മിലിന്ദ് ഷായും ഞാനും ഹർഷദ് മെഹ്തയോട് സംസാരിക്കാൻ കാത്തു നിൽക്കുകയായിരുന്നു.എന്നാൽ,അപ്പോഴേക്കും പത്രക്കാർ അദ്ദേഹത്തെ വളഞ്ഞു കഴിഞ്ഞു.അവർക്ക് അറിയേണ്ടത് വിപണി ഇനി എങ്ങോട്ടു നീങ്ങുമെന്നാണ്.കയറുമോ,ഇറങ്ങുമോ? " ബുൾ മാർക്കറ്റ്.." ഹർഷദ് ചിരിച്ചു. "എന്തുകൊണ്ട്?അതിനു തക്കതായ എന്തെങ്കിലും കാരണം ഉണ്ടോ?" " വലിയ കമ്പനികളുടെ ഓഹരി വിലകൾ ഇപ്പോഴും ആകർഷകമാണ്.കമ്പനികളുടെ യഥാർത്ഥ മൂല്യം ഭൂരിഭാഗം നിക്ഷേപകരും മനസ്സിലാക്കിയിട്ടില്ല. അതിനാൽ, വില ഉയർന്നേ തീരൂ. കമ്മോഡിറ്റി പോലെയല്ല ഇക്വിറ്റി. കമോഡിറ്റിയിൽ വില കുറയുമ്പോഴാണ്,അവയുടെ ഡിമാൻഡു കൂടാൻ തുടങ്ങുന്നത്. എന്നാൽ,ഓഹരികളുടെ കാര്യം വ്യത്യസ്തമാണ്. വില കൂടുമ്പോഴാണ് ആളുകൾക്കു താല്പര്യം കൂടുന്നത്. വില കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ മിക്ക ആളുകളും ഓഹരികൾ ഒഴിവാക്കും.ഇപ്പോൾ വില ഉയരുന്ന സമയം ആണ്.ഓഹരികളുടെ നല്ല കാലം." " വില സ്ഥിരമായി ഉയരുമ്പോൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് വലിയ റിസ്...