ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹൗസിംഗ് ഫിനാൻസ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹൗസിംഗ് ഫിനാൻസ് മേഖലയിൽ കറക്ഷൻ തുടരുമോ?

                     കഴിഞ്ഞ അഞ്ചു വർഷത്തിൽ വലിയ കുതിപ്പ് നടത്തിയവയാണ് ഹൗസിംഗ് ഫിനാൻസ് ഓഹരികൾ.എന്നാൽ,ചില കാര്യങ്ങൾ ഈ കുതിപ്പിന് സമീപകാലത്തു തടയിട്ടിരുന്നു.അതിലൊന്ന്,റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആക്ട് , ജി.എസ്.ടി എന്നിവയെ തുടർന്നു രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബിൽഡർമാർക്കിടയിൽ വന്ന ആശയക്കുഴപ്പങ്ങളാണ്. ഡീമോണിട്ടൈസേഷനെ തുടർന്നുണ്ടായ പണ ലഭ്യതയുടെ കുറവിൽ നിന്ന് കൺസ്ട്രക്ഷൻ മേഖല മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.ഇവ കഴിഞ്ഞ ഒരു വര്ഷം ഭവന നിർമ്മാണ മേഖലയെ കാര്യമായി ബാധിച്ചു. എന്നാൽ,2018-19 ധനകാര്യ വർഷത്തിൽ സ്ഥിതി വ്യത്യസ്തമാകുമെന്ന് കരുതുന്നു.                     പബ്ലിക് സെക്ടർ ബാങ്കുകൾക്ക് കേന്ദ്ര ഗവണ്മെന്റ് രണ്ടു ലക്ഷം കോടി രൂപയുടെ റീകാപ്പിറ്റലൈസേഷൻ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ, ഏറ്റവുമധികം ഇടിവ് നേരിട്ടത് ഹൗസിംഗ് ഫിനാൻസ് ഓഹരികൾക്കാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി സെക്ടറിലെ പ്രമുഖ ഓഹരികളിൽ മുപ്പതു ശതമാനത്തോളം തിരുത്തൽ ഉണ്ടായിട്ടുണ്ട്.പി.എൻ.ബി,ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്,ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള പബ്ലിക് സെക്ടർ ബാങ്കുകളിൽ അടുത്തിടെയുണ്ടായ കുംഭകോണം കുറച്ചുകൂടി അവധാനതയോടെ ലോണുകൾ ന