പലരും ചോദിക്കാറുണ്ട്:ഓഹരിയുടെ സ്വഭാവത്തിനു അനുസരിച്ച് എങ്ങനെ നേട്ടം ഉണ്ടാക്കാൻ കഴിയും? അതിനുള്ള ഏറ്റവും നല്ല വഴിയാണ് സംവേഗ ശക്തിയുള്ള നിക്ഷേപം അഥവാ മൊമെന്ടം ഇൻവെസ്റ്റിംഗ് .ലളിതമായി പറഞ്ഞാൽ, ഒരു ഓഹരിയിൽ കുറഞ്ഞ കാലയളവിൽ ഉണ്ടാകുന്ന ആക്കമുള്ളതോ ആയമുള്ളതോ ആയ ഒരു ട്രെൻഡ് മാറി മറിയുന്നതിനു മുന്പ്, നേട്ടം ഉണ്ടാക്കുന്നതാണ് മൊമെന്ടം ഇൻവെസ്റ്റിംഗ് . രണ്ടായിരത്തി പതിനഞ്ചിൽ, സൂചികകൾ ആടി ഉലഞ്ഞപ്പോൾ നെടുവീർപ്പിട്ട ആളുകൾ കുറവല്ല.എന്നാൽ,പല ഓഹരികളും ലാഭം ഉണ്ടാക്കാനുള്ള വഴി കാണിക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം.ചില ഉദാഹരണങ്ങൾ നോക്കാം. കാന്ഫിൻ ഹോംസ്: 2015 മാർച്ച് അവസാനം വില അഞ്ഞൂറ്റി അറുപത്.ഏപ്രിലിൽ ഇത് എണ്ണൂറിലെത്തി. ചലന ശക്തി നാല്പത്തി രണ്ടു ശതമാനം. മുന്പോട്ടുള്ള ഗതി നിലച്ച് അറുനൂറ്റി അൻപതിലെത്തിയിട്ട്,ഓഗസ്റ്റിൽ എണ്ണൂറ്റി അൻപതിലേക്ക് കുതിക്കുന്നു. ലാഭം ഇരുപത്തിമൂന്ന് ശതമാനം.തുടർന്ന്,എഴുന്നൂറിൽ എത്തിയിട്ട്,അടുത്ത കയറ്റം ആയിരത്തി ഒരുനൂറിലേക്ക്.ലാഭം അൻപത്തിയെഴു ശതമാനം.ഒരു മൊമെന്റം നിക്ഷേപകന് കിട്ടിയത് വില പിടിച്ച മൂന്നു അവസരങ്ങൾ.ശരിയായ സമയതു
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa