ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

independence day thoughts എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വാതന്ത്ര്യ ദിനവും ഉത്തരവാദിത്തവും

വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി. പരേഡുകൾക്കും, പതാക ഉയർത്തലിനും, സന്ദേശങ്ങൾക്കുമൊപ്പം, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്ന സുദിനം. വ്യത്യസ്ത ഭാഷകളും, മതങ്ങളും, വസ്ത്രധാരണ രീതികളും, ഭക്ഷണ ക്രമങ്ങളുമൊക്കെ നില നിറുത്തിക്കൊണ്ടു തന്നെ ഉപ ഭൂഖണ്ഡത്തിലെ അഞ്ഞൂറ്റി അറുപതിലേറെ നാട്ടു രാജ്യങ്ങളെ ഒരൊറ്റ രാജ്യമായി ഐക്യപ്പെടുത്തിയ മഹത്തായ ദിനമാണിത്. 28 സംസ്ഥാനങ്ങളിലും, 9 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 130 ക ോടി പൗരന്മാരും, 16 അംഗീകൃത ഭാഷകളോടൊപ്പം, നാനൂറിലധികം ഭാഷകളും മറ്റെങ്ങും കാണാനാവില്ല. രാജ്‌പുത്തും, മാർവാഡികളും , നാഗന്മാരും, സന്താളുകളും, മിസോ - മീതെയ് വംശജരും, ഖാസികളും, ആര്യ- ദ്രാവിഡ വംശജരുമൊക്കെ ഇവിടെ ജീവിക്കുന്നു. വേദങ്ങളും, ഇതിഹാസങ്ങളും, തൃപിടകയും, ജൈന സൂത്രങ്ങളും, ഗുരു ഗ്രന്ഥ് സാഹിബും ഉൾപ്പെടെയുള്ള മഹത്ഗ്രന്ഥങ്ങൾ പിറവി കൊണ്ടത് ഭാരതത്തിലാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ, സിഖ്, പാർസി, ബുദ്ധ, ജൈന, യഹൂദ മതസ്ഥരോടൊപ്പം സന്താൾ, ഡോനി പോളോ, നിരംകാരി, ബഹായി വിശ്വാസികളും ഇവിടെ അധിവസിക്കുന്നു. ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ രാജ്യവും, പർച്ചേസിംഗ് പവർ പാരിറ്റി അനുസരിച്ചു് ഏ...