മനുഷ്യരെ പോലെ തന്നെയാണ് ഓഹരികളും. ചൂടന്മാരുണ്ട്.തണുപ്പന്മാരുണ്ട്.പരോപകാരികളുമുണ്ട്. ഓഹരിയുടെ സ്വഭാവം (Nature of the stock) തിരിച്ചറിയാൻ കഴിയുന്നതാണ് നിക്ഷേപകന്റെ വിജയം.എന്നാൽ,അതു ട്രേഡിങ് ടെർമിനലിൽ നിന്നോ വാർത്തകളിൽ നിന്നോ മാത്രമായി മനസ്സിലാക്കാൻ കഴിയില്ല താനും. ഓഹരിയുടെ സ്വഭാവം മനസ്സിലാക്കാനുള്ള എളുപ്പ വഴി അതിന്റെ ഇന്നോളം ഉള്ള യാത്രയുടെ ഗതി മനസ്സിലാക്കുകയാണ്.വിപണി കയറുമ്പോൾ അതിനേക്കാൾ വേഗം കയറുന്ന ഓഹരികളെയാണ് ഞാൻ ചൂടന്മാർ എന്നു വിളിക്കുന്നത്.സാങ്കേതികമായി, ഉയർന്ന ബീറ്റാ ഉള്ള ഓഹരികൾ എന്നു പറയും.ഒരു ഓഹരിയുടെ വിലയിൽ സൂചികയുടെ ചാഞ്ചാട്ടത്തിനൊത്തു ഉണ്ടാകുന്ന മാറ്റത്തെയാണ് ബീറ്റാ സൂചിപ്പിക്കുന്നത്.ബീറ്റാ ഒന്നിൽ കൂടുതൽ ഉള്ള ഓഹരികളിൽ ചാഞ്ചാട്ടം കൂടുതൽ ആയിരിക്കും.വിപണി ഇറങ്ങുമ്പോൾ,ഇവ വളരെ വേഗത്തിൽ ഇറങ്ങുന്നതായി കാണാം.പല കൺസ്ട്രക്ഷൻ കമ്പനികളുടെയും ബീറ്റാ കൂടുതൽ ആണ്.1.3 ബീറ്റാ ഉള്ള ഒരു ഓഹരി...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa