ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വീണ്ടു വിചാരമില്ലാതെ എടുത്തു ചാടുന്നവർ

ഫോൺ തുടരെ ബെല്ലടിക്കുന്നതു കേട്ടാണ് മുരളീധരൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. "ഹലോ,ഇത് ഞാനാ തോമാച്ചൻ.." "എന്താ തോമാച്ചാ..?" "അതേയ്.. ഞാൻ കുറച്ച് കാശ് ഒരു സ്ഥാപനത്തിൽ ഇട്ടിട്ടുണ്ട് അത് എടുക്കാൻ വേണ്ടിയാ.ഉപദേശം വേണം." "ഏതാ സ്ഥാപനം?ബാങ്ക് ആണോ?" "അല്ല..കുറെ നാൾ മുമ്പ്, ഷുവർ ഷോട്ട് മൾട്ടിബാഗ്ഗർ എന്നൊരു എസ്.എം.എസ് വന്നു.ബന്ധപ്പെട്ടപ്പോൾ,വലിയ പുലികൾ ആണ്.മധ്യ പ്രദേശിൽ എവിടെയോ ആണ്.." "എന്നിട്ട്? ഷുവർ ഷോട്ട് കിട്ടിയോ?" "ഇല്ല..അവർ ട്രേഡ് ചെയ്ത് തരുമെന്ന് പറഞ്ഞു..ഫ്യുച്ചറിലും ഓപ്‌ഷനിലുമൊക്കെ ഡെയിലി പതിനായിരം ലാഭം കിട്ടുമെന്ന് പറഞ്ഞു.ബിറ്റ് കോയിൻ വരെയുണ്ട്.ബ്ലോക് ചെയ്ൻ ടെക്‌നോളജി എന്ന് കേട്ടിട്ടില്ലേ?" "ഉവ്വ്..എന്നിട്ടു ഡെയിലി പതിനായിരം വെച്ച് കിട്ടുന്നുണ്ടോ?" "ഇല്ല.ഇപ്പോൾ,വിളിച്ചിട്ടു ഒരു വിവരവുമില്ല .." "സാരമില്ല,ശല്യം തീർന്നല്ലോ..: "ഹല്ലാ,എന്റെ പത്തു ലക്ഷം അവിടെ പോയി.." "ആഹാ,കാശും കൊടുത്തോ?ചുമ്മാതെ എടുത്തങ്ങു കൊടുക്കുവാണോ ? സ്ഥാപനം ഏതാണെന്നും,റിസർവ് ബാങ്ക്,സെബി,ഐ ആർ ഡി എ

തട്ടിപ്പുകളിൽ നിന്ന് മലയാളിയെ ആര് രക്ഷിക്കും?

                 സാക്ഷരതയുടെ കാര്യത്തിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻ നിരയിലാണ് മലയാളികൾ. എന്നിട്ടും,ഏറ്റവുമധികം തട്ടിപ്പുകൾക്ക് ഇരയാട്ടുള്ളത് മലയാളികൾ തന്നെയാണ്.ഗ്യാരണ്ടീട് ആയ നിക്ഷേപങ്ങൾ മാത്രമേ നമ്മുടെ നാട്ടിൽ വിജയിച്ചിട്ടുള്ളൂ.ഫിക്സഡ് ഡിപ്പോസിറ്റ്,ചിട്ടി എന്നിവ തഴച്ചു വളർന്നത് അതുകൊണ്ടാണ്. നിക്ഷേപിച്ചയുടൻ തന്നെ 'ഡബിൾ' പ്രതീക്ഷിക്കുന്ന പ്രവണതയാണ് പല തട്ടിപ്പുകൾക്കും വളവും വെള്ളവുമേകിയത്.         ആട്,തേക്ക്.മാഞ്ചിയം സ്കീമിലൂടെ പണം നഷ്ടപ്പെട്ട നിരവധി ആളുകൾ കേരളത്തിൽ ഉണ്ട്.ഇരട്ടി നേട്ടം ഗ്യാരണ്ടി നൽകിയാണ് അവർ പണം പിരിച്ചെടുത്തത്.റിസ്ക് ഉള്ള ഒരു ബിസിനസ്സിനും,ഗ്യാരണ്ടി പറയാൻ പാടില്ലെന്ന ഗവൺമെന്റ് നിബന്ധനയെ കാറ്റിൽ പരാതിക്കൊണ്ടായിരുന്നു പരസ്യ കോലാഹലങ്ങൾ.ആട് കിടന്നിടത്ത്,പൂട പോലുമില്ലെന്ന അവസ്ഥയാണ് പിന്നീടുണ്ടായത്.ലോട്ടറി നിക്ഷേപം വഴി ഇരട്ടി ലാഭം ഗ്യാരണ്ടിയായി നൽകുമെന്നു ടെലിവിഷനിലൂടെയും, പത്രങ്ങളിലൂടെയും പ്രചരിപ്പിച്ച ലിസ് ദീപസ്തംഭം,ജ്യോതിസ് സ്കീമുകളും വമ്പൻ തട്ടിപ്പുകളായി കലാശിച്ചു.രണ്ടു വര്ഷം കൊണ്ട് ഡബിൾ എന്ന വാഗ്ദാനവുമായി കേരളം,തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ ന

പ്രതീക്ഷകളിൽ മാത്രമായി നിക്ഷേപിക്കരുത്.

                  രണ്ടായിരത്തി എട്ടിലെ ക്രാഷ് നടന്നിട്ടു പ ത്തു വര്ഷം പൂർത്തിയാകുന്നു.    പഴയ നിക്ഷേപകർക്ക്,ആ കാലഘട്ടം ഇന്നും നടുക്കുന്ന ഓർമ്മയാണ്. അന്നത്തെ പുലികളൊക്കെ ഇന്ന് എലികളായി മാറിയിരിക്കുന്നു. അതിൽ ഏറ്റവും തിരിച്ചടി നേരിട്ടത് അനിൽ അംബാനിയുടെ കമ്പനികളാണ്. പൊതു ജനങ്ങളിൽ നിന്ന് വൻ പ്രചാരണത്തോടു കൂടി പതിനായിരത്തി എഴുന്നൂറ് കോടിയോളം പിരിച്ചെടുത്തിട്ട്, എഴുപത് മടങ്ങു ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നേടിയ ഓഹരിയായിരുന്നു റിലയൻസ്  പവർ. ഒരു ദശകം കൊണ്ട്,വില നാനൂറ്റി അമ്പത് എന്ന ഇഷ്യൂ വിലയിൽ നിന്ന് മുപ്പത്തിയാറു രൂപയായി ചുരുങ്ങിയിരിക്കുന്നു.പേരെ ടുത്ത ഒരു ബിസിനസ്സ് ഫാമിലി ആയിട്ടു പോലും, നിക്ഷേപകർ കഠിനാധ്വാനം ചെയ്തു നേടിയ തുക പത്തിലൊന്നിൽ താഴെയായി ചുരുക്കിയ ഒരു Wealth destroyer ആയി അത് മാറി. 1.പ്രതീക്ഷകളിൽ മാത്രം കെട്ടിപ്പൊക്കിയ കമ്പനി.ജനങ്ങളിൽ നിന്ന് പണം പിരിക്കും മുൻപ്, ലാഭകരമായി നടത്തിയ ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നില്ല.കുറഞ്ഞത് അഞ്ചു വർഷത്തെ ബാലൻസ് ഷീറ്റ്,പ്രോഫിറ്റ് ആൻഡ് ലോസ്സ് അക്കൗണ്ട് എന്നിവ നോക്കാതെ നിക്ഷേപിക്കരുതെന്ന ബഫറ്റിന്റെ പ്രമാണം ശരി വെയ്ക്കുന്ന വീഴ്ചയായിരുന്നു അത് . 2.വ