ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഗുഡ്സ് ആൻഡ് സർവീസസ്സ് ടാക്സ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജി.എസ്.ടി: ബിസിനസ് കുതിച്ചുചാട്ടത്തിന് ഇന്ത്യയുടെ ബ്രഹ്‌മാസ്‌ത്രം

                     കഴിഞ്ഞ ഒന്നര ദശകമായി  ലോകത്തെ ഏറ്റവും വളർച്ച നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ,ഘടനാപരമായ പരിഷ്കാരങ്ങളിലും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും നാം താരതമ്യേന പിന്നിലാണ്. ഓരോ വർഷവും അവതരിപ്പിക്കപ്പെടുന്ന ബജറ്റുകൾ പലപ്പോഴും കാര്യമായ ചലനമുണ്ടാക്കാതെ പോയതും അതുകൊണ്ടാണ്.എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് ഏതാനും വർഷങ്ങൾക്കുമുൻപ് 'ഗുഡ്സ് ആൻഡ് സർവീസസ്സ് ടാക്സ്' എന്ന ആശയം മുന്നോട്ടു വെയ്ക്കപ്പെട്ടത്.                ജി.എസ്.ടി  ആദ്യമായി നടപ്പിൽ വരുത്തിയത് 1954 ൽ ഫ്രാൻസിലാണ്. 140 ൽ പരം രാജ്യങ്ങൾ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴും, ഇന്ത്യയിലെ പരോക്ഷ നികുതികൾ പല രൂപത്തിലാക്കി ചിതറി കിടക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന് ലഭിക്കുന്ന നികുതികളിൽ കസ്റ്റംസ് ഡ്യൂട്ടി,എക്സൈസ് ഡ്യൂട്ടി,സെൻട്രൽ സെയിൽസ് ടാക്സ് എന്നിവ ഉൾപ്പെടുന്നു. സംസ്ഥാനങ്ങൾ  ചുമത്തുന്നവയിൽ വാറ്റ്, ലെക്‌ഷറി ടാക്സ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി, എന്റർടൈമെന്റ് ടാക്സ്, എൻട്രി ടാക്സ് എന്നിവയാണ് ഉള്ളത്. ഇങ്ങനെ സങ്കിർണമായ നികുതി ഘടന നിലനിൽക്കുന്നത്  ബിസിനസ്സ്  പുരോഗതിക്കു  അനുരൂപമല്ല. അ