ഊർജിത് പട്ടേല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജി വെച്ചത് പ്രതീക്ഷിച്ചിരുന്ന വാര്ത്ത തന്നെയായിരുന്നു.കഴിഞ്ഞ മാസങ്ങളില്‍, റിസര്‍വ് ബാങ്കും ഗവണ്മെന്റും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം തന്നെയായിരിക്കാം അതിന്റെ പിന്നില്‍ എന്നാണു കരുതുന്നത്. എന്നാൽ , തർക്ക വിഷയങ്ങള്‍ ഒരു സമവായം ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുകയാണ്. പുതിയ റിസര്‍വ് ബാങ്ക് ഗവര്ണറായി ശക്തികാന്ത ദാസ് വരുമ്പോള്, ഇവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യന്‍ ധനകാര്യ മേഖല ഉറ്റുനോക്കുമെന്നത് തീര്‍ച്ചയാണ്. റിസർവ് ബാങ്ക ിന്റെ കരുതല്‍ ധനം കൂടുതലാണെന്നും, അതിന്റെ മൂന്നിലൊന്നു ഗവണ്മെന്റിനു കൈമാറണമെന്നും ഉള്ള വാദമാണ് മുഖ്യ തർക്ക വിഷയം. ഫിനാന്‍സ് മിനിസ്റ്ററും, RBI ബോര്ഡിലെ ഗവണ്മെന്റ് നോമിനികളും അതില്‍ ഉറച്ചു നിന്നപ്പോള്‍, RBI ഗവർണറും ഡെപ്യുട്ടി ഗവർണർമാരും എതിർക്കുകയാണ് ഉണ്ടായത്. ബാങ്കിംഗ് മേഖലയില്‍ പെരുകുന്ന നിഷ്ക്രീയ ആസ്തികളെ (NPA) നിയന്ത്രിക്കാന്‍ കൊണ്ടുവന്ന Prompt Corrective Action Framework ലഘൂകരിച്ചുകൊണ്ട് കൂടുതല്‍ Lending- ന് അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന ഗവണ്മെന്റ് വാദവും തർക്ക വിഷയമായി. ലോകവ്യാപകമായി പിന്തുടരുന്ന...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa