ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Range bound stocks എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൈക്ക്ളിക്കൽ ഇൻവെസ്റ്റിംഗ്‌ എന്ന കല

              താൽക്കാലിക നേട്ടങ്ങൾക്കു പിന്നാലെ പോകുകയോ ,അമിത പ്രതീക്ഷകൾ മാത്രം വെച്ച് പുലർത്തുകയോ ചെയ്യുമ്പോൾ പലരും വിസ്മരിക്കുന്ന ശാസ്ത്രീയ മാർഗ്ഗങ്ങളിൽ ഒന്നാണ് സൈക്ലിക്കൽ ഇൻവെസ്റ്റിംഗ്‌. ദീർഘ കാല സ്ഥിരതയോടെ  വില  കയറുന്ന മൾട്ടിബാഗറുകളും,കാലങ്ങളായി ഇറങ്ങുന്ന കരടിക്കുട്ടന്മാരായ ഓഹരികളും  മാത്രം ഉള്ള ഒന്നല്ല സ്റ്റോക്ക് മാർക്കറ്റ്. "ഞാൻ മൾട്ടിബാഗ്ഗർ മാത്രമേ വാങ്ങൂ' എന്ന് കൊച്ചുകുട്ടികളെ പോലെ വാശി പിടിക്കുന്നവർക്കു നിരവധി അവസരങ്ങൾ നഷ്ടപ്പെടാറുണ്ട്.കാരണം,അത്തരം ഓഹരികൾ മൊത്തം വിപണിയുടെ കേവലം അഞ്ചു ശതമാനം മാത്രമേ വരൂ.ടെക്‌നോ-ഫണ്ടമെന്റൽ ആയ ഘടകങ്ങൾ തീർത്തും അവഗണിച്ചുകൊണ്ട്  വാങ്ങിക്കൂട്ടുന്നവർക്കും  നിരാശ മാത്രമേ ഉണ്ടാകുകയുള്ളൂ താനും.          തങ്ങളുടെ തന്ത്രങ്ങളോടൊപ്പം അഗ്രസ്സീവ് ആയ ആർക്കും ചേർത്തുവെയ്ക്കാവുന്ന ഒന്നാണ് സൈക്ക്ളിക്കൽ ഇൻവെസ്റ്റിംഗ്‌.ഇത് മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഓഹരിയുടെ ദീർഘ കാല ഗ്രാഫ് പരിശോധിക്കുകയാണ്‌.ആൾ ടൈം ഡാറ്റ നോക്കിയാൽ ഗതി മനസ്സിലാകും.കഴിഞ്ഞ അഞ്ചോ പത്തോ വർഷത്തെ മൂവ്മെന്റ് നോക്കിയാൽ,ഇത്തരം ഓഹരികളിൽ എൻട്രി നടത്താനും എക്സിറ്റ് ചെയ്യാനുമുള്ള ലെവ