ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലാഭം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹൃസ്വകാല നിക്ഷേപം: ഒരു ആമുഖം

                                   ദീർഘ കാല നിക്ഷേപത്തിനുള്ള  വേദിയായിട്ടാണ് ഓഹരിവിപണി അറിയപ്പെടുന്നത്.എന്നാൽ, കുറഞ്ഞ കാലയളവിലും വിപണിയിൽ നിന്ന് നേട്ടം ഉണ്ടാക്കാൻ കഴിയും.തന്ത്രങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഞാൻ പരിചയപ്പെട്ട നിക്ഷേപകരിൽ നല്ലൊരു ഭാഗവും ഒരു വർഷത്തിനിടയിൽ ലാഭമെടുത്ത്  അടുത്ത ഓഹരിയ്ക്കായി തിരയുന്നവരാണ്.പലരും ആവറേജിങ്ങും ബോട്ടം ഫിഷിങ്ങുമാണ് ഉപയോഗിക്കുന്നത്.വാങ്ങിയ ഓഹരികൾ നല്ലതാണെങ്കിൽ,താഴെ നിന്ന് ഒന്ന് കൂടി വാങ്ങി ആവറേജ് ചെയ്യുന്നതിൽ തെറ്റില്ല .ഒരു വര്ഷത്തെ ഏറ്റവുംതാണ വിലയിലുള്ള ഓഹരികൾ തിരഞ്ഞെടുക്കുന്ന ബോട്ടം ഫിഷിങ്ങും മോശമല്ല.                     എന്നാൽ,ഹൃസ്വ കാലത്ത് ലാഭം നേടാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം,നിങ്ങളുടെ  പോർട്ട്‌ഫോളിയോ എങ്ങനെ നിര്മ്മിക്കുന്നു എന്നതാണ്.റിസ്ക്‌ എടുക്കുന്നതിനുള്ള കാഴ്ചപ്പാട് അനുസരിച്ചു  ഇതിൽ വ്യത്യാസം വരും.വിപണിയിലെ ഉലച്ചിൽ നിങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ,മുച്വൽ ഫണ്ടുകളെ ആശ്രയിക്കുക.ഇല്ലെങ്കിൽ,സെൻസെക്സ് , നിഫ്ടി കമ്പനികളിൽ നിക്ഷേപിക്കാം.വിപണിയിൽ ഉണ്ടാകുന്ന താ

ഊഹക്കച്ചവടത്തിന്റെ വഴികൾ

                      ഒരു നാണയത്തിന് ഇരു  വശമുണ്ടെന്ന് പറഞ്ഞ പോലെ  തന്നെയാണ് വിപണിയുടെ കാര്യവും.ജീവിതത്തിൽ സുഖവും ദുഖവും ഉണ്ടെന്നു പറഞ്ഞ പോലെ വിപണിയിൽ കയറ്റവും ഇറക്കവും ഉണ്ടാകും.ഓരോ സാഹചര്യത്തെയും എങ്ങനെ നേരിടുന്നുവെന്നതാണ് പ്രധാനം.ദീർഘ കാല നിക്ഷേപകർ നല്ല ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള അവസരമായി വിലയിടിവ് ഉപയോഗിക്കും.എന്നാൽ,വീഴ്ചയുടെ ദിനങ്ങൾ ട്രേഡ് ചെയ്യുന്നവര്ക്ക് കൊയ്ത്തു കാലമാണ്.കാരണം,കയറ്റം പതുക്കെയും വീഴ്ച പെട്ടെന്നുമാണല്ലോ.അസ്ഥിരമായ വിപണി സാഹചര്യങ്ങളിൽ,ഡേ ട്രേഡേഴ്സിനു  കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്.               നിരവധി ടെക്നിക്കുകൾ ഇക്കാര്യത്തിൽ ഉണ്ടെങ്കിലും,ഒരെണ്ണം ഇവിടെ പരിശോധിക്കുകയാണ്.           വിപണി ഇറങ്ങുന്ന ദിനങ്ങളിൽ രാവിലെ സൂചികകൾ  എങ്ങനെ തുടങ്ങുന്നുവന്നത് പ്രധാനമാണ്.നിഫ്ടിയുടെ ദിശ നോക്കികഴിഞ്ഞാൽ,സെക്ടർ സൂചികകൾ പരിശോധിക്കാം.നിഫ്ടി താഴുകയാണെങ്കിൽ,സെക്ടർ  സൂചികകളിൽ ഏറ്റവും ഇറങ്ങുന്നതു തിരഞ്ഞെടുക്കുക. അടുത്ത പടി,അതിൽ ഏറ്റവും കൂടുതൽ വീഴുന്ന ഓഹരിയുടെ തിരഞ്ഞെടുപ്പാണ്.ആ ഓഹരി ഷോര്ട്ട് സെല്ലിംഗ് ചെയ്യാൻ ഉപയോഗിക്കാം.                    വിപണി ഇറങ്ങുമ്പോൾ ആദ്യം വില്ക്കുകയും രണ്