രാവിലെ ഒന്‍പതു മണിക്ക് തന്നെ, അരുണ്‍ താന്‍ ജോലി ചെയ്യുന്ന ഓഹരി ഇടപാടു സ്ഥാപനത്തില്‍ എത്തി.എറണാകുളത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയാണ്.അവന് അവിടെ ഡീലറാണ്. അതി വിശാലമായ ട്രേഡിംഗ് ഫ്ലോറില്‍ കാലു കുത്താന്‍ ഇടമില്ല. " ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ.." അവന് നനുത്ത ചിരിയോടെ പരിചയക്കാരെ നോക്കിയിട്ട്,തന്റെ സീറ്റില്‍ പോയിരുന്നു. "കുറച്ചു കൂടി നേരത്തെ എത്തണ്ടേ അരുണേ? എന്നാലല്ലേ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറാവൂ.." അപ്പച്ചന് എന്ന് വിളിക്കപ്പെടുന്ന മത്തായി ചേട്ടന് അവന്റെ തോളില്‍ തട്ടി. എന്നും പൊതിയുമായി മുടങ്ങാതെ രാവിലെ തന്നെ എത്തുന്ന ദിവസ വ്യാപാരക്കാരനാണ്. " എന്നും ഇങ്ങനെ ഡേ ട്രേഡ് ചെയ്യാതെ കുറച്ചു ഷെയര്‍ വാങ്ങിച്ചിട്ടൂടെ അപ്പച്ചാ?" "എനിക്ക് കയ്യും വീശി വരണം.കയ്യും വീശി പോണം.ലാഭം ആയാലും നഷ്ടം ആയാലും ദിവസം തീരും മുന്‍പ് അറിയണം. രാത്രീലെ ടെന്‍ഷന്‍ നമുക്ക് പറ്റില്ല.." മത്തായിചേട്ടന് ചിരിച്ചു. അരുണ്‍ കമ്പ്യൂട്ടര്‍ ഓണാക്കി. ചുറ്റും പതിവുകാര് എല്ലാവരും ഉണ്ടെന്നു അവന് കണ്ടു. ഏറ്റവും വലിയ തുകയ്ക്ക് സ്ഥിരമായി ഡേ ട്രേഡ് ചെയ്...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa