ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മത്തായി ചേട്ടനും, ന്യൂ ഫിനാൻഷ്യൽ ഇയറും

  "എന്ത് പെട്ടെന്നാ സമയം പോകുന്നത്? പുതിയ സാമ്പത്തിക വര്ഷം തുടങ്ങി..ഈ വർഷമെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു..." " പ്രശ്നങ്ങളോ?" "അതെ..ട്രംപും, കിങ് ജോംഗ് ഉന്നും തമ്മിലുള്ള വാക് പോര്, അമേരിക്കയും ചൈനയും തമ്മിലുള്ള ട്രേഡ് വാർ, രൂപയുടെ മൂല്യ ശോഷണം ...കോടീശ്വരന്മാർ നാട് വിടുന്നു.കടപ്പത്രങ്ങളുടെ റേറ്റിങ് താഴെ പോകുന്നു, റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ മാന്ദ്യം, ഓഹരിവിപണിയിൽ വിലയിടിവ്..എല്ലാം കൂടി കൂട്ടത്തോടെയാണല്ലോ വരവ് .." "മോശം വാർത്തകൾ അശേഷം ഇല്ലാത്ത ഒരു സാമ ്പത്തിക ലോകമാണോ മത്തായി ചേട്ടന്റെ സ്വപ്നം?" "അങ്ങനല്ല...എന്നും പ്രശ്നങ്ങളല്ലേ...ഒന്നിനും ഒരു അനുകൂല സാഹചര്യം കിട്ടുന്നില്ല..." " അനുകൂല സാഹചര്യം എന്ന് വെച്ചാൽ എങ്ങനെയാ?" " ഫിക്സഡ് ഡിപ്പോസിറ്റിനു മിനിമം പത്തു ശതമാനം പലിശ കിട്ടണം." "ആഗോള ശരാശരി മൂന്നു മുതൽ നാല് ശതമാനമേ ഉള്ളൂ.." "അക്കാര്യത്തിൽ ആഗോളം വേണ്ട..അത് പോലെ,ജി.എസ്.ടി എടുത്തുകളയണം...ഇൻകം ടാക്സ് ഇളവ് ഇരട്ടിയാക്കണം..ഇവന്മാർക്കൊന്നും ഒരു പ്ലാനിങ്ങും ഇല്ലന്നെ.." &qu