ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്റ്റോക്ക് മാർക്കറ്റ് സെമിനാർ ജനുവരി 6-ന് തിരുവന്തപുരത്ത്

      സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലഭ്യമായ മൂവായിരത്തോളം കമ്പനികളിൽ നിന്ന് മികച്ച ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കണം? വൻ കടബാധ്യതയുള്ള നഷ്ടമുണ്ടാക്കുന്ന കമ്പനികളെ മുൻ‌കൂർ തിരിച്ചറിഞ്ഞു എങ്ങനെ ഒഴിവാക്കാം? മഹാന്മാരായ നിക്ഷേപകർ ഓഹരികളുടെ മൂല്യം നിർണ്ണയിക്കാൻ ഉപയോഗിച്ച തന്ത്രങ്ങൾ ഏതൊക്കെ? ശരിയായ സമയത്തു ഒരു ബിസിനസ്സിൽ നിക്ഷേപിക്കാനും,ഉചിതമായ സമയത്തു ലാഭമെടുക്കാനും ശ്രദ്ധിക്കേണ്ട സ്ട്രാറ്റജികൾ. തിരുവനന്തപുരത്ത് പട്ടം റോയൽ ഹോട്ടലിൽ വെച്ച് ജനുവരി ആറാം തീയതി പത്തുമണി മുതൽ അഞ്ചു മണി വരെ നടക്കുന്ന  ഇന്റലിജൻറ് ഇൻവെസ്റ്റർ സെമിനാറിൽ പങ്കെടുക്കാൻ ചുവടെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://www.instamojo.com/ intelligentinvestor/ intelligent-investor-worksh op/

വിപണി വിശകലനം - ഡിസംബർ 2017

                             ഇന്ത്യൻ വിപണിയെ സംബന്ധിച്ച് , ഏറ്റവും മികച്ച വര്ഷങ്ങളിൽ ഒന്നായി രണ്ടായിരത്തി പതിനേഴു മാറിയിരിക്കുന്നു . ആഗസ്ത് , സെപ്റ്റംബർ മാസങ്ങളിലായി നാലര ശതമാനത്തിൽ താഴെ മാത്രമുള്ള ചെറിയ തിരുത്തലുകൾ നിഫ്റ്റി സൂചികയിൽ ഉണ്ടായെങ്കിലും , ആഴ്ചകൾക്കകം തന്നെ തിരിച്ചു വരവ് നടത്താൻ വിപണിയ്ക്കു കഴിഞ്ഞു . മുൻ ‌ കൂർ തയ്യാറെടുപ്പുകളില്ലാതെ കഴിഞ്ഞ വർഷാവസാനം നടപ്പിലായ ഡീമോണിട്ടൈസേഷൻ മൂലമുണ്ടായ ഇടിവിൽ നിന്ന് ഫെബ്രുവരിയോടെ കര കയറുകയും ചെയ്തു .                നോട്ടു പിൻവലിക്കലിനെ തുടർന്ന് , ബാങ്കുകളിലേക്ക് പണം തിരിച്ചു വന്നതും ,  പലിശനിരക്കുകൾ കുറഞ്ഞതും മ്യുച്ച്വൽ ഫണ്ടുകളിലേക്കും , ഓഹരികളിലേക്കും പണമൊഴുകാൻ ഇടയാക്കി . ചെറുകിട നിക്ഷേപകർ കുറഞ്ഞ പലിശയുള്ള സ്ഥിര നിക്ഷേപങ്ങൾക്കും  ,  മാന്ദ്യം തുടരുന്ന വസ്തു കച്ചവടത്തിനും   അപ്പുറത്തേക്ക് ചിന്തിച്ചത് വിപ ണിയ്ക്കു   അനുഗ്രഹമായി  .  രണ്ടായിരത്തി പന്ത്രണ്ടിന് ശേഷം ഉണ്ടായ ഇടിവിൽ നിന്ന് ഇനിയും കരകയറാൻ കഴിയാഞ്ഞത് സ്വർണനിക്ഷേപത്തിന്റെ തിളക്കവും നഷ്ടപ്പെടാൻ ഇടയാക്കി . അമേരി