കഴിഞ്ഞ ഒരു വർഷത്തെ ലാഭം മാത്രം നോക്കി മാത്രം മുച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും രണ്ടു വർഷത്തിനുള്ളിൽ തന്നെ വിറ്റു മാറുകയും ചെയ്യുന്ന പ്രവണത ഇന്ത്യയിൽ കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനം പുറത്തു വന്നിരുന്നു.നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള പ്രവണതയും,നിക്ഷേപ കാലയളവും കൂടാതെ വേറെയും ചില കാര്യങ്ങൾ കൂടി ഓരോ നിക്ഷേപത്തിനും മുൻപ് പരിശോധിക്കെണ്ടതുണ്ട്.ഫണ്ടിന്റെ കീ ഇൻഫർമേഷൻ മെമ്മോറാൻഡം നല്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. 1.നിക്ഷേപ ഉദ്ദേശ്യം (Investment objective) ഫണ്ടിന്റെ പ്രധാന ലക്‌ഷ്യം വളർച്ചാ നിരക്കാണോ, സ്ഥിര വരുമാനം ആണോ എന്ന് അറിയാൻ സാധിക്കും.മികച്ച നേട്ടത്തിന് വേണ്ടി,റിസ്ക് കൂടുതൽ എടുക്കുന്നവര്ക്ക് വളർച്ചയിൽ ഊന്നിയ ഫണ്ടുകളാണ് നല്ലത്. 2.ആസ്തി വിന്യാസം (Asset allocation) എത്ര ശതമാനം ഓരോ ആസ്തിയിലും നിക്ഷേപിക്കുന്നുവെന്ന് ഇവിടെ അറിയാനാവും.ഉദാഹരണത്തിന്,ഓഹരിയധിഷ്ടിത ഫണ്ടുകളിൽ 80% മുതൽ 100% വരെ ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ,ബാലൻസ്ഡു ഫണ്ടുകളിൽ ഇത് 65 ശതമാനം മുതൽ 75 ശതമാനം വരെ നില്ക്കുന്നതായി കാണാം.ഡെബ്
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa