ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓഹരി നിക്ഷേപം :10 നിയമങ്ങള്‍

     വിജയിക്കണമെന്ന  ആഗ്രഹവുമായിട്ടാണ് ഓരോ നിക്ഷേപകനും ഓഹരി വിപണിയില്‍ എത്തുന്നത്‌. എന്നാല്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നുപോകുന്നവരാണ് പലരും.തികച്ചും ശാസ്ത്രീയമായ ഒരു സമീപനം  സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി.ഒരു റോള്‍ മോഡല്‍ ഉണ്ടാകുന്നതു നല്ലതാണ് .ലോകത്തെ മൂന്നാമത്തെ ധനികനായ വാറന്‍ ബഫെടിന്റെ രീതികള്‍ പിന്തുടരാന്‍ എളുപ്പമാണ്.അദ്ദേഹം മുല്യത്തില്‍ അധിഷ്ഠിതമായ നിക്ഷേപരീതി ( value investing) ആണ് സ്വീകരിച്ചത്.രണ്ടു ലക്ഷം കോടി രൂപയുടെ സമ്പത്താണ്‌ അദ്ദേഹം ഓഹരി നിക്ഷേപം വഴി നേടിയെടുത്തത്.ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകനായ രാകേഷ് ജൂന്ജൂന്‍വാലയുടെ കഥയും വ്യത്യസ്തമല്ല.5000 രൂപയില്‍ നിന്ന് 5000 കോടിയിലേക്ക് വളര്‍ന്ന നിക്ഷേപകനാണ് അദ്ദേഹം.രണ്ടുപേരും പൊതുവായി സ്വീകരിച്ച നിലപാടുകള്‍ ഏതൊക്കെയെന്നു നമുക്ക് നോക്കാം. 1.അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.ഇതിനായി കമ്പനികളുടെ ബാലന്‍സ് ഷീറ്റും മറ്റു കണക്കുകളും പരിശോധിക്കുക.വരുമാന വര്‍ധനവ്‌ ഓരോ വര്‍ഷവും ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക. 2. കമ്പനിയു...