ഊർജിത് പട്ടേല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജി വെച്ചത് പ്രതീക്ഷിച്ചിരുന്ന വാര്ത്ത തന്നെയായിരുന്നു.കഴിഞ്ഞ മാസങ്ങളില്‍, റിസര്‍വ് ബാങ്കും ഗവണ്മെന്റും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കം തന്നെയായിരിക്കാം അതിന്റെ പിന്നില്‍ എന്നാണു കരുതുന്നത്.
എന്നാൽ , തർക്ക വിഷയങ്ങള്‍ ഒരു സമവായം ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുകയാണ്. പുതിയ റിസര്‍വ് ബാങ്ക് ഗവര്ണറായി ശക്തികാന്ത ദാസ് വരുമ്പോള്, ഇവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യന്‍ ധനകാര്യ മേഖല ഉറ്റുനോക്കുമെന്നത് തീര്‍ച്ചയാണ്.
റിസർവ് ബാങ്കിന്റെ കരുതല്‍ ധനം കൂടുതലാണെന്നും, അതിന്റെ മൂന്നിലൊന്നു ഗവണ്മെന്റിനു കൈമാറണമെന്നും ഉള്ള വാദമാണ് മുഖ്യ തർക്ക വിഷയം. ഫിനാന്‍സ് മിനിസ്റ്ററും, RBI ബോര്ഡിലെ ഗവണ്മെന്റ് നോമിനികളും അതില്‍ ഉറച്ചു നിന്നപ്പോള്‍, RBI ഗവർണറും ഡെപ്യുട്ടി ഗവർണർമാരും എതിർക്കുകയാണ് ഉണ്ടായത്.
ബാങ്കിംഗ് മേഖലയില്‍ പെരുകുന്ന നിഷ്ക്രീയ ആസ്തികളെ (NPA) നിയന്ത്രിക്കാന്‍ കൊണ്ടുവന്ന Prompt Corrective Action Framework ലഘൂകരിച്ചുകൊണ്ട് കൂടുതല്‍ Lending- ന് അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന ഗവണ്മെന്റ് വാദവും തർക്ക വിഷയമായി.
ലോകവ്യാപകമായി പിന്തുടരുന്ന ബാസല്‍ മാനദണ്ടങ്ങളെക്കാള് കർക്കശമായ ഇന്ത്യന്‍ ബാങ്കിംഗ് Norms ലഘൂകരിക്കണമെന്നതും സമവായത്തില്‍ എത്തിയിട്ടില്ല.
ഈയിടെ, കടുത്ത സാമ്പത്തിക കെണിയില്‍ അകപ്പെട്ട IL& FS നു പ്രത്യേക പാക്കേജു അനുവദിച്ചില്ലെങ്കില് ധനകാര്യ വിപണിയിലെ ലിക്വിഡിറ്റിയെ അത് ദോഷകരമായി ബാധിക്കുന്നത് തുടരാം.
ഈ പ്രശ്നങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കേണ്ട ഉത്തരവാദിത്തം പുതിയ ഗവര്‍ണറില്‍ നിക്ഷിപ്തമാണ്.
ലിബറല്‍ ഇക്കണോമിക് പോളിസിയുടെ വക്താവാണ് ശക്തികാന്ത ദാസ്. 2017 ബജറ്റില്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിച്ച വൈദഗ്ധ്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് തന്നെ നടപ്പാക്കാന്‍ പ്ലാന്‍ ചെയ്യപ്പെട്ട ഗുഡ്സ് ആന്‍ഡ് സർവിസസ് ആക്റ്റ് പ്രയോഗത്തില്‍ വരുത്തിയതില്‍ അദ്ധേഹത്തിന്റെ പങ്ക് വലുതാണ്.
ഫിനാന്‍സ് കമ്മീഷന് മെമ്പര്‍, ഇക്കണോമിക് അഫയേര്‍സ് സെക്രട്ടറി,റെവന്യൂ സെക്രട്ടറി എന്നീ പദവികളിലും, വിവിധ പബ്ലിക് സെക്ടര്‍ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ ബോര്ഡ് മെമ്പറായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫിനാന്‍സ് കമ്മീഷന് മെമ്പര്‍, ഇക്കണോമിക് അഫയേര്‍സ് സെക്രട്ടറി,റെവന്യൂ സെക്രട്ടറി എന്നീ പദവികളിലും, വിവിധ പബ്ലിക് സെക്ടര്‍ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ ബോര്ഡ് മെമ്പറായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പബ്ലിക് സെക്ടർ മേഖലയിലെ പരിചയ സമ്പത്തും, FDI അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളില്‍ വഹിച്ച പങ്കും മൂലം ധന കാര്യ വിപണി അദ്ധേഹത്തെ പ്രതീക്ഷയോടെയാകും നോക്കി കാണുന്നത്. പ്രതീക്ഷകള്‍ കാക്കാന്‍ അദ്ദേഹത്തിന് സാധിച്ചാല്‍ ,അത് വിപണിക്ക് പുതു ജീവൻ പകരും.എന്നാല്‍ നിക്ഷ്പക്ഷമായി നിലവിലെ പ്രശന്പരിഹാരത്തിന് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നിയമ നിര്‍മ്മാണ സഭകളിലടക്കം വൻ വിമർശനം ഏറ്റു വാങ്ങേണ്ടി വരുകയും ചെയ്യും.