ജീവിതവും മരണവും തമ്മിൽ നേരിയൊരു അകലം മാത്രമേയുള്ളൂ. അൽപനേരം ശ്വാസം നിലച്ചാൽ,അവസാനിക്കുന്നതേയുളളൂ ജീവിതം. സുമേഷ് താൻ നിൽക്കുന്ന സ്റ്റൂൾ തട്ടി തെറിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് വീടിന്‍റെ വാതിലിൽ ആരോ മുട്ടിയത്. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ,നായ്ക്കള്‍ ശക്തിയായി കുരയ്ക്കുന്നു. "സുമേഷേ.." ആരാണ് ഈ രാത്രിയിൽ തന്നെ പേരു ചൊല്ലി വിളിക്കുന്നത്? അപ്പുറത്ത്, ഹാളിലും വരാന്തയിലും വെളിച്ചം വീഴുന്നു. ജനലിലൂടെയും എയർ ഹോളിലൂടെയും വെളിച്ചം അരിച്ചിറങ്ങുന്നു. വീടിന്‍റെ പ്രധാന വാതിൽ തുറക്കുന്ന പോലെ. അമ്മയുടെ ശബ്ദം കേട്ടു;അനുജന്‍റെയും. അവർ ഉണർന്നിരിക്കുന്നു. ഇനി വൈകിക്കൂടാ.. എല്ലാ ദുഖങ്ങളും വെടിഞ്ഞു പ്രപഞ്ചത്തിൽ ലയിക്കാൻ സുമേഷ് തയ്യാറെടുത്തു.കൈകൾ താഴേക്കു ആക്കികൊണ്ട് സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു. കഴുത്തില്‍ കയര്‍ മുറുകുന്നു. ബോധം മറയുന്ന പോലെ... കതകിൽ ആരോ ശക്തിയായി ഇടിച്ചുവോ? ശ്വാസം വിലങ്ങും മുൻപ് ആരോ കാലിൽ പിടിച്ചു ഉയർത്തിയതു പോലെ. കഴുത്തിലെ കുരുക്ക് അയഞ്ഞതു പോലെ. മുഖത്തേക്ക് ആരാണ് വെള്ളം തളിക്കുന്നത്? ബോധം തെളിയുമ്പോൾ,അമ്മയുടെ മടിയിൽ കിടക്കുകയാണ്. അമ...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa