ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനു മുൻപിൽ അവർ കാത്തു നിന്നു. അഹമ്മദ് ഇക്കയ്ക്കു സ്ട്രോക്ക് ആയിരുന്നുവെന്നാണ് സർജൻ പറഞ്ഞത്. തലയിലെ ഞരമ്പു പൊട്ടുകയായിരുന്നുവത്രെ. എന്തൊരു ദുരന്തമാണിത് . ഇന്നലെ വരെ ചുറുചുറുക്കോടെ നിന്ന മനുഷ്യൻ ഇതാ മരണത്തോട് മല്ലടിക്കുന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയിൽ അരുണും ഇടപാടുകാരും സ്തംഭിച്ച് നിന്നു. ആശുപത്രിയിലെ കറുത്തു തടിച്ച സെക്യരിറ്റി വന്നു ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു: "ഇവിടെ ഇങ്ങനെ കൂട്ടം കൂടി നില്ക്കാൻ പറ്റില്ല.. വെയ്റ്റിംഗ് റൂമിൽ പോയിരിക്കണം". "ശരി സഹോദരാ.. പക്ഷെ വിരട്ടണ്ട.മയത്തിൽ പറഞ്ഞാ മതി.." ലൂക്കോസ് പ്ലാത്തോട്ടം പറഞ്ഞു. അവർ വെയ്റ്റിംഗ് റൂമിൽ പോയിരുന്നു. "മിസ്റ്റർ അഹമ്മദിന്റെ ബന്ധുക്കൾ ആരും വന്നില്ലേ?" നേഴ്സ് വന്നു ചോദിച്ചു. "അറിയിച്ചിട്ടുണ്ട്.. വരും..". മോഹനന്‍ വരാപ്പുഴ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ, രണ്ടുപേർ വെയ്റ്റിംഗ് റൂമിന്‍റെ കതകു തള്ളി തുറന്നുകൊണ്ട് അകത്തു വന്നു . അഹമ്മദ് ഇക്കയുടെ മക്കളാണ്. അൻവറും അക്ബറും. "ആരോട് ചോദിച്ചിട്ടാണ് ബാപ്പയെ നിങ്ങള് ഓപ്പറേഷന് കയറ്റിയത്...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa