രാവിലെ ഒന്‍പതര കഴിഞ്ഞപ്പോള്‍ തന്നെ വിമാനം നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്തു.ഏറെ കാലത്തിനു ശേഷം ആണ് കൊച്ചിയില്‍ എത്തുന്നത്.അലീന ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു.എയര്‍ പോര്‍ട്ടിനു പുറത്ത്,ഒട്ടും തിരയേണ്ടി വന്നില്ല.മന്ദ സ്മിതത്തോടെ അമ്മാവന് കേണല്‍ അജിത് മേനോനും അമ്മായി ഇന്ദിരയും കാത്തു നില്ക്കുന്നുണ്ടായിരുന്നു. പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ എത്തുമ്പോഴും അലീനയുടെ മുഖം മ്ലാനമായിരുന്നു. "എന്താ ഒരു വിഷാദം?" അജിത് മേനോന് ആരാഞ്ഞു. " ഇന്‍വെസ്റ്റ്മെന്റ്സ് മുഴുവന്‍ അലങ്കോലമായി കിടക്കുകയാണ്.കഴിഞ്ഞ ഫെബ്രുവരിയില്‍ ക്രാഷ് വന്നപ്പോള്‍ ഞാന്‍ വിറ്റു മാറിയതൊക്കെ കയറിപ്പോയി.." അവള് പറഞ്ഞു. "നിനക്ക് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആരുമില്ലേ കുട്ടീ?" "ഇല്ല.എല്ലാം തനിയെ ആണ് ചെയ്യുന്നത്.." കേണല്‍ മറുപടിയൊന്നും പറഞ്ഞില്ല.അവളെ അലിവോടെ നോക്കുക മാത്രം ചെയ്തു. ഉച്ച ഭക്ഷണം കഴിഞ്ഞപ്പോള്‍,അദ്ദേഹം ചോദിച്ചു: " ഒന്ന് പുറത്തു പോയാലോ?" അലീനയുടെ മുഖം വിടര്‍ന്നു: " ബാംഗ്ലൂരെ ഐ.ടി. ലൈഫ് വല്ലാതെ ബോറടിച്ചു.കൊച്ചി പഴയ കൊച്ചിയല്ലെന്നു അറിയാം.കണ്ടു ക...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa