ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഹരി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മികച്ച ഓഹരി നിക്ഷേപം:നാല് സൂത്രങ്ങൾ

വൈകുന്നേരം നാലരയോടെയാണ് മുരളി കോട്ടയത്തു നിന്ന് കടവന്ത്രയിൽ താമസിക്കുന്ന അനുജൻ മഹേഷിന്റെ ഫ്ലാറ്റിൽ എത്തുന്നത്.മഹേഷിനും ഭാര്യ മീരയ്ക്കുമൊപ്പം,ഒരാൾ കൂടി അയാളെകാത്തിരിക്കുന്നുണ്ടായിരുന്നു. മീരയുടെ അനുജത്തി റീമ.   "  ചേട്ടനോട് ചോദിക്കാൻ സംശയതിന്റെ ഒരു കൂമ്പാരവുമായിട്ടാണ് ഇവള് വന്നിരിക്കുന്നത്.." മഹേഷ്‌ നനുത്ത ചിരിയോടെ പറഞ്ഞു.   " കൊച്ചിന്റെ പഠിത്തമൊക്കെ കഴിഞ്ഞോ?" മുരളി അവളെ നോക്കി.   " ബികോമിന് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു.സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പരീക്ഷ പാസ്സായി.കൊച്ചിയിൽ തന്നെ ഒരു ഷെയർ ബ്രോക്കിംഗ്  കമ്പനിയിൽ ജോലിക്ക് കയറിയിരിക്കുകയാണ് ഇപ്പോൾ .. ." മീര പറഞ്ഞു. "കൊള്ളാമല്ലോ..എത്ര നാളായി?" ":രണ്ടു  മാസം മുമ്പാണ് ജോയിൻ ചെയ്തത്.ഇപ്പോൾ,ഒരു ടെർമിനല് എല്പിച്ചിട്ടുണ്ട്.." റീമ പറഞ്ഞു. മേശയിൽ പലഹാരങ്ങളും ചായയും നിരന്നു കഴിഞ്ഞിരുന്നു. "എങ്ങനെയുണ്ട് ജോലി?" മുരളി ചോദിച്ചു. "ഭയങ്കര ടെൻഷൻ ആണെന്നാ ഇവള് പറയുന്നത്.." മഹേഷാണ് മറുപടി പറഞ്ഞത്. "സ്വപ്നം കാണേണ്ട പ്രായത്തിൽ ടെന്ഷനോ?' മുരളി കൌതുകത്തോടെ  റീമയെ നോക്കി.അ

രാകേഷ് ജുൻജുൻവാല:ഇന്ത്യയുടെ വാറൻ ബഫറ്റ്

                ഓഹരി നിക്ഷേപം  എന്നത് നഷ്ടകച്ചവടം ആണെന്ന് കരുതുന്ന നിരവധി ആളുകള് നമ്മുടെ സമൂഹത്തിലുണ്ട്.ഓഹരി വിപണിയുടെ ചാഞ്ചാട്ടം പലരെയും ഭയപ്പെടുത്താറുണ്ട്.എന്നാൽ,ശാസ്ത്രീയ നിക്ഷേപ മാർഗങ്ങളിലൂടെ,വിപണിയിൽ നിന്നും  ലാഭം നേടാൻ കഴിയുമെന്നു കാട്ടി തന്നവരിൽ  പ്രധാനിയാണ്‌ രാകേഷ് ജുൻജുൻവാല.ആറായിരം  രൂപ കൊണ്ട് തുടങ്ങിയ തുടങ്ങിയ നിക്ഷേപത്തിന്റെ മൂല്യം ഇന്ന് പന്ത്രണ്ടായിരം കോടിയിൽ ഏറെ രൂപയാണ്.അതിദ്രുതം വളരുന്ന കമ്പനികളുടെ ശരിയായ മൂല്യം കണ്ടെത്തി നിക്ഷേപിക്കുന്ന 'വാല്യൂ ഇൻവെസ്റ്റിങ്ങ്' ആണ് അദ്ദേഹത്തിന്റെ രീതി.ഫോർബ്സ് ലിസ്റ്റ് പ്രകാരം,ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ അദ്ദേഹത്തിന് അന്പത്തിയാറാം  സ്ഥാനം ആണ്.         'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്ന് അറിയപ്പെടുന്ന രാകേഷ് മികച്ച സാമ്പത്തിക അടിത്തറയും ഗുണമേന്മയുള്ള മാനേജുമെന്റും  ഉള്ള കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാറുള്ളൂ.തുടക്ക കാലത്ത്,മൂലധനം വർധിപ്പിക്കാനായി കുറയൊക്കെ ഊഹകച്ചവടം ചെയ്തിട്ടുണ്ടെങ്കിലും ദീർഘ കാല നിക്ഷേപമാണ് പതിവ്.സ്ഥിരതയുള്ള ബിസിനസ് മോഡൽ,മത്സര ക്ഷമത,വളർച്ചാനിരക്ക്, മികച്ച കോർപറേറ്റ് ഗവേണൻസ് എന്നിവയുള്ള ഇടത്തരം  കമ്പനികളാ

ഹൃസ്വകാല നിക്ഷേപം: ഒരു ആമുഖം

                                   ദീർഘ കാല നിക്ഷേപത്തിനുള്ള  വേദിയായിട്ടാണ് ഓഹരിവിപണി അറിയപ്പെടുന്നത്.എന്നാൽ, കുറഞ്ഞ കാലയളവിലും വിപണിയിൽ നിന്ന് നേട്ടം ഉണ്ടാക്കാൻ കഴിയും.തന്ത്രങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഞാൻ പരിചയപ്പെട്ട നിക്ഷേപകരിൽ നല്ലൊരു ഭാഗവും ഒരു വർഷത്തിനിടയിൽ ലാഭമെടുത്ത്  അടുത്ത ഓഹരിയ്ക്കായി തിരയുന്നവരാണ്.പലരും ആവറേജിങ്ങും ബോട്ടം ഫിഷിങ്ങുമാണ് ഉപയോഗിക്കുന്നത്.വാങ്ങിയ ഓഹരികൾ നല്ലതാണെങ്കിൽ,താഴെ നിന്ന് ഒന്ന് കൂടി വാങ്ങി ആവറേജ് ചെയ്യുന്നതിൽ തെറ്റില്ല .ഒരു വര്ഷത്തെ ഏറ്റവുംതാണ വിലയിലുള്ള ഓഹരികൾ തിരഞ്ഞെടുക്കുന്ന ബോട്ടം ഫിഷിങ്ങും മോശമല്ല.                     എന്നാൽ,ഹൃസ്വ കാലത്ത് ലാഭം നേടാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം,നിങ്ങളുടെ  പോർട്ട്‌ഫോളിയോ എങ്ങനെ നിര്മ്മിക്കുന്നു എന്നതാണ്.റിസ്ക്‌ എടുക്കുന്നതിനുള്ള കാഴ്ചപ്പാട് അനുസരിച്ചു  ഇതിൽ വ്യത്യാസം വരും.വിപണിയിലെ ഉലച്ചിൽ നിങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ,മുച്വൽ ഫണ്ടുകളെ ആശ്രയിക്കുക.ഇല്ലെങ്കിൽ,സെൻസെക്സ് , നിഫ്ടി കമ്പനികളിൽ നിക്ഷേപിക്കാം.വിപണിയിൽ ഉണ്ടാകുന്ന താ

സംവേഗ ശക്തിയുള്ള നിക്ഷേപം

                     പലരും ചോദിക്കാറുണ്ട്:ഓഹരിയുടെ  സ്വഭാവത്തിനു അനുസരിച്ച് എങ്ങനെ നേട്ടം ഉണ്ടാക്കാൻ കഴിയും?  അതിനുള്ള ഏറ്റവും നല്ല വഴിയാണ് സംവേഗ ശക്തിയുള്ള നിക്ഷേപം അഥവാ മൊമെന്ടം ഇൻവെസ്റ്റിംഗ് .ലളിതമായി പറഞ്ഞാൽ, ഒരു ഓഹരിയിൽ കുറഞ്ഞ കാലയളവിൽ ഉണ്ടാകുന്ന ആക്കമുള്ളതോ ആയമുള്ളതോ ആയ  ഒരു ട്രെൻഡ് മാറി മറിയുന്നതിനു മുന്പ്, നേട്ടം ഉണ്ടാക്കുന്നതാണ് മൊമെന്ടം ഇൻവെസ്റ്റിംഗ് .                  രണ്ടായിരത്തി പതിനഞ്ചിൽ, സൂചികകൾ ആടി  ഉലഞ്ഞപ്പോൾ  നെടുവീർപ്പിട്ട ആളുകൾ കുറവല്ല.എന്നാൽ,പല ഓഹരികളും ലാഭം ഉണ്ടാക്കാനുള്ള വഴി കാണിക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം.ചില ഉദാഹരണങ്ങൾ നോക്കാം.          കാന്ഫിൻ ഹോംസ്:   2015 മാർച്ച് അവസാനം വില അഞ്ഞൂറ്റി അറുപത്.ഏപ്രിലിൽ ഇത് എണ്ണൂറിലെത്തി. ചലന ശക്തി നാല്പത്തി രണ്ടു ശതമാനം. മുന്പോട്ടുള്ള ഗതി നിലച്ച് അറുനൂറ്റി അൻപതിലെത്തിയിട്ട്,ഓഗസ്റ്റിൽ എണ്ണൂറ്റി അൻപതിലേക്ക് കുതിക്കുന്നു. ലാഭം ഇരുപത്തിമൂന്ന് ശതമാനം.തുടർന്ന്,എഴുന്നൂറിൽ എത്തിയിട്ട്,അടുത്ത കയറ്റം ആയിരത്തി ഒരുനൂറിലേക്ക്.ലാഭം അൻപത്തിയെഴു   ശതമാനം.ഒരു മൊമെന്റം നിക്ഷേപകന് കിട്ടിയത് വില പിടിച്ച മൂന്നു അവസരങ്ങൾ.ശരിയായ സമയതു