ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വിപണി വിശകലനം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിപണി വിശകലനം - ഡിസംബർ 2017

                             ഇന്ത്യൻ വിപണിയെ സംബന്ധിച്ച് , ഏറ്റവും മികച്ച വര്ഷങ്ങളിൽ ഒന്നായി രണ്ടായിരത്തി പതിനേഴു മാറിയിരിക്കുന്നു . ആഗസ്ത് , സെപ്റ്റംബർ മാസങ്ങളിലായി നാലര ശതമാനത്തിൽ താഴെ മാത്രമുള്ള ചെറിയ തിരുത്തലുകൾ നിഫ്റ്റി സൂചികയിൽ ഉണ്ടായെങ്കിലും , ആഴ്ചകൾക്കകം തന്നെ തിരിച്ചു വരവ് നടത്താൻ വിപണിയ്ക്കു കഴിഞ്ഞു . മുൻ ‌ കൂർ തയ്യാറെടുപ്പുകളില്ലാതെ കഴിഞ്ഞ വർഷാവസാനം നടപ്പിലായ ഡീമോണിട്ടൈസേഷൻ മൂലമുണ്ടായ ഇടിവിൽ നിന്ന് ഫെബ്രുവരിയോടെ കര കയറുകയും ചെയ്തു .                നോട്ടു പിൻവലിക്കലിനെ തുടർന്ന് , ബാങ്കുകളിലേക്ക് പണം തിരിച്ചു വന്നതും ,  പലിശനിരക്കുകൾ കുറഞ്ഞതും മ്യുച്ച്വൽ ഫണ്ടുകളിലേക്കും , ഓഹരികളിലേക്കും പണമൊഴുകാൻ ഇടയാക്കി . ചെറുകിട നിക്ഷേപകർ കുറഞ്ഞ പലിശയുള്ള സ്ഥിര നിക്ഷേപങ്ങൾക്കും  ,  മാന്ദ്യം തുടരുന്ന വസ്തു കച്ചവടത്തിനും   അപ്പുറത്തേക്ക് ചിന്തിച്ചത് വിപ ണിയ്ക്കു   അനുഗ്രഹമായി  .  രണ്ടായിരത്തി പന്ത്രണ്ടിന് ശേഷം ഉണ്ടായ ഇടിവിൽ നിന്ന് ഇനിയും കരകയറാൻ കഴിയാഞ്ഞത് സ്വർണനിക്ഷേപത്തിന്റെ തിളക്കവും നഷ്ടപ്പെടാൻ ഇടയാക്കി . അമേരി