ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലാഭം തിരയുന്നവർ. അധ്യായം നാല്. എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലാഭം തിരയുന്നവർ. നോവൽ. അധ്യായം നാല്.

   വെയിലിന് ചൂടേറി തുടങ്ങി.    ശക്തമായ കാറ്റിൽ തെങ്ങോലകൾ ഇളകിയാടുന്നുണ്ടായിരുന്നു.   റോഡിൽ തിരക്കില്ലാത്തതിനാൽ, അരുൺ വേഗത്തിൽ കാറോടിച്ചു. ആന്റണി സൈഡ് സീറ്റിൽ ചാരി കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.  വളരെ അകലത്തിൽ മാത്രം ഒന്നോ രണ്ടോ വീടുകൾ വീതം ഉള്ള വിശാലമായ പരന്ന പ്രദേശങ്ങൾ അരുണിന് പുതുമയായിരുന്നു. കമ്പത്ത് ബസ് സ്റ്റാൻഡിനരികിൽ,സെന്തിൽ എന്നൊരു തടിയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.മുരളീധരൻ പറഞ്ഞയച്ച ആളാണ്. എണ്ണക്കറുപ്പുള്ള ശരീരം.കണ്ടാൽ ഒരു ഗുണ്ടയെ പോലെയുണ്ട്.എന്നാൽ,അയാൾ ചിരിച്ചപ്പോൾ നിഷ്കളങ്കനായ ഒരു ശിശുവിനെ പോലെ തോന്നി.. "അയ്യാ കാലൈ  ഉണ്ണാവുയില്ലാമൽ  നിങ്കളെ  കാത്തിരിക്കിറതു.." അയാൾ കാറിന്റെ  പിൻ സീറ്റിൽ കയറി. കുറെ ദൂരം പിന്നിട്ടപ്പോൾ,അയാൾ തോളിൽ തട്ടി. "അങ്ക പാർക്ക..." സെന്തിൽ വിരൽ ചൂണ്ടിയിടത്തു ഒരു കോൺക്രീറ്റു വീട് കണ്ടു. മുറ്റത്തു ഒരു സ്കോർപിയോയും ട്രാക്ടറും കിടപ്പുണ്ട്.ഒരു എൻഫീൽഡ് ബുള്ളറ്റും. ഒരു ടീ ഷർട്ടും കൈലിയും ഉടുത്തു മുരളീധരൻ നിൽക്കുന്നത് അരുൺ കണ്ടു. മുടിയിഴകളിൽ നര വീണു തുടങ്ങിയിട്ടുണ്ട്. " സാർ,സ്ഥലം എത്തി.." അരുൺ ആന്റണിയെ തട്ടിയുണർ