ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബ്രെക്സിറ് : ഇന്ത്യൻ വിപണി എങ്ങോട്ട് ? എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബ്രെക്സിറ് : ഇന്ത്യൻ വിപണി എങ്ങോട്ട് ?

        ഇന്ത്യൻ ഓഹരി സൂചികയായ   നിഫ്റ്റിയിൽ ഇന്ന് സംഭവിച്ച ചാഞ്ചാട്ടം പല നിക്ഷേപകരെയും ഞെട്ടിച്ചിട്ടുണ്ടാവും.ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്ന റെഫറണ്ടത്തിന്റെ അലയൊലികൾ ലോക വിപണിയെ ഒന്നടങ്കം സ്വാധീനിച്ചിട്ടുണ്ട്.52% ശതമാനം വോട്ട്  യൂറോപ്യൻ യൂണിയനില് നിന്നു പുറത്തു പോകാൻ പിന്തുണച്ചത് യൂറോ മേഖലയിൽ നിർണായക മാറ്റങ്ങൾക്കു കാരണമായേക്കാം.ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് , സ്വർണ്ണ വിലയിൽ ആറു ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.ബ്രിട്ടീഷ്പൗണ്ടും യൂറോയും വീണ്ടും മൂല്യ ശോഷണം നേരിട്ടേക്കാം.കുറെ കാലത്തേക്ക്,ലോക  വിപണിയിലും പ്രത്യേകിച്ചു യൂറോപ്യൻ ഓഹരികളിലും  അസ്ഥിരത തുടരാൻ  ഇടയുണ്ട്.ഈ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുസജ്ജമാണെന്നു ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്. നിഫ്റ്റി ചാർട്ടിൽ, കഴിഞ്ഞ മാസം ഇൻവെർട്ടഡ്ഹെഡ് ആൻഡ് ഷോൾഡർ  പാറ്റേൺ മുകളിലേക്കു  ഭേദിച്ചിട്ടുണ്ട്.ദീർഘ കാലത്തേക്കും,ഇടക്കാലത്തേക്കും വിപണിയുടെ ഗതി 8300 ലെവലിനു  മുകളിലേക്കു പുരോഗമിക്കാനുള്ള സാധ്യതയാണ് ഇതു കാണിക...