ഫിനാൻഷ്യൽ ഫ്രീഡം എന്ന ആശയം പ്രചരിപ്പിക്കാൻ ഏറ്റവും അധികം ശ്രമങ്ങൾ നടത്തിയവരിൽ ഒരാൾ ജാപ്പനീസ് അമേരിക്കൻ ആയ റോബർട്ട് കിയോസാക്കി ആണ്.ആദ്യത്തെ രണ്ടു ബിസിനസുകളുടെ വൻ തകർച്ച അദ്ദേഹത്തെ അപ്രതീക്ഷിതമായി ഈ മേഖലയുടെ പഠനത്തിൽ എത്തിക്കുക ആയിരുന്നു.ഈ വിഷയത്തെ ആസ്പദമാക്കി അദ്ദേഹം എഴുതിയ റിച്ച് ഡാഡ്, പുവർ ഡാഡ് എന്ന കൃതി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാമതെത്തി.തുടർന്ന്,കാഷ്ഫ്‌ളോ ക്വാഡ്രണ്ട്, ഗൈഡ് ടു ഇൻവെസ്റ്റിംഗ് എന്നീ ഗ്രന്ഥങ്ങൾ കൂടി പുറത്തു വന്നു.സാമ്പത്തിക സ്വാതന്ത്ര്യത്തിൽ എത്തുന്നതിനുള്ള മാർഗ രേഖയായി ഇവ കണക്കാക്കപെടുന്നു. ഈ പുസ്തകങ്ങൾ എനിക്ക് വ്യക്തിപരമായി ഏറെ ഗുണം ചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെ,നിങ്ങൾക്കും അത് ഗുണകരമാകുമെന്നു ഞാൻ കരുതുന്നു. കിയോസാക്കിയുടെ തത്വങ്ങളുടെ സാരാംശം എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ലളിതമായി നടപ്പാക്കാൻ കഴിയും? 1.നിങ്ങളുടെ സാമ്പത്തിക ജ്ഞാനം വർധിപ്പിക്കുക.സാമ്പത്തിക മാസികകൾ,പത്രങ്ങൾ,പുസ്തകങ്ങൾ എന്നിവ വായിക്കുക.സാധാരണക്കാർക്ക് അപ്...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa