നന്നായി നിക്ഷേപം ചെയ്യുവാൻ ശരിയായ അറിവ്ആവശ്യമാണ്. അതിന് നിക്ഷേപത്തിന്റെ സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്.എല്ലാ ആസ്തികളുടെയും ചരിത്രപരമായ പാറ്റേണുകൾ ശ്രദ്ധിക്കണം . സാമ്പത്തിക വാർത്താ പത്രിക, ടിവി ചാനലുകൾ, വെബ്സൈറ്റുകൾ, സാമ്പത്തിക ഉപദേശകരിൽ നിന്നുള്ള വിവരങ്ങൾ എന്നിവ നിക്ഷേപ ജ്ഞാനത്തിന്റെ വിവിധ ഉറവിടങ്ങളാണ്. എന്റെ കക്ഷികളിൽ ചിലര് യാഥാസ്ഥിതിക നിക്ഷേപകരാണ്. സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് സേവിങ്ങ്സ്,ഇൻഷുറൻസ്, ചിട്ടി എന്നിവ മാത്രംപിന്തുടരുന്നവരാണ് കൂടുതൽ. യഥാർത്ഥത്തിൽ റിസ്ക്ഇല്ലാത്ത നിക്ഷേപങ്ങളില്ല. 100% ഗാരന്റി ഏതെങ്കിലും ബാങ്ക് നല്കുന്നുണ്ടോ?ഇന്ത്യയിൽ സ്ഥിര നിക്ഷേപങ്ങല്ക്കുള്ള ഗ്യാരന്റി ഒരു ലക്ഷം രൂപ വരെ മാത്രമാണ്.എന്നാൽ,പല നിക്ഷേപകര്ക്കും ഇത് അറിയില്ല. സേവിങ്സ് അക്കൗണ്ട് ഹ്രസ്വകാല പണം സൂക്ഷിക്കുന്നതിന് അനുയോജ്യമാണ്. ലിക്വിഡ് ഫണ്ടുകളും ഇതിനു സമാനം ആണ്.മണി മാർക്കെറ്റിൽ നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ട് കഴിഞ്ഞ വര്ഷം വര്ഷം 9 ശതമാനത്തിനും 10 ശതമാനത്തിനും ഇടയിൽ നേട്ടം നല്കിയിട്ടുണ്ട്. 24 മണിക്കൂർ മാത്രമാണ് മിനിമം കാലാവധി . റിലയൻസ് മുച്വൽ ഫണ്ട് ഇത്തരം സ്കീമിന് എടിഎ
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa