്.         'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്ന് അറിയപ്പെടുന്ന രാകേഷ് മികച്ച സാമ്പത്തിക അടിത്തറയും ഗുണമേന്മയുള്ള മാനേജുമെന്റും  ഉള്ള കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാറുള്ളൂ.തുടക്ക കാലത്ത്,മൂലധനം വർധിപ്പിക്കാനായി കുറയൊക്കെ ഊഹകച്ചവടം ചെയ്തിട്ടുണ്ടെങ്കിലും ദീർഘ കാല നിക്ഷേപമാണ് പതിവ്.സ്ഥിരതയുള്ള ബിസിനസ് മോഡൽ,മത്സര ക്ഷമത,വളർച്ചാനിരക്ക്, മികച്ച കോർപറേറ്റ് ഗവേണൻസ് എന്നിവയുള്ള ഇടത്തരം  കമ്പനികളാ