ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിങ്ങളുടെ നിക്ഷേപം യാഥാസ്ഥിതികമോ?

      നന്നായി  നിക്ഷേപം ചെയ്യുവാൻ ശരിയായ  അറിവ്ആവശ്യമാണ്. അതിന് നിക്ഷേപത്തിന്റെ  സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്.എല്ലാ ആസ്തികളുടെയും ചരിത്രപരമായ പാറ്റേണുകൾ ശ്രദ്ധിക്കണം . സാമ്പത്തിക വാർത്താ പത്രിക, ടിവി ചാനലുകൾ, വെബ്സൈറ്റുകൾ, സാമ്പത്തിക ഉപദേശകരിൽ നിന്നുള്ള  വിവരങ്ങൾ എന്നിവ നിക്ഷേപ ജ്ഞാനത്തിന്റെ  വിവിധ ഉറവിടങ്ങളാണ്.
       എന്റെ കക്ഷികളിൽ ചിലര്   യാഥാസ്ഥിതിക നിക്ഷേപകരാണ്. സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റ്‌ ഓഫീസ് സേവിങ്ങ്സ്,ഇൻഷുറൻസ്, ചിട്ടി എന്നിവ മാത്രംപിന്തുടരുന്നവരാണ് കൂടുതൽ.  യഥാർത്ഥത്തിൽ   റിസ്ക്ഇല്ലാത്ത  നിക്ഷേപങ്ങളില്ല. 100% ഗാരന്റി ഏതെങ്കിലും ബാങ്ക് നല്കുന്നുണ്ടോ?ഇന്ത്യയിൽ സ്ഥിര നിക്ഷേപങ്ങല്ക്കുള്ള ഗ്യാരന്റി  ഒരു ലക്ഷം രൂപ വരെ  മാത്രമാണ്.എന്നാൽ,പല നിക്ഷേപകര്ക്കും ഇത്  അറിയില്ല.
സേവിങ്സ് അക്കൗണ്ട് ഹ്രസ്വകാല പണം സൂക്ഷിക്കുന്നതിന് അനുയോജ്യമാണ്.  ലിക്വിഡ് ഫണ്ടുകളും ഇതിനു സമാനം ആണ്.മണി മാർക്കെറ്റിൽ നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ട്‌ കഴിഞ്ഞ വര്ഷം വര്ഷം 9 ശതമാനത്തിനും 10 ശതമാനത്തിനും ഇടയിൽ നേട്ടം നല്കിയിട്ടുണ്ട്.  24 മണിക്കൂർ മാത്രമാണ് മിനിമം കാലാവധി . റിലയൻസ് മുച്വൽ ഫണ്ട് ഇത്തരം സ്കീമിന് എടിഎം കാർഡും നല്കുന്നുണ്ട്.
     ദീർഘകാല നിക്ഷേപം നടത്തുന്നവർക്ക് ഓഹരി,സ്വർണം ,റിയൽ  എസ്റ്റേറ്റ്‌ എന്നിവയിൽ നിക്ഷേപിക്കാം.സാമ്പത്തിക ലക്‌ഷ്യം അഥവാ.ഗോളുകൾ അനുസരിച്ച്   വേണം നിക്ഷപതിന്റെ ആസൂത്രണം.  ആറു മാസത്തെ ചിലവിനുള്ള   തുക കരുതൽ ധനം ആയി കരുതണം.
     ആദ്യമായി  നിക്ഷേപം  നടത്തുമ്പോൾ  വൻ തുക .വേണമെന്നില്ല.പ്രതിമാസം അടയ്ക്കുന്ന സിസ്റ്റമാട്ടിക് ഇൻവെസ്റ്റ്‌മെൻറ് പ്ലാനുകൾ സഹായകം ആണ്.ഓഹരിയിലും  സ്വർണത്തിലും ബോണ്ടുകളിലും നിക്ഷേപിക്കുന്ന വെവ്വേറെ സ്കീമുകളിൽ നിക്ഷേപിക്കാൻ കഴിയും.കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ പതിനഞ്ചു മുതൽ ഇരുപതു സതമാനം വരെ  വാർഷിക  നിക്ഷേപം  നല്കിയ  ഇരുപതോളം സ്കീമുകൾ ഉണ്ട്.ഇവ സെബിയുടെ നിയന്ത്രണത്തിൽ ആണ് താനും.എന്നാൽ,നല്ല ഒരു ഉപദേശകൻ ഇല്ലാത്തതിനാൽ പലരും ഇതൊന്നും അറിയുന്നില്ല.
   സ്വന്തം വിരമിക്കൽ കോർപ്പസ് സൃഷ്ടിക്കുക, വീട് വെയ്ക്കുക, മക്കളുടെ വിദ്യാഭ്യാസം നടത്തുക   തുടങ്ങിയുള്ള കാര്യങ്ങൾക്കു നിക്ഷേപ ആസൂത്രണം സഹായിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?