
വിജയിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ഓരോ നിക്ഷേപകനും ഓഹരി വിപണിയില്‍ എത്തുന്നത്. എന്നാല്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നുപോകുന്നവരാണ് പലരും.തികച്ചും ശാസ്ത്രീയമായ ഒരു സമീപനം സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി.ഒരു റോള്‍ മോഡല്‍ ഉണ്ടാകുന്നതു നല്ലതാണ് .ലോകത്തെ മൂന്നാമത്തെ ധനികനായ വാറന്‍ ബഫെടിന്റെ രീതികള്‍ പിന്തുടരാന്‍ എളുപ്പമാണ്.അദ്ദേഹം മുല്യത്തില്‍ അധിഷ്ഠിതമായ നിക്ഷേപരീതി ( value investing) ആണ് സ്വീകരിച്ചത്.രണ്ടു ലക്ഷം കോടി രൂപയുടെ സമ്പത്താണ് അദ്ദേഹം ഓഹരി നിക്ഷേപം വഴി നേടിയെടുത്തത്.ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകനായ രാകേഷ് ജൂന്ജൂന്‍വാലയുടെ കഥയും വ്യത്യസ്തമല്ല.5000 രൂപയില്‍ നിന്ന് 5000 കോടിയിലേക്ക് വളര്‍ന്ന നിക്ഷേപകനാണ് അദ്ദേഹം.രണ്ടുപേരും പൊതുവായി സ്വീകരിച്ച നിലപാടുകള്‍ ഏതൊക്കെയെന്നു നമുക്ക് നോക്കാം.
1.അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.ഇതിനായി കമ്പനികളുടെ ബാലന്‍സ് ഷീറ്റും മറ്റു കണക്കുകളും പരിശോധിക്കുക.വരുമാന വര്‍ധനവ് ഓരോ വര്‍ഷവും ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക.
2. കമ്പനിയുടെ അടിസ്ഥാന മുല്യം ( intrinsic value ) കണക്കാക്കുക. മൂല്യമുള്ള കമ്പനിയുടെ ഓഹരി വിലയിലും അതിന്‍റെ പ്രതിഫലനം ഉണ്ടാവും. അതിനാല്‍,വിശകലനം നടത്തിയിരിക്കണം .
3. ആര്‍ത്തിയും ഭീതിയും ഒഴിവാക്കുക. കിട്ടുന്ന ലാഭം കൊണ്ട് തൃപ്തിപ്പെടാന്‍ പഠിക്കുക.ഒരു ലോട്ടറി അടിച്ചാല്‍ കിട്ടുന്ന ലാഭം പ്രതീക്ഷിച്ചുകൊണ്ട് ഓഹരിയില്‍ നിക്ഷേപിക്കരുത്.
4. വിപണിയുടെ ഗതി മനസിലാക്കാതെ നിക്ഷേപം നടത്തരുത്. ഉയരുന്ന വിപണിയില്‍ പെട്ടന്ന് ലാഭം നേടാന്‍ ആവും. എന്നാല്‍ മാന്ദ്യം ആണെങ്കില്‍ ഏറെ കാത്തിരിക്കേണ്ടിവരും .
5. ഓഹരിയുടെ ആകര്‍ഷണം വില വര്‍ധനവ് ആണെന്ന് കരുതുന്നവരാണ് പലരും . എന്നാല്‍, ബോണസും ഡിവിഡണ്ടും മികച്ച നേട്ടം നല്‍കുന്നത് ശ്രദ്ധിക്കാറില്ല താനും . ഉദാഹരണത്തിന്, 30 വര്‍ഷങ്ങള്‍ക് മുന്‍പ് വിപ്രോ എന്നാ ഓഹരിയില്‍ 10000 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക്
ഇപ്പോഴത്തെ ആസ്തി 400 കോടി രൂപയാണ്. ഈ വര്‍ധനവ് നടന്നിരിക്കുനത് പ്രധാനമായും തുടരെയുള്ള വര്‍ഷങ്ങളില്‍ ബോണസായി കിട്ടിയ ഓഹരികള്‍ മുഖേനയാണ്.അതുകൊണ്ട് തന്നെ, മികച്ച നേട്ടത്തിന് ദീര്‍ഘകാല നിക്ഷേപങ്ങളും വേണ്ടി വരും.
6. വിപണി ഏറ്റവും ഉയരങ്ങള്‍ കിഴടക്കുമ്പോള്‍ നിക്ഷേപം നടത്തുന്ന രീതി ഉപേക്ഷിക്കുക. വില കുറഞ്ഞിരിക്കുമ്പോള്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ മികച്ച നേട്ടം കൈവരിക്കുവാന്‍ കഴിയു.
7. ഓരോ നിക്ഷേപത്തിനും മുന്‍പ് കമ്പനിയുടെ പ്രതിയോഗികളെപ്പറ്റി ഉത്തമ ബോധ്യം ആവശ്യമാണ്.മത്സരത്തെ അതിജീവിക്കാന്‍ കഴിയുന്ന കമ്പനികളുടെ ഓഹരികള്‍ മാത്രം വാങ്ങുക. കേട്ടിട്ടുപോലുമില്ലാത്ത ഓഹരികളില്‍ നിക്ഷേപിക്കരുത് .
8. ഒരിക്കലും ചൂതാട്ടം എന്ന മട്ടില്‍ വിപണിയെ സമിപിക്കരുത്. നിക്ഷേപം ഇന്ന് നടത്തി നാളെ ലാഭം കിട്ടുമെന്ന് വിചാരിക്കരുത്. അത് വളര്‍ന്നു വരാന്‍ ആവശ്യമായ സമയം നല്‍കണം. ചില കമ്പനികള്‍ വിപണി പിടിച്ചടുക്കുനത് തുടങ്ങി മുന്നോ നാലോ വര്‍ഷത്തിനു ശേഷമായിരിക്കും. അത്രയും കാലം കാത്തിരിക്കാന്‍ നിക്ഷേപകനും കഴിയണം.
9. സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്തി നേടുക. അതിനു വിപണിയുടെ പഠനങ്ങളായ ഫണ്ടമെന്റല്‍ അനാലിസിസ്, ടെക്നിക്കല്‍ അനാലിസിസ് എന്നിവ പരിശീലിക്കുക.ഊഹാപോഹങ്ങളുടെ പിന്നാലെ പോകാതിരിക്കുക.
10.ദിവസേന നടക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍, കമ്പനികളുടെ കണക്കുകള്‍,പുതിയ പ്രോജെക്റ്റുകള്‍ എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക.തന്റെ നിക്ഷേപങ്ങളെ ഇവ എങ്ങനെ സ്വാധീനിക്കുമെന്ന് വിലയിരുത്തുക.സ്വയം അനാലിസിസ് നടത്താന്‍ സാധിക്കാത്തവര്‍ ഓഹരി വിദഗ്ദ്ധരുടെ സഹായം തേടുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ