ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലാഭം തിരയുന്നവർ.നോവൽ.അധ്യായം അഞ്ച്.

 

മിലിന്ദ് ഷായും ഞാനും ഹർഷദ് മെഹ്തയോട് സംസാരിക്കാൻ കാത്തു നിൽക്കുകയായിരുന്നു.എന്നാൽ,അപ്പോഴേക്കും      പത്രക്കാർ അദ്ദേഹത്തെ വളഞ്ഞു കഴിഞ്ഞു.അവർക്ക് അറിയേണ്ടത് വിപണി ഇനി എങ്ങോട്ടു നീങ്ങുമെന്നാണ്.കയറുമോ,ഇറങ്ങുമോ?
       " ബുൾ മാർക്കറ്റ്.."
        ഹർഷദ് ചിരിച്ചു.
        "എന്തുകൊണ്ട്?അതിനു തക്കതായ എന്തെങ്കിലും കാരണം ഉണ്ടോ?"
വലിയ കമ്പനികളുടെ ഓഹരി വിലകൾ  ഇപ്പോഴും ആകർഷകമാണ്.കമ്പനികളുടെ യഥാർത്ഥ മൂല്യം ഭൂരിഭാഗം നിക്ഷേപകരും മനസ്സിലാക്കിയിട്ടില്ല.
അതിനാൽ, വില ഉയർന്നേ തീരൂ. കമ്മോഡിറ്റി പോലെയല്ല ഇക്വിറ്റി. കമോഡിറ്റിയിൽ 
വില കുറയുമ്പോഴാണ്,അവയുടെ ഡിമാൻഡു  കൂടാൻ തുടങ്ങുന്നത്. എന്നാൽ,ഓഹരികളുടെ കാര്യം വ്യത്യസ്തമാണ്.വില കൂടുമ്പോഴാണ് ആളുകൾക്കു താല്പര്യം കൂടുന്നത്‌. വില കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ മിക്ക ആളുകളും ഓഹരികൾ ഒഴിവാക്കും.ഇപ്പോൾ വില ഉയരുന്ന സമയം ആണ്.ഓഹരികളുടെ നല്ല കാലം."
" വില സ്ഥിരമായി ഉയരുമ്പോൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത്
 വലിയ റിസ്ക് അല്ലെ?"
 മുടി ബോബ് ചെയ്ത ഒരു  വനിതാ റിപ്പോർട്ടർ ആണ്.
"ബുദ്ധിശാലികളായ ഇൻവെസ്റ്റേഴ്സ് ഇവിടെ കുറവാണ്.സ്വന്തമായി വിലയിരുത്താൻ പലർക്കും അറിയില്ല.അങ്ങനെയുള്ളവർക്കാണ് റിസ്ക്. അറിവില്ലായ്മ എന്ന റിസ്ക്.
ഞാനും എന്റെ സ്ഥാപനമായ ഗ്രോ മോർ റിസർച്ചും അത്തരം റിസ്കുകളെ മറികടക്കാൻ സജ്ജമാണ്.."
മെഹ്ത ആത്മ വിശ്വാസത്തോടെ പറഞ്ഞു.
"വില ഇടിവിനുള്ള സാധ്യത പൂർണ്ണമായി  തള്ളിക്കളയാൻ കഴിയുമോ?"
  " ഡൂ യു നോ റീപ്ലേസ്‌മെന്റ് കോസ്റ്റ് തിയറി?"
  " അതും മാർക്കറ്റും തമ്മിൽ എന്ത് ബന്ധം?"
" ഒരു വലിയ കമ്പനിയെ വിലയിരുത്തുമ്പോൾ, അതേ പോലെ  മറ്റൊരു വലിയ കമ്പനി ഉണ്ടാക്കാൻ വേണ്ടി വരുന്ന ഭീമമായ തുക കൂടി നാം    കണക്കിലെടുക്കണം.  പുതിയൊരു കമ്പനി കെട്ടിപ്പടുക്കുന്നതിനേക്കാൾ എളുപ്പം പഴയ കമ്പനിയുടെ ഓഹരികൾ വാങ്ങിക്കുന്നതാണ്.അങ്ങനെ നോക്കിയാൽ വലിയ കമ്പനികളുടെ ഓഹരികൾ ഇപ്പോഴും 
ഡിസ്‌കൗണ്ടിൽ ആണ്."
"താങ്കൾ ചില ഓഹരികളിൽ സ്ഥിരമായി   ഇൻവെസ്റ്റ്മെന്റ് നടത്തുന്നുണ്ടല്ലോ.ഉദാഹരണത്തിന്,എ.സി.സി,റിലയൻസ്,ടിസ്കോ,
വീഡിയോകോൺ എന്നിവ.അവയിൽ ഉടൻ ലാഭമെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?"
"നോ..ഐ വിൽ കീപ്പ് ബയിങ്ങ് ഇറ്റ്.."
"ഇപ്പോൾ മാർക്കറ്റിൽ തുടങ്ങിയിരിക്കുന്ന 
കുതിപ്പിന് പിന്നിൽ താങ്കൾ അല്ലേ?"
"ഞാൻ തിരമാലകളെ സൃഷ്ടിക്കുന്നില്ല.അവയിൽ  സവാരി നടത്തുന്നതേ ഉള്ളൂ.."
 സ്വതസിദ്ധമായ ചിരിയോടെ ഹർഷദ് മെഹ്ത മുൻപോട്ട് നീങ്ങി.
ഒപ്പം ഉണ്ടായിരുന്നവർ പത്രക്കാരോട് വഴി യൊരുക്കാൻ ആവശ്യപ്പെട്ടു.
മിലിന്ദ് ഷാ മെഹ്തയെ കൈ വീശി കാണിച്ചു.
ഹർഷദ് പുഞ്ചിരിയോടെ തിരിച്ചും കൈ വീശി.
"മുരളീ, ഇപ്പോൾ അദ്ദേഹം തിരക്കിലാണ്.ഞാൻ നിനക്കു പിന്നീട് പരിചയപ്പെടുത്തി തരാം."
മിലിന്ദ് ഷാ എന്നോട് പറഞ്ഞു.
ഞാൻ തല കുലുക്കി.
അപ്പോഴേക്കും,  ആ വനിതാ റിപ്പോർട്ടർ ഞങ്ങളുടെ അരികിൽ എത്തി.
ഗോതമ്പിന്റെ നിറം.
അധരങ്ങളിൽ ലിപ്സ്റ്റിക്കിന്റെ കടും ചുവപ്പ്.
പിങ്ക് നിറമുള്ള ഷിഫോൺ സാരി അവൾക്ക് നന്നേ ഇണങ്ങുന്നുണ്ടായിരുന്നു.
" ഐയാം പൂനം കപൂർ.."
അവൾ സൗഹൃദപൂർവ്വം കൈ നീട്ടി.
ഞാൻ മടിച്ചു നിന്നപ്പോഴേക്കും,മിലിന്ദ് ഷാ അവൾക്കു ഹസ്തദാനം ചെയ്തു.
"മദ്രാസി ? "
പൂനം എന്നെ സൂക്ഷിച്ചു നോക്കി.
"നോ..മലയാളി.."
ഷാ പറഞ്ഞു.
"എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്.കുറച്ചു സമയം ചെലവഴിക്കുമോ?" അവൾ ചോദിച്ചു.
"യേസ്.."
ഞങ്ങൾ സമീപത്തുള്ള റെസ്റ്റോറന്റിലിരുന്ന് സംസാരിച്ചു.
പൂനത്തിന് അറിയേണ്ടത്   വിപണിയിൽ സമീപകാലത്തു തുടങ്ങിയിരിക്കുന്ന കുതിപ്പിനെക്കുറിച്ചാണ്.ഒപ്പം,ഹർഷദ് മെഹ്ത എന്ന നിക്ഷേപ മാന്ത്രികനെക്കുറിച്ചും. അയാളുടെ  അതിദ്രുതം ഉള്ള  വളർച്ച അവൾക്കു വിശ്വസിക്കാൻ ആവുന്നില്ല. 
"ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ഒരാൾ..സബ് ബ്രോക്കറായി ജോലിയെടുത്തു കടം കേറി വീടു വരെ പണയപ്പെടുത്തിയ ആൾ..ഇപ്പോൾ മാർക്കറ്റിനെ പോലും ചലിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.എങ്ങനെയാണ് ഇയാൾക്ക് ഇത്ര വലിയ നിക്ഷേപങ്ങൾ നടത്താൻ കഴിയുന്നത്?സ്വന്തം പണം ആണെങ്കിൽ അത് ചുരുങ്ങിയ കാലം കൊണ്ട് എങ്ങനെ നേടിയെടുത്തു?അതോ,ഇയാൾ വമ്പന്മാരായ  ആരുടെയെങ്കിലും  ബിനാമി ആണോ?"
"ഈ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരമില്ല.ഒന്ന് മാത്രമറിയാം.മാർക്കറ്റിന്റെ പൾസ് എന്താണെന്ന് മെഹ്താജിക്ക് അറിയാം.."
മിലിന്ദ് ഷാ പറഞ്ഞു:
"ഓക്കേ..എനിക്ക് കുറച്ചു ക്ലയന്റ്സിനെ കാണാനുണ്ട്..പിന്നീട് കാണാം.."
അയാൾ എഴുന്നേറ്റു.ഒപ്പം,ഞാനും.
"താങ്ക്സ്"
പൂനം പുഞ്ചിരിച്ചു.
അവളുടെ  അടുത്ത് നിന്ന് മാറിയപ്പോൾ,മിലിന്ദ് ഷാ പറഞ്ഞു.
"ഇത്തരം ജേർണലിസ്റ്റുകളെ സൂക്ഷിക്കണം.ഒന്നും വിട്ടു പറയരുത്."
"നല്ല ഉദ്ദേശ്യത്തിൽ ഉള്ള ചോദ്യം ആണെങ്കിലോ?"
"മുരളീ,നമ്മൾ ആവശ്യമില്ലാത്തവയെ കുറിച്ച് തല പുകയ്ക്കുന്നതെന്തിന്?ഷെയർ മാർക്കറ്റിൽ നിരവധി ബിനാമി ഇടപാടുകൾ നടക്കുന്നുണ്ട്.പല രാഷ്ട്രീയ നേതാക്കൾക്കും പേപ്പർ കമ്പനികൾ ഉണ്ട്.അങ്ങനെ വരുന്ന ഫണ്ടാണ് പലപ്പോഴും ഓഹരി വിലകളുടെ ഗതി നിശ്ചയിക്കുന്നത്.മിടുക്കുള്ളവർ കാശുണ്ടാക്കുന്നു.അത്ര മാത്രം."
"അപ്പോൾ ഇത് വെറും ഊഹക്കച്ചവടം ആണോ?"
 "ഒരു പരിധി വരെ.."
"കമ്പനികളുടെ ബിസിനസ് പുരോഗതിയുടെ അടിസ്ഥാനത്തിൽ അല്ലെ ഓഹരി വില ഉയരുന്നത്?"
"ആനുവൽ റിപ്പോർട്ടു നോക്കി എത്ര പേർ നിക്ഷേപിക്കുന്നുണ്ടാകും? മിക്ക ആളുകളും താത്കാലികമായ വില വ്യത്യാസം നോക്കി കച്ചവടം ചെയ്യുന്നവർ ആണ്."
ഷാ പറഞ്ഞു.
ഞാൻ ആ മറുപടിയിൽ തൃപ്തനായില്ല.
 പൂനത്തിന്റെ ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.
മെഹ്തയുടെ രീതികളെ മാത്രം ആശ്രയിച്ചു് എങ്ങനെ മുന്നോട്ടു നീങ്ങും?
അതിനപ്പുറത്തുള്ള ശരികൾ എന്തൊക്കെയാണ്?
അങ്ങനെയിരിക്കെയാണ്,ദീപക് ദേശായിയിൽ നിന്ന് ഒരു പേര് കേൾക്കാനിടയായത്.
ചന്ദ്രകാന്ത് സമ്പത്ത്.
ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞു സ്വന്തമായ രീതിയിൽ ഓഹരികളിൽ നിക്ഷേപിക്കുന്ന ആൾ.
തന്റെ പ്രീയപ്പെട്ട ഓഹരികളെക്കുറിച്ചു  വാചക കസർത്തുകൾ നടത്തുന്ന ഹർഷദ് മെഹ്തയിൽ നിന്ന് തീർത്തും വ്യത്യസ്തൻ.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ,ഓഹരി നിക്ഷേപം തുടങ്ങിയ ആളാണ്.
ദീപക്ക് ദേശായിയോടൊപ്പം അദ്ദേഹത്തെ ഒരിക്കൽ കാണാനിടയായി.
നിക്ഷേപത്തോടുള്ള അതിയായ അഭിനിവേശത്തെക്കുറിച്ചു പറഞ്ഞപ്പോൾ,അദ്ദേഹം പുഞ്ചിരിച്ചു.
നെറ്റിയിലേക്ക് വീണുകിടന്ന വെള്ളി നിറമുള്ള  മുടിയിഴകൾ  പിന്നോട്ട് മാടിയൊതുക്കി.
"സ്വപ്‌നങ്ങൾ കാണുക.അതാണ് ഒരു നിക്ഷേപകന് ആദ്യം വേണ്ടത്.നിലവിലെ അവസ്ഥയിൽ നിന്നുള്ള  സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓരോ ഓഹരി നിക്ഷേപവും.
നല്ല മാനേജുമെന്റ് ഉളള കമ്പനികളിൽ നിക്ഷേപിക്കുക.ആനുവൽ റിപ്പോർട്ട് വായിക്കുക.
വളർച്ചയുള്ള മേഖലകൾ കണ്ടെത്തുക.
കട ബാധ്യതയില്ലാത്തതും  ആവശ്യത്തിന് ക്യാഷ്ഫ്ലോ ഉള്ളതുമായ  എട്ടോ ഒമ്പതോ ഓഹരികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നന്നായി ബിസിനസ്സുള്ള  കമ്പനികളുടെ വിലയിൽ മുപ്പതോ നാല്പതോ ശതമാനം കുറവുണ്ടായാൽ,വാങ്ങുക.
അമിതമായി വില ഉയരുന്ന ഓഹരികളുടെ പിന്നാലെ പോകാതിരിക്കുക.
ലാഭത്തേക്കാൾ ഉപരിയായി അറിവ് പകരുന്ന ഇടമാണ് മാർക്കറ്റ്.മിസ്റ്റേക്കുകൾ ഒഴിവാക്കി അറിവ് നേടാൻ കഴിയുകയുമില്ല."
അദ്ദേഹം പറഞ്ഞു.
ഞാൻ നന്ദി പറഞ്ഞു.
ഞാൻ ഇക്കാര്യം മിലിന്ദ് ഷായോട് പറഞ്ഞു.
"ചന്ദ്രകാന്ത്ജി ഒരു ലെജൻഡ് ആണ്.മറ്റൊരാൾക്കും അദ്ദേഹത്തെ പോലെയാവാൻ കഴിയില്ല.ദലാൽ സ്ട്രീറ്റിൽ ഇത്രയും പരിചയ സമ്പത്തുള്ള മറ്റൊരു നിക്ഷേപകനില്ല.അദ്ദേഹം പലപ്പോഴും കൺസ്യൂമർ ഗുഡ്‌സ് ഓഹരികളിൽ നിക്ഷേപിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.ഇന്ത്യൻ ഷേവിങ് പ്രോഡക്ട് ലിമിറ്റഡിന്റെ ഓഹരികളൊക്കെ ഒത്തിരി കുറഞ്ഞ വിലയിൽ വാങ്ങിയതാണ്.അതൊക്കെ പല മടങ്ങു വളർന്നു."
"ആരാണ് ശരി? ചന്ദ്രകാന്ത്ജിയോ  മെഹ്‌താജിയോ ?"
ഞാൻ ചോദിച്ചു.
"ഇങ്ങനെയൊന്നും കുഴയ്ക്കല്ലേ മുരളീ..രണ്ടു പേർക്കും അവരുടേതായ ശൈലി ഉണ്ട്.."
"എനിക്ക് കൂടുതൽ  അറിയണമെന്നുണ്ട്.എന്താണ് വഴി?"
" ഞാൻ കുറച്ചു പുസ്തകങ്ങൾ തരാം.അത് വായിക്കൂ.."
അടുത്ത ദിവസം തന്നെ മിലിന്ദ് ഷാ ഏതാനും പുസ്തകങ്ങൾ കൊണ്ടു വന്നു.
"ഞാൻ ഇതൊക്കെ വായിച്ചിട്ടു മാറ്റി വെച്ചതാണ്.ജോബിങ്ങിന്റെ തിരക്കിൽ കാര്യമായി പിന്തുടരാൻ പറ്റിയിട്ടില്ല.മുരളീധരൻ പഠിച്ചിട്ടു മറ്റൊരു ചന്ദ്രകാന്ത് ആവട്ടെ."
മിലിന്ദ് ഷാ ചിരിച്ചുകൊണ്ട് പറഞ്ഞു,
ഞാൻ ആ പുസ്തകങ്ങളിലേക്കു നോക്കി.
ബെഞ്ചമിൻ ഗ്രഹാമിന്റെ 'ഇന്റലിജന്റ് ഇൻവെസ്റ്റർ'.
ഫിലിപ്പ് ഫിഷറിന്റെ 'കോമൺ സ്റ്റോക്‌സ് ആൻഡ് അണ്കോമൺ പ്രോഫിറ്റ്‌സ്.'
നിക്കോളാസ് ഡർവസിന്റെ 'ഹൌ ഐ മേഡ് ഡോളർ ടൂ മില്യൺ ഫ്രം സ്റ്റോക്ക് മാർക്കെറ്റ്.
അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു.
ആർത്തിയും ഭീതിയും നിറഞ്ഞ ദലാൽ സ്ട്രീറ്റിന് അപ്പുറത്തുള്ള അറിവിന്റെ മഹാ പ്രപഞ്ചം എന്റെ മുൻപിൽ  തുറക്കപ്പെടുകയായിരുന്നു.

(തുടരും)

അഭിപ്രായങ്ങള്‍

  1. 👍👍
    ഞാൻ എല്ലാ അദ്ധ്യായവും വരുമ്പോൾ തന്നെ വായിക്കാറുണ്ട് .. കൂടുതൽ അറിവ് കിട്ടുന്നതിനും പഴയ കാലത്തെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. സ്വപ്‌നങ്ങൾ കാണുക.അതാണ് ഒരു നിക്ഷേപകന് ആദ്യം വേണ്ടത്.നിലവിലെ അവസ്ഥയിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓരോ ഓഹരി നിക്ഷേപവും
    വളരെ ആകർഷകമായ വരികൾ.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  3. ഇതില്‍ പറഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍ മലയാളം പരിഭാഷ വാങ്ങുവാന്‍ കിട്ടുമോ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു