ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിമാസ നിക്ഷേപങ്ങൾക്ക് തനതായ സ്ഥാനമുണ്ട്.എന്നാൽ,യാഥാസ്ഥിതികമായ സമ്പാദ്യ മാർഗങ്ങളായ ചിട്ടി,റിക്കറിംഗ് ഡിപോസിറ്റ്,എൻഡോവ്മെന്റ് ഇന്ഷുറന്സ് തുടങ്ങിയവയാണ് പലരും പിന്തുടരുന്നത്.ആറര മുതൽ ഏഴര ശതമാനം വരെ മാത്രമാണ് ഇവയിൽ നിന്ന് കിട്ടുന്ന ആദായം .എന്നാൽ,കഴിഞ്ഞ പതിനഞ്ചു വര്ഷമായി നില കൊള്ളുന്ന മികച്ച സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ നല്കിയ ആദായം ഇവയെക്കാൾ പല മടങ്ങ് അധികമാണ്. പതിനഞ്ചു വര്ഷം മുന്പ് 2001 മേയ് മാസം മുതൽ ഇതുവരെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് സ്കീമുകളിൽ പ്രതിമാസം പതിനായിരം രൂപ വെച്ച് അടച്ചവർക്ക് സൃഷ്ടിക്കാനായ സമ്പത്ത് എത്രയാണ്? യഥാർത്ഥ കണക്കുകൾ ചുവടെ ചേർക്കുന്നു. റിലയന്സ് ഗ്രോത്ത് ഫണ്ടിലെ നിക്ഷേപം ഒരു കോടി മുപ്പത്തിയാറ് ലക്ഷത്തി അന്പതിയേഴായിരത്തി എഴുനൂറ്റി ഒന്ന് രൂപ ഉണ്ട്. ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിലെ നിക്ഷേപം ഇപ്പോൾ ഒരു കോടി മുപ്പത്തി നാലു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഇരുനൂറ്റി അറുപതു രൂപ ആയിട്ടുണ്ട്. ഫ്രാങ്ക്ലിൻ ഇന്ത്യ ടാക്സ് ഷീൽഡിലെ നിക്ഷേപ മൂല്യം ഒരു കോടി നാല്പത്തി നാലായിരത്തി ഇരു
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa