ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വീണ്ടു വിചാരമില്ലാതെ എടുത്തു ചാടുന്നവർ

ഫോൺ തുടരെ ബെല്ലടിക്കുന്നതു കേട്ടാണ് മുരളീധരൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. "ഹലോ,ഇത് ഞാനാ തോമാച്ചൻ.."
"എന്താ തോമാച്ചാ..?"
"അതേയ്.. ഞാൻ കുറച്ച് കാശ് ഒരു സ്ഥാപനത്തിൽ ഇട്ടിട്ടുണ്ട് അത് എടുക്കാൻ വേണ്ടിയാ.ഉപദേശം വേണം."
"ഏതാ സ്ഥാപനം?ബാങ്ക് ആണോ?"
"അല്ല..കുറെ നാൾ മുമ്പ്, ഷുവർ ഷോട്ട് മൾട്ടിബാഗ്ഗർ എന്നൊരു എസ്.എം.എസ് വന്നു.ബന്ധപ്പെട്ടപ്പോൾ,വലിയ പുലികൾ ആണ്.മധ്യ പ്രദേശിൽ എവിടെയോ ആണ്.."
"എന്നിട്ട്? ഷുവർ ഷോട്ട് കിട്ടിയോ?"
"ഇല്ല..അവർ ട്രേഡ് ചെയ്ത് തരുമെന്ന് പറഞ്ഞു..ഫ്യുച്ചറിലും ഓപ്‌ഷനിലുമൊക്കെ ഡെയിലി പതിനായിരം ലാഭം കിട്ടുമെന്ന് പറഞ്ഞു.ബിറ്റ് കോയിൻ വരെയുണ്ട്.ബ്ലോക് ചെയ്ൻ ടെക്‌നോളജി എന്ന് കേട്ടിട്ടില്ലേ?"
"ഉവ്വ്..എന്നിട്ടു ഡെയിലി പതിനായിരം വെച്ച് കിട്ടുന്നുണ്ടോ?"
"ഇല്ല.ഇപ്പോൾ,വിളിച്ചിട്ടു ഒരു വിവരവുമില്ല .."
"സാരമില്ല,ശല്യം തീർന്നല്ലോ..:
"ഹല്ലാ,എന്റെ പത്തു ലക്ഷം അവിടെ പോയി.."
"ആഹാ,കാശും കൊടുത്തോ?ചുമ്മാതെ എടുത്തങ്ങു കൊടുക്കുവാണോ ? സ്ഥാപനം ഏതാണെന്നും,റിസർവ് ബാങ്ക്,സെബി,ഐ ആർ ഡി എ എന്നിവയുടെ രെ…

തട്ടിപ്പുകളിൽ നിന്ന് മലയാളിയെ ആര് രക്ഷിക്കും?

സാക്ഷരതയുടെ കാര്യത്തിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻ നിരയിലാണ് മലയാളികൾ. എന്നിട്ടും,ഏറ്റവുമധികം തട്ടിപ്പുകൾക്ക് ഇരയാട്ടുള്ളത് മലയാളികൾ തന്നെയാണ്.ഗ്യാരണ്ടീട് ആയ നിക്ഷേപങ്ങൾ മാത്രമേ നമ്മുടെ നാട്ടിൽ വിജയിച്ചിട്ടുള്ളൂ.ഫിക്സഡ് ഡിപ്പോസിറ്റ്,ചിട്ടി എന്നിവ തഴച്ചു വളർന്നത് അതുകൊണ്ടാണ്. നിക്ഷേപിച്ചയുടൻ തന്നെ 'ഡബിൾ' പ്രതീക്ഷിക്കുന്ന പ്രവണതയാണ് പല തട്ടിപ്പുകൾക്കും വളവും വെള്ളവുമേകിയത്.

        ആട്,തേക്ക്.മാഞ്ചിയം സ്കീമിലൂടെ പണം നഷ്ടപ്പെട്ട നിരവധി ആളുകൾ കേരളത്തിൽ ഉണ്ട്.ഇരട്ടി നേട്ടം ഗ്യാരണ്ടി നൽകിയാണ് അവർ പണം പിരിച്ചെടുത്തത്.റിസ്ക് ഉള്ള ഒരു ബിസിനസ്സിനും,ഗ്യാരണ്ടി പറയാൻ പാടില്ലെന്ന ഗവൺമെന്റ് നിബന്ധനയെ കാറ്റിൽ പരാതിക്കൊണ്ടായിരുന്നു പരസ്യ കോലാഹലങ്ങൾ.ആട് കിടന്നിടത്ത്,പൂട പോലുമില്ലെന്ന അവസ്ഥയാണ് പിന്നീടുണ്ടായത്.ലോട്ടറി നിക്ഷേപം വഴി ഇരട്ടി ലാഭം ഗ്യാരണ്ടിയായി നൽകുമെന്നു ടെലിവിഷനിലൂടെയും, പത്രങ്ങളിലൂടെയും പ്രചരിപ്പിച്ച ലിസ് ദീപസ്തംഭം,ജ്യോതിസ് സ്കീമുകളും വമ്പൻ തട്ടിപ്പുകളായി കലാശിച്ചു.രണ്ടു വര്ഷം കൊണ്ട് ഡബിൾ എന്ന വാഗ്ദാനവുമായി കേരളം,തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പണം…

പ്രതീക്ഷകളിൽ മാത്രമായി നിക്ഷേപിക്കരുത്.

രണ്ടായിരത്തി എട്ടിലെ ക്രാഷ് നടന്നിട്ടു പത്തു വര്ഷം പൂർത്തിയാകുന്നു.   പഴയ നിക്ഷേപകർക്ക്,ആ കാലഘട്ടം ഇന്നും നടുക്കുന്ന ഓർമ്മയാണ്.അന്നത്തെ പുലികളൊക്കെ ഇന്ന് എലികളായി മാറിയിരിക്കുന്നു.
അതിൽ ഏറ്റവും തിരിച്ചടി നേരിട്ടത് അനിൽ അംബാനിയുടെ കമ്പനികളാണ്.പൊതു ജനങ്ങളിൽ നിന്ന് വൻ പ്രചാരണത്തോടു കൂടി പതിനായിരത്തി എഴുന്നൂറ് കോടിയോളം പിരിച്ചെടുത്തിട്ട്, എഴുപത് മടങ്ങു ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നേടിയ ഓഹരിയായിരുന്നു റിലയൻസ് പവർ. ഒരു ദശകം കൊണ്ട്,വില നാനൂറ്റി അമ്പത് എന്ന ഇഷ്യൂ വിലയിൽ നിന്ന് മുപ്പത്തിയാറു രൂപയായി ചുരുങ്ങിയിരിക്കുന്നു.പേരെടുത്ത ഒരു ബിസിനസ്സ് ഫാമിലി ആയിട്ടു പോലും, നിക്ഷേപകർ കഠിനാധ്വാനം ചെയ്തു നേടിയ തുക പത്തിലൊന്നിൽ താഴെയായി ചുരുക്കിയ ഒരു Wealth destroyer ആയി അത് മാറി.
1.പ്രതീക്ഷകളിൽ മാത്രം കെട്ടിപ്പൊക്കിയ കമ്പനി.ജനങ്ങളിൽ നിന്ന് പണം പിരിക്കും മുൻപ്, ലാഭകരമായി നടത്തിയ ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നില്ല.കുറഞ്ഞത് അഞ്ചു വർഷത്തെ ബാലൻസ് ഷീറ്റ്,പ്രോഫിറ്റ് ആൻഡ് ലോസ്സ് അക്കൗണ്ട് എന്നിവ നോക്കാതെ നിക്ഷേപിക്കരുതെന്ന ബഫറ്റിന്റെ പ്രമാണം ശരി വെയ്ക്കുന്ന വീഴ്ചയായിരുന്നു അത് .
2.വളരെ കുറഞ്ഞ ആസ്തികൾ മാത്രം ഉണ്ടായിരുന…

സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ അഞ്ചു ചിന്തകൾ

ഇന്നത്തെ കേരളീയ സാമൂഹ്യ വ്യവസ്ഥിതിയിൽ, സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ശ്രദ്ധിക്കേണ്ടതായ പ്രധാനപ്പെട്ട അഞ്ചു ചിന്തകൾ ചുവടെ ചേർക്കുന്നു. 1. ആദ്യമായി ജോലി കിട്ടുന്ന അവസരത്തിൽ,ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തുടങ്ങുക. അഞ്ഞൂറ് രൂപ മുതൽ സാധ്യമാണ്.റിസ്ക് എടുക്കാൻ കഴിയുന്നവർ,ഡൈവേഴ്‌സിഫൈഡ്‌ ഇക്വിറ്റി ഫണ്ടിൽ തുടങ്ങുക.വലിയ ചാഞ്ചാട്ടങ്ങൾ കാണാൻ മന:പ്രയാസം ഉള്ളവർ,ബാലൻസ്ഡ് ഫണ്ടിൽ എസ് .ഐ.പി.ചെയ്യുക.
ഏകദേശം ഇരുപത്തഞ്ചോളം ഫണ്ടുകൾ പതിനഞ്ചു ശതമാനത്തിലേറെ ശരാശരി ആദായം കഴിഞ്ഞ ദശകത്തിൽ നൽകിയിട്ടുണ്ട്.റിസ്ക് വളരെ കുറച്ചു മാത്രം എടുക്കാൻ കഴിയുന്നവർക്ക്,ഡെബ്റ്റ് ഫണ്ടുകളിലോ,മന്ത്‌ലി ഇൻകം പ്ലാനുകളിലോ എസ്.ഐ.പി.ചെയ്യാൻ കഴിയും.റിക്കറിംഗ് ഡെപ്പോസിറ്റുകളെക്കാൾ ആദായം നൽകിയ മന്ത്‌ലി ഇൻകം സ്കീമുകൾ ഉണ്ട്. 2.സ്വർണ്ണം ആഭരണമെന്ന നിലയിൽ അലങ്കാരമാണെങ്കിലും,പല സ്വർണ്ണ സമ്പാദ്യ പദ്ധതികളും തട്ടിപ്പുകളായി മാറിയിട്ടുണ്ട്.പണിക്കൂലി,പണികുറവ് എന്നിങ്ങനെ പല പേരുകളിൽ വളരെ പണം നഷ്ടപ്പെടാം.പത്തു ശതമാനത്തിൽ കൂടുതലുള്ള ഏതു പണിക്കൂലിയും,നഷ്ടമാണ്.പല സ്ഥാപനങ്ങളും,പതിനെട്ടു ശതമാനം പണിക്കൂലി വരെ ഈടാക്കുന്നുണ്ട്. 3 .ഉയർന്ന പലിശയുള്ള…

ലാഭം തിരയുന്നവര്‍.അധ്യായം ഏഴ്.

പൂനം കപൂർ. ഗണേശോല്‍സവത്തിന്റെ ദിവസമാണ് വീണ്ടുംഅവളെകണ്ടത്. 'ഗണപതി ബപ്പാ മോറിയാ' ആലപിച്ചുകൊണ്ട് ആനന്ദലഹരിയിലാറാടി വാദ്യ ഘോഷങ്ങളുമായി നീങ്ങുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍,ഒരു മിന്നായം പോലെ... സിംഹാസനത്തില്‍ ഉപവിഷ്ടനായ ഗണേശ മൂര്‍ത്തിയെയും വഹിച്ച്, നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ട്,നീങ്ങുകയാണ് ആളുകള്‍. പൂനത്തിന്റെ മുഖത്തും കുങ്കുമ ചായം പുരണ്ടിട്ടുണ്ട്. വന്‍ തിരക്കിനിടയില്‍ അവള്‍ തന്നെ കണ്ടു കാണില്ലെന്നാണ് മുരളീധരന്‍  ആദ്യം കരുതിയത്‌. ഇരു വശത്തുമുള്ള കെട്ടിടങ്ങളുടെ മുന്നിലും,മുകള്‍ നിലകളിലുമൊക്കെ ഭക്ത ജനങ്ങള്‍ കൈകൂപ്പി നില്‍ക്കുകയും,പൂക്കള്‍ വാരി വിതറുകയും ചെയ്യുന്നു. പൂനം ചിരിച്ചുകൊണ്ട് തന്നെ കൈ വീശി കാണിച്ചത്‌ അയാള്‍ കണ്ടു. ആള്‍ക്കൂട്ടത്തോടൊപ്പം നൃത്തം ചവിട്ടുന്നതിനിടയില്‍, അയാളും തിരിച്ച് കൈ വീശി. പൂനം അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാല്‍, റോഡിലൂടെ സമുദ്ര പ്രവാഹം പോലെ നീങ്ങുന്നവരുടെ ഇടയില്‍ കാലിടറി അവള്‍ വീണു പോയി. അയാള്‍ അങ്കലാപ്പോടെ അവള്‍ക്കടുത്തേക്ക് നീങ്ങാന്‍ ശ്രമിച്ചു.അപ്പോഴേക്കും,ആരൊക്കെയോ ചേര്‍ന്ന് അവളെ പിടിച്ചെഴുന്നെല്‍പ്പിച്ചു. പൂനം റോഡരികിലേക്ക് മാറി നിന്നു.

മാർക്കറ്റ് കറക്ഷനെ ഭയക്കേണ്ടതുണ്ടോ?

സൈക്ക്ളിക്കൽ ഇൻവെസ്റ്റിംഗ്‌ എന്ന കല

താൽക്കാലിക നേട്ടങ്ങൾക്കു പിന്നാലെ പോകുകയോ ,അമിത പ്രതീക്ഷകൾ മാത്രം വെച്ച് പുലർത്തുകയോ ചെയ്യുമ്പോൾ പലരും വിസ്മരിക്കുന്ന ശാസ്ത്രീയ മാർഗ്ഗങ്ങളിൽ ഒന്നാണ് സൈക്ലിക്കൽ ഇൻവെസ്റ്റിംഗ്‌. ദീർഘ കാല സ്ഥിരതയോടെ  വില  കയറുന്ന മൾട്ടിബാഗറുകളും,കാലങ്ങളായി ഇറങ്ങുന്ന കരടിക്കുട്ടന്മാരായ ഓഹരികളും  മാത്രം ഉള്ള ഒന്നല്ല സ്റ്റോക്ക് മാർക്കറ്റ്. "ഞാൻ മൾട്ടിബാഗ്ഗർ മാത്രമേ വാങ്ങൂ' എന്ന് കൊച്ചുകുട്ടികളെ പോലെ വാശി പിടിക്കുന്നവർക്കു നിരവധി അവസരങ്ങൾ നഷ്ടപ്പെടാറുണ്ട്.കാരണം,അത്തരം ഓഹരികൾ മൊത്തം വിപണിയുടെ കേവലം അഞ്ചു ശതമാനം മാത്രമേ വരൂ.ടെക്‌നോ-ഫണ്ടമെന്റൽ ആയ ഘടകങ്ങൾ തീർത്തും അവഗണിച്ചുകൊണ്ട്  വാങ്ങിക്കൂട്ടുന്നവർക്കും  നിരാശ മാത്രമേ ഉണ്ടാകുകയുള്ളൂ താനും.
         തങ്ങളുടെ തന്ത്രങ്ങളോടൊപ്പം അഗ്രസ്സീവ് ആയ ആർക്കും ചേർത്തുവെയ്ക്കാവുന്ന ഒന്നാണ് സൈക്ക്ളിക്കൽ ഇൻവെസ്റ്റിംഗ്‌.ഇത് മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഓഹരിയുടെ ദീർഘ കാല ഗ്രാഫ് പരിശോധിക്കുകയാണ്‌.ആൾ ടൈം ഡാറ്റ നോക്കിയാൽ ഗതി മനസ്സിലാകും.കഴിഞ്ഞ അഞ്ചോ പത്തോ വർഷത്തെ മൂവ്മെന്റ് നോക്കിയാൽ,ഇത്തരം ഓഹരികളിൽ എൻട്രി നടത്താനും എക്സിറ്റ് ചെയ്യാനുമുള്ള ലെവലുകൾ കണ്ടെ…