ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തുറന്ന മനോഭാവം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിപണിയിലെ വിജയവും തുറന്ന മനോഭാവവും

            ഒൻപതു വർഷങ്ങൾക്ക് മുൻപാണ്, മത്തായി ചേട്ടനെ പരിചയപ്പെടു ന്നത് . കഷണ്ടി കയറിയ ശിരസ്സും നരച്ച താടിയും നിറഞ്ഞ ചിരിയും.രാവിലെ ഒന്പതുമണി മുതൽ വൈകിട്ട് മൂന്നര വരെ ഷെയർ ട്രേഡിംഗ്  ടെര്മിനലിന് മുന്നില് ഒറ്റയിരിപ്പാണ്.ഓഹരിവില കയറുമ്പോൾ അതിയായ ആവേശവും ഇറങ്ങുമ്പോൾ കടുത്ത നിരാശയും.ഇതിനിട യിൽ,ഉച്ചയ്ക്ക് അഞ്ചു മിനിറ്റ് കൊണ്ട് പോതിച്ചൊറു് കഴിച്ചു കഴിയും.വ്യാപാര ദിനങ്ങളിൽ,അവധി എന്നത് സ്വപ്നത്തിൽ പോലുമില്ല.മറ്റൊരാളുടെയും ഉപദേശം സ്വീകരിക്കാറില്ല.പ്രത്യേകിച്ച്  ഒരു തയ്യാറെടുപ്പുമില്ല താനും. മിക്ക ദിവസവും നഷ്ടത്തിലാണ് കലാശിക്കുക.   "നിറുത്തിക്കൂടെ?" ഭാര്യയും മകനുമടക്കം പലരും ചോദിച്ചു. " ഈ പരിപാടി ശരിയല്ല.ചെകുത്താന്റെ മേഖലയാണ്...ആരും  ചെയ്യരുത്.ഞാൻ പെട്ടുപോയതാ.എന്ത് ചെയ്യാനാ..ഇപ്പൊ ടെർമിനൽ കണ്ടാലെ ഉറക്കം വരികയുള്ളൂ...." അത് ശരി;അത്ര സൗന്ദര്യമാണോ ടെര്മിനലിന്?         ജീവിതത്തിൽ,മത്തായി ചേട്ടൻ നല്ലൊരു കച്ചവടക്കാരനായിരുന്നു.പക്ഷെ,വിപണി അദ്ദേഹത്തിന് ഒരു നിക്ഷേപ മാർഗമായിരുന്നില്ല.വെറുമൊരു നേരമ്പോക്ക്.ചീട്ടുകളി പോലെ,വയസ്സ് കാലത്ത്,സമയം തള്ളി നീക്കാൻ ഒരു ഉപാധി. "കിട്ടിയ