"എന്തിനാണ് ഒരു പോർട്ട്ഫോളിയോ ; ട്രേഡ് ചെയ്തു ലാഭം ഉണ്ടാക്കുന്നവര്‍ക്ക് അതിന്റെ ആവശ്യം ഉണ്ടോ?" സ്ഥിരമായി ദിവസവ്യാപാരം ചെയ്യുന്ന ഷാഹുല്‍ ചോദിച്ച സംശയം ആണ്. അദ്ദേഹത്തിന്,ലാഭം എടുക്കുന്നതിനോ,നിക്ഷേപം ഇരട്ടിയാക്കുന്നതിണോ സന്ദേഹം ഇല്ല.അത്യാവശ്യം പണി അറിയാവുന്ന ആളാണ്.പൊടുന്നനെ കുതിച്ചു കയറുന്ന ഓഹരികളില്‍ നിന്ന്,ചെറിയൊരു ലാഭം എടുക്കുന്ന സ്കാല്‍പ്പിംഗ് ആണ് പ്രധാന തന്ത്രം.ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ ഓഹരികളില്‍ ആണ് മുഖ്യമായും ശ്രദ്ധിക്കുന്നത്. " കിട്ടുന്ന ലാഭം എന്ത് ചെയ്യുന്നു?" എന്ന മറുചോദ്യമാണ് എന്നില്‍ നിന്ന് ഉണ്ടായത്. " അതൊക്കെ പുട്ടടിക്കും.ഷോപ്പിംഗ്,ടൂര്‍ അങ്ങനെയൊക്കെ ചെലവാക്കും.." " റിട്ടയര്‍മെന്റിനും കുട്ടികളുടെ ഉപരി പഠനത്തിനുമൊക്കെ എന്തെങ്കിലും വകയിരുതിയിട്ടുണ്ടോ?" " പത്തു ലക്ഷം രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ട്.അത് പോരെ?" " തമാശ പറയുകയാണോ ഷാഹുല്‍ ജി?" ഞാന്‍ ചിരിച്ചു. " അല്ല;കാര്യമായിട്ടാ.." " ആറു ശതമാനം പണപ്പെരുപ്പം കണക്കുകൂട്ടിയാല്‍ തന്നെ, ഇപ്പോള്‍ പത്തുലക്ഷം ആകുന്ന ഒരു എ...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa