ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഹരിവിപണിയിലെ സാമാന്യ ബോധം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓഹരിവിപണിയിലെ സാമാന്യ ബോധം

ഓഹരി നിക്ഷേപത്തെക്കുറിച്ച് അവ്യക്തതയും ആശങ്കയും  അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ,അരുൺ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു.അച്ഛനോട്  ഇക്കാര്യം പറഞ്ഞപ്പോൾ,അദ്ദേഹം പറഞ്ഞത് തന്റെ സുഹൃത്തിന്റെ അനുജനായ മുരളീധരനെ പോയി കാണാൻ ആണ്.          ഉച്ച കഴിഞ്ഞ് അരുൺ ചെല്ലുമ്പോൾ,മുരളീധരൻ ഓൺലൈൻ ടെര്മിനലിന് മുൻപിലാണ്. " ട്രേഡിങ്ങിൻറെ  തിരക്കിലാണോ, മുരളിയേട്ടാ?" " നീ ഇരിക്ക്...ഊണ് കഴിച്ചോ?" " കഴിച്ചു..പക്ഷെ,ഒന്നും ഇറങ്ങുന്നില്ല..." " അതെന്തു പറ്റി ?" " ഷെയർ മാർകെറ്റ് ആകെ താഴോട്ടാണല്ലോ.. .ലാഭമൊന്നുമില്ല.നഷ്ടം കുറേയുണ്ട് താനും.." " എതൊക്കെ കിടപ്പുണ്ട്?"  " സുസ്ലോൺ ,യൂനിറ്റെക്,ജേപീ അസ്സോസിയെട്സ്,ദേനാ ബാങ്ക്,ആർകോം, ഗുജ് എൻ.ആർ .ഈ.കോക്ക്, വിസാഗർ പൊളിറ്റെക്സ്  അങ്ങനെ കുറെയെണ്ണം ഉണ്ട്..." അരുൺ നിരാശയോടെ പറഞ്ഞു. " വെറുത്തു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ.ഈ ഷെയറൊക്കെ നീ എങ്ങനെ കൃത്യമായി  തപ്പിയെടുത്തെടാ മോനെ ..?." മുരളീധരൻ താടിക്ക് കൈ കൊടുത്തു കുറെ നേരം അവനെ നോക്കിയിരുന്നു.പിന്നെ ടെർമിനലിലേക്ക്  നോക്കി: " ഇന്നത്തെ അങ്കം കഴിഞ്ഞു.സെൻസ...