ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തീവ്രവാദവും,തിരിച്ചടിയും

"മുരളിയേട്ടാ, ഒരു മഹായുദ്ധം ഉണ്ടാകുമോ?" രാജേഷ് ആശങ്കയോടെ ചോദിച്ചു. "മഹായുദ്ധങ്ങളുടെ കാലമൊക്കെ കഴിഞ്ഞു പോയി രാജേഷേ... ഇത് സാമ്പത്തിക ഉപരോധങ്ങളുടെ കാലമാണ്. ഇക്കണോമിക് ഐസൊലേഷൻ വഴിയാണ് ശത്രുരാജ്യങ്ങളെ വരുതിക്ക് നിറുത്തുന്നത്. എന്നാൽ, റീട്ടാലിയേഷൻ നടത്താതിരുന്നാൽ ഭീരുത്വമായി വിലയിരുത്തപ്പെടും. അത് കൂടുതൽ തീവ്രവാദ ആക്രമണങ്ങൾക്ക് പ്രോത്സാഹനമായി മാറുകയും ചെയ്യും.." മുരളീധരൻ പറഞ്ഞു. "എയർഫോഴ്സ് നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്നു ബോംബിട്ടത് പ്രശ്നമാവില്ലേ? സമ്പദ്‌ഘടന തകരുമോ?" "ഇതൊക്കെ അമേരിക്കയും ഇസ്രായേലുമൊക്കെ സ്ഥിരം ചെയ്തു കൊണ്ടിരുന്നതല്ലേ? എന്നിട്ട് അവർ തകരുന്നതിനു പകരം വളരുകയാണല്ലോ ചെയ്തത്?" "അതു ശരിയാണല്ലോ?" രാജേഷിന്റെ കണ്ണുകൾ വിടർന്നു. "നാഷണൽ സെക്യൂരിറ്റിക്ക് കോട്ടം വരുത്താൻ നിന്നു കൊടുത്ത ഒരു രാജ്യവും വളർന്നിട്ടില്ല. സാമ്പത്തിക ശക്തികളെല്ലാം തന്നെ സൈനീക ശക്തി കൂടിയാണ്. അല്ലെങ്കിൽ ഏതെങ്കിലും ശാക്തിക ചേരിയുടെ ഭാഗമായിരിക്കും.ആക്രമണങ്ങൾക്ക് വിധേയമാകുന്ന രാജ്യം എത്ര സാമ്പത്തിക ശക്തി നേടിയാലും ദുർബ്ബലമായി മാത്രമെ പരിഗണിക്ക