ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സമ്പദ്ഘടന. എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബജറ്റ് 2016 -17 : നിക്ഷേപകർക്ക് ഗുണകരമോ?

       ഓരോ ബജറ്റും വരുമ്പോൾ നിരവധി  നിക്ഷേപകർ  ഉറ്റുനോക്കുന്നത്, എന്ത് മാന്ത്രിക വിദ്യയാണ് ഇത് കൊണ്ട് വരുന്നതെന്നാണ്.എന്നാൽ,കമ്പനികളുടെ സ്ഥിര ലാഭം ഉണ്ടാക്കാനുള്ള കഴിവാണ് ഓഹരി വിപണിയിൽ ഏറ്റവും പ്രധാനം.അതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ഓരോ ബജറ്റും ചെയ്യേണ്ടത്.ഇത്തവണത്തെ ബജറ്റ്  പ്രയോഗികമായ കുറെയധികം നിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.         ഇക്കഴിഞ്ഞ  സാമ്പത്തിക സർവ്വേ സൂചിപ്പിച്ച പോലെ തന്നെ,കാര്ഷിക മേഖലയെയും ഗ്രാമീണ സമ്പദ്ഘടനയെയും  മെച്ചപ്പെടുത്താനുള്ള രൂപ രേഖ ഇത്തവണത്തെ ബജറ്റിലുണ്ട്.2018 മെയ്‌ മാസത്തോടെ ഗ്രാമങ്ങളിൽ നൂറു ശതമാനം വൈദ്യുതി ലക്ഷ്യമിടുന്നതും റോഡ്‌ വികസനത്തിന്‌ ഒരു ലക്ഷം കോടി രൂപയോളം വകയിരുത്തുന്നതും സമ്പദ്ഘടനയെ ശക്തിപ്പെടുത്തും.ബജറ്റ് കമ്മി മൂന്നര ശതമാനത്തിൽ ഒതുക്കിനിറുത്താനുള്ള  ശ്രമം ആശാവഹമാണ്‌....ഇപ്പോഴത്തെ സാഹചര്യത്തിൽ, ഓയിൽ വില കുറഞ്ഞു നില്ക്കുന്നതും പണപെരുപ്പം നിയന്ത്രിക്കാനായതും വിദേശ വ്യാപാര കമ്മി കുറഞ്ഞു നില്ക്കുന്നതും കൂടി പരിഗണിക്കുമ്പോൾ,ഇത് വീണ്ടും പലിശനിരക്കുകൾ കുറയുന്നതിലേക്കാകും നയിക്കുക.ഇത്,കമ്പനികളുടെ പലിശ ഭാരം കുറയ്ക്കാനും ലാഭമാക്കി മാറ്റാനും സഹാ