ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നോവല്‍. ലാഭം തിരയുന്നവര്‍. അധ്യായം ഒന്ന്

        രാവിലെ ഒന്‍പതു മണിക്ക് തന്നെ, അരുണ്‍ താന്‍ ജോലി ചെയ്യുന്ന  ഓഹരി ഇടപാടു സ്ഥാപനത്തില്‍ എത്തി.എറണാകുളത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയാണ്.അവന്‍ അവിടെ  ഡീലറാണ്.    അതി വിശാലമായ ട്രേഡിംഗ് ഫ്ലോറില്‍ കാലു കുത്താന്‍ ഇടമില്ല. " ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ.." അവന്‍ നനുത്ത ചിരിയോടെ പരിചയക്കാരെ നോക്കിയിട്ട്,തന്റെ സീറ്റില്‍ പോയിരുന്നു. "കുറച്ചു കൂടി നേരത്തെ എത്തണ്ടേ അരുണേ? എന്നാലല്ലേ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറാവൂ.." അപ്പച്ചന്‍ എന്ന് വിളിക്കപ്പെടുന്ന മത്തായി ചേട്ടന്‍ അവന്റെ തോളില്‍ തട്ടി. എന്നും പൊതിയുമായി മുടങ്ങാതെ രാവിലെ തന്നെ എത്തുന്ന ദിവസ  വ്യാപാരക്കാരനാണ്. " എന്നും ഇങ്ങനെ ഡേ ട്രേഡ് ചെയ്യാതെ കുറച്ചു ഷെയര്‍ വാങ്ങിച്ചിട്ടൂടെ  അപ്പച്ചാ?" "എനിക്ക് കയ്യും വീശി വരണം.കയ്യും വീശി പോണം.ലാഭം ആയാലും നഷ്ടം ആയാലും ദിവസം തീരും മുന്പ് അറിയണം. രാത്രീലെ ടെന്‍ഷന്‍ നമുക്ക് പറ്റില്ല.." മത്തായിചേട്ടന്‍ ചിരിച്ചു. അരുണ്‍ കമ്പ്യൂട്ടര്‍ ഓണാക്കി. ചുറ്റും പതിവുകാര്‍ എല്ലാവരും ഉണ്ടെന്നു അവന്‍ കണ്ടു. ഏറ്റവും വലിയ തുകയ്ക്ക് സ്ഥിരമായി ഡേ ട്രേഡ് ചെയ്യുന്ന അഹമ

'ലാഭം തിരയുന്നവര്‍' നോവലിന് ഒരു ആമുഖം.

പ്രീയ വായനക്കാരെ, ഓഹരി വിപണിയെക്കുറിച്ചു ഒരു നോവൽ എഴുതുകയാണ്. 'ലാഭം തിരയുന്നവര്‍.' കഴിഞ്ഞ ഒരു ദശകത്തിലേറെയായി ബ്രോക്കിംഗ് സ്ഥാപനങ്ങളിലും പുറത്തും ഞാന്‍ കണ്ടറിഞ്ഞിട്ടുള്ള നിക്ഷേപകരുടെയും ഇട നിലക്കാരുടെയും ഒക്കെ ജീവിതമാണ്  ആണ് പ്രചോദനം. അതിൽ വിജയിച്ചവർ ഉണ്ട്.പരാജിതർ ഉണ്ട്. നല്ലവരുണ്ട്.വഞ്ചകരുണ്ട്. ആര്‍ത്തിയും,ഭീതിയും ഭരിക്കുന്ന ദിവസ വ്യാപാരങ്ങളില്‍ അന്ധാളിച്ച് നില്‍ക്കുന്നവരും,ഏതു പ്രതിസന്ധിയെയും ചങ്കുറപ്പോടെ നേരിടുന്നവരും ഉണ്ട്. പക്ഷെ,കഥാപാത്രങ്ങള്‍ക്ക് അവരുടെതായ ജീവിതം ഉണ്ട്. കാലം മാറിയതനുസരിച്ചു,വിപണിയിലും എത്രമാത്രം  മാറ്റങ്ങള്‍ വന്നു. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടരീതി നിശബ്ദമായ ഓണ്‍ലൈന്‍ ട്രേഡിങ്ങിനു വഴി മാറി കൊടുത്തു. മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും വിപണിയില്‍ സ്ഥാനം ഉറപ്പിച്ചു. യൂലിപ്പുകളിലൂടെ ഇന്‍ഷുറന്‍സ് കമ്പനികളും സജീവമായി. ഓപ്പ റേ റ്റര്‍മാര്‍ക്ക് കൂച്ചുവിലങ്ങു വീണു.  ലാഭം മാത്രം പലര്‍ക്കും  ഒരു മരീചികയായി അവശേഷിച്ചു.എന്നിട്ടും,അവര്‍ തിരഞ്ഞു കൊണ്ടിരുന്നു.ചിലര്‍ ഇടയ്ക്ക് വെച്ച് മതിയാക്കി മറ്റു വഴികള്‍

ജി.എസ്.ടി: ബിസിനസ് കുതിച്ചുചാട്ടത്തിന് ഇന്ത്യയുടെ ബ്രഹ്‌മാസ്‌ത്രം

                     കഴിഞ്ഞ ഒന്നര ദശകമായി  ലോകത്തെ ഏറ്റവും വളർച്ച നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ,ഘടനാപരമായ പരിഷ്കാരങ്ങളിലും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും നാം താരതമ്യേന പിന്നിലാണ്. ഓരോ വർഷവും അവതരിപ്പിക്കപ്പെടുന്ന ബജറ്റുകൾ പലപ്പോഴും കാര്യമായ ചലനമുണ്ടാക്കാതെ പോയതും അതുകൊണ്ടാണ്.എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് ഏതാനും വർഷങ്ങൾക്കുമുൻപ് 'ഗുഡ്സ് ആൻഡ് സർവീസസ്സ് ടാക്സ്' എന്ന ആശയം മുന്നോട്ടു വെയ്ക്കപ്പെട്ടത്.                ജി.എസ്.ടി  ആദ്യമായി നടപ്പിൽ വരുത്തിയത് 1954 ൽ ഫ്രാൻസിലാണ്. 140 ൽ പരം രാജ്യങ്ങൾ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴും, ഇന്ത്യയിലെ പരോക്ഷ നികുതികൾ പല രൂപത്തിലാക്കി ചിതറി കിടക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന് ലഭിക്കുന്ന നികുതികളിൽ കസ്റ്റംസ് ഡ്യൂട്ടി,എക്സൈസ് ഡ്യൂട്ടി,സെൻട്രൽ സെയിൽസ് ടാക്സ് എന്നിവ ഉൾപ്പെടുന്നു. സംസ്ഥാനങ്ങൾ  ചുമത്തുന്നവയിൽ വാറ്റ്, ലെക്‌ഷറി ടാക്സ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി, എന്റർടൈമെന്റ് ടാക്സ്, എൻട്രി ടാക്സ് എന്നിവയാണ് ഉള്ളത്. ഇങ്ങനെ സങ്കിർണമായ നികുതി ഘടന നിലനിൽക്കുന്നത്  ബിസിനസ്സ്  പുരോഗതിക്കു  അനുരൂപമല്ല. അ