പൂനം കപൂ ർ . ഗണേശോല്‍സവത്തിന്റെ ദിവസമാണ് വീണ്ടും അവളെ കണ്ടത് . 'ഗണപതി ബപ്പാ മോറിയാ' ആലപിച്ചുകൊണ്ട് ആനന്ദലഹരിയിലാറാടി വാദ്യ ഘോഷങ്ങളുമായി നീങ്ങുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍, ഒരു മിന്നായം പോലെ... സിംഹാസനത്തില്‍ ഉപവിഷ്ടനായ ഗണേശ മൂര്‍ത്തിയെയും വഹിച്ച്, നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ട് , നീങ്ങുകയാണ് ആളുകള്‍. പൂനത്തിന്റെ മുഖത്തും കുങ്കുമ ചായം പുരണ്ടിട്ടുണ്ട്. വന്‍ തിരക്കിനിടയില്‍ അവള്‍ തന്നെ കണ്ടു കാണില്ലെന്നാണ് മുരളീധരന്‍ ആദ്യം കരുതിയത്. ഇരു വശത്തുമുള്ള കെട്ടിടങ്ങളുടെ മുന്നിലും,മുകള്‍ നിലകളിലുമൊക്കെ ഭക്ത ജനങ്ങള്‍ കൈകൂപ്പി നില്‍ക്കുകയും,പൂക്കള്‍ വാരി വിതറുകയും ചെയ്യുന്നു. പൂനം ചിരിച്ചുകൊണ്ട് തന്നെ കൈ വീശി കാണിച്ചത് അയാള്‍ കണ്ടു. ആള്‍ക്കൂട്ടത്തോടൊപ്പം നൃത്തം ചവിട്ടുന്നതിനിടയില്‍, അയാളും തിരിച്ച് കൈ വീശി. പൂനം അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാല്‍, റോഡിലൂടെ സമുദ്ര പ്രവാഹം പോലെ നീങ്ങുന്നവരുടെ ഇടയില്‍ കാലിടറി അവള്‍ വീണു പോയി. അയാള്‍ അങ്കലാപ്പോടെ അവള്‍ക്കടുത്തേക്ക് നീങ്ങാന്‍ ശ്രമിച്ചു.അപ്പോഴേക്കും,ആരൊക്കെയോ ചേര്‍ന്ന് അവളെ പിടിച...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa