ഓഹരി വിശകലനം നടത്താൻ എന്താണ് ഏറ്റവും നല്ല മാർഗം എന്നതു ആഗോള വിപണിയിലെ ചൂടേറിയ ചർച്ചാ വിഷയം ആണ്.ഫണ്ടമെന്റൽ അനാലിസിസ് ആണ് ഏറ്റവും നല്ലതെന്നു ചിലർ വിശ്വസിക്കുന്നു.മറ്റു ചിലർക്ക്,ടെക്നിക്കൽ അനാലിസിസ് ആണ് താല്പര്യം.സൂപ്പർ മാൻ ആണോ സ്പൈഡർ മാൻ ആണോ ശക്തൻ എന്നു കുട്ടികൾ ശണ്ഠ കൂടുന്ന പോലെ ഈ തർക്കം എക്കാലവും തുടരുന്നു. ലാഭം നേടാൻ ഏറ്റവും നല്ലതു കമ്പനികളുടെ വാർഷികമോ ത്രൈമാസികമോ ആയ കണക്കുകൾ മാത്രം മനസ്സിലാക്കുന്നതാണെന്നു പലരും കരുതാറുണ്ട്.ദീർഘ കാല നിക്ഷേപകരെ സംബന്ധിച്ചു,ഒരു പരിധി വരെ ഇതു ശരിയാണ്.എന്നാൽ,അതോടൊപ്പം തന്നെ ഓഹരിയുടെ വിലനിലവാരം കൂടി വിശകലനം ചെയ്യുന്നതാണ് കുറച്ചു കൂടി നല്ലതു എന്നാണ് എന്റെ അനുഭവം. ശക്തമായ സാമ്പത്തിക ശേഷിയുള്ള കമ്പനികൾ പോലും വിപണിയിൽ പലപ്പോഴും 'അനങ്ങാപ്പാറ'കളായി നിൽക്കുന്നത് കാണാം.വിപണി ഒന്നാകെ ഇറങ്ങുമ്പോൾ,ഈ ഓഹരികൾ മൂക്കും ക...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa