പ്രീയ വായനക്കാരെ, ഓഹരി വിപണിയെക്കുറിച്ചു ഒരു നോവൽ എഴുതുകയാണ്. 'ലാഭം തിരയുന്നവര്‍.' കഴിഞ്ഞ ഒരു ദശകത്തിലേറെയായി ബ്രോക്കിംഗ് സ്ഥാപനങ്ങളിലും പുറത്തും ഞാന്‍ കണ്ടറിഞ്ഞിട്ടുള്ള നിക്ഷേപകരുടെയും ഇട നിലക്കാരുടെയും ഒക്കെ ജീവിതമാണ് ആണ് പ്രചോദനം. അതിൽ വിജയിച്ചവർ ഉണ്ട്.പരാജിതർ ഉണ്ട്. നല്ലവരുണ്ട്.വഞ്ചകരുണ്ട്. ആര്‍ത്തിയും,ഭീതിയും ഭരിക്കുന്ന ദിവസ വ്യാപാരങ്ങളില്‍ അന്ധാളിച്ച് നില്‍ക്കുന്നവരും,ഏതു പ്രതിസന്ധിയെയും ചങ്കുറപ്പോടെ നേരിടുന്നവരും ഉണ്ട്. പക്ഷെ,കഥാപാത്രങ്ങള്‍ക്ക് അവരുടെതായ ജീവിതം ഉണ്ട്. കാലം മാറിയതനുസരിച്ചു,വിപണിയിലും എത്രമാത്രം മാറ്റങ്ങള്‍ വന്നു. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടരീതി നിശബ്ദമായ ഓണ്‍ലൈന്‍ ട്രേഡിങ്ങിനു വഴി മാറി കൊടുത്തു. മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും വിപണിയില്‍ സ്ഥാനം ഉറപ്പിച്ചു. യൂലിപ്പുകളിലൂടെ ഇന്‍ഷുറന്‍സ് കമ്പനികളും സജീവമായി. ഓപ്പ റേ റ്റര്‍മാര്‍ക്ക് കൂച്ചുവിലങ്ങു വീണു. ലാഭം മാത്രം പലര്‍ക്കും ഒരു മരീചികയായി അവശേഷിച്ചു.എന്നിട്ടും,അവര്‍ തിരഞ്ഞു കൊണ്ടിരുന്നു.ചിലര്‍ ഇടയ്ക്ക് വെച്ച് മതിയാക്കി മറ...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa