ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തീവ്രവാദവും,തിരിച്ചടിയും


"മുരളിയേട്ടാ, ഒരു മഹായുദ്ധം ഉണ്ടാകുമോ?"
രാജേഷ് ആശങ്കയോടെ ചോദിച്ചു.
"മഹായുദ്ധങ്ങളുടെ കാലമൊക്കെ കഴിഞ്ഞു പോയി രാജേഷേ...
ഇത് സാമ്പത്തിക ഉപരോധങ്ങളുടെ കാലമാണ്. ഇക്കണോമിക് ഐസൊലേഷൻ വഴിയാണ് ശത്രുരാജ്യങ്ങളെ വരുതിക്ക് നിറുത്തുന്നത്. എന്നാൽ, റീട്ടാലിയേഷൻ നടത്താതിരുന്നാൽ ഭീരുത്വമായി വിലയിരുത്തപ്പെടും. അത് കൂടുതൽ തീവ്രവാദ ആക്രമണങ്ങൾക്ക് പ്രോത്സാഹനമായി മാറുകയും ചെയ്യും.."
മുരളീധരൻ പറഞ്ഞു.
"എയർഫോഴ്സ് നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്നു ബോംബിട്ടത് പ്രശ്നമാവില്ലേ? സമ്പദ്‌ഘടന തകരുമോ?"
"ഇതൊക്കെ അമേരിക്കയും ഇസ്രായേലുമൊക്കെ സ്ഥിരം ചെയ്തു കൊണ്ടിരുന്നതല്ലേ? എന്നിട്ട് അവർ തകരുന്നതിനു പകരം വളരുകയാണല്ലോ ചെയ്തത്?"
"അതു ശരിയാണല്ലോ?"
രാജേഷിന്റെ കണ്ണുകൾ വിടർന്നു.
"നാഷണൽ സെക്യൂരിറ്റിക്ക് കോട്ടം വരുത്താൻ നിന്നു കൊടുത്ത ഒരു രാജ്യവും വളർന്നിട്ടില്ല. സാമ്പത്തിക ശക്തികളെല്ലാം തന്നെ സൈനീക ശക്തി കൂടിയാണ്. അല്ലെങ്കിൽ ഏതെങ്കിലും ശാക്തിക ചേരിയുടെ ഭാഗമായിരിക്കും.ആക്രമണങ്ങൾക്ക് വിധേയമാകുന്ന രാജ്യം എത്ര സാമ്പത്തിക ശക്തി നേടിയാലും ദുർബ്ബലമായി മാത്രമെ പരിഗണിക്കപ്പെടൂ.ആർമിയുടെയും, സിവിലിയന്റെയും ജീവന് ഏറ്റവും വില നൽകുന്ന രാഷ്ട്രം സാമ്പത്തികമായും, സൈനീകമായും പ്രതിരോധം ഒരുക്കും.."
മുരളീധരൻ പുഞ്ചിരിച്ചു.
"സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകില്ലേ?"
"ടെററിസ്റ്റ് ക്യാംപുകൾ തകർക്കുന്നത് ഒരിക്കലും ആഗോള തലത്തിൽ ഒരു യുദ്ധമായി പരിഗണിക്കപ്പെടില്ല.
തീവ്രവാദത്തിന്റെ പ്രഹരമേൽക്കാത്ത രാജ്യങ്ങൾ ഏറെക്കുറെ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ട്,തീവ്രവാദത്തിനു എതിരായ നീക്കങ്ങൾ ഒരിക്കലും ഒരു തുറന്ന യുദ്ധമായി മാറാറില്ല. എന്നാൽ,എതിരാളികൾക്കു ശക്തമായ ഒരു താക്കീതാവുകയും ചെയ്യും.."
"പാകിസ്ഥാൻ തിരിച്ചടിച്ചാലോ?"
രാജേഷിന്റെ കണ്ണുകളിൽ ഭയം നിഴലിട്ടത് മുരളീധരൻ കണ്ടു.
" സാമ്പത്തികമായി അടുത്തകാലത്ത് ഏറെ പ്രശ്നങ്ങളുള്ള ഒരു രാഷ്ട്രമാണ് പാകിസ്ഥാൻ. പൊതുകടം ആഭ്യന്തര ഉത്പാദനത്തിന്റെ എഴുപത്തി നാല് ശതമാനമായി പെരുകിയിരിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയും, ആഭ്യന്തര പ്രശ്നങ്ങളും മൂലം നേരിട്ടുള്ള വിദേശ നിക്ഷേപം കാര്യമായി ഉയരുന്നില്ല. ഉയർന്ന പണപ്പെരുപ്പവും, ഉത്പാദന രംഗത്തെ മന്ദതയും, നില നിൽക്കുന്നു. സൗദിയിൽ നിന്നുള്ള ധന സഹായത്തെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.
ചൈനയുടെ സഹകരണത്തോടെയുള്ള ഇക്കണോമിക് കോറിഡോർ അടക്കമുള്ള പദ്ധതികളാകട്ടെ കൂടുതൽ ബാധ്യത വരുത്തിവെയ്ക്കുകയും ചെയ്തു.
ടെലകോം രംഗം തകർച്ചയുടെ വക്കിലാണ്. ഇന്ത്യയിലേക്കുള്ള കയറ്റുമതിയാകട്ടെ ഇരുന്നൂറു ശതമാനത്തോളം ചുങ്കം നല്കാനാവാതെ തടസ്സപ്പെട്ടിരിക്കുന്നു.
ഇറക്കുമതിയിലുണ്ടായ വൻ വർദ്ധനവ് കൂനിൻ മേൽ കുരു പോലെ ബാലൻസ് ഓഫ് പേയ്‌മെന്റ്സിനെ തകിടം മറിച്ചിരിക്കുന്നു. "
"മൊത്തത്തിൽ പൊട്ടിപ്പാളീസായി നിൽക്കുവാ, അല്ലെ?"
"അതെ.ഐ.സി.യുവിൽ കിടക്കുന്ന രോഗിയുടെ അവസ്ഥയിലുള്ള പാകിസ്താനു ഒരു ചെറിയ യുദ്ധം പോലും ഇപ്പോൾ താങ്ങാനാവില്ല.
അതിർത്തിയിലെ വെടിവെപ്പും,തീവ്രവാദി ആക്രമണങ്ങളും കൊണ്ട് ഒളിപ്പോരുമായി അവർ നില കൊള്ളൂന്നതും ഇക്കാരണത്താൽ ആണ്."
മുരളീധരൻ നെറ്റിയിലേക്ക് വീണ നര കയറാൻ തുടങ്ങിയ മുടി പിന്നിലേക്ക് മാടിയൊതുക്കി.
"പാകിസ്ഥാന്റെ മിത്രമായ ചൈന കേറി ഇടപെടില്ലേ?"
രാജേഷിനു സംശയം മാറിയിട്ടില്ല.
"ഇന്ത്യയുമായി നേരിട്ടുള്ള യുദ്ധം ചൈനയും ഒട്ടും ആഗ്രഹിയ്ക്കില്ല. ട്രേഡ് വാർ മൂലം അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞത് കാരണം ഇന്ത്യൻ വിപണിയാണ് അവരുടെ ആശ്രയം.
മാത്രമല്ല, ഇന്ത്യൻ ഓഷ്യനിൽ ഇന്ത്യൻ നേവിയുടെ ആധിപത്യം ഭേദിക്കപ്പെടാനാവാത്ത വിധം സുശക്തമാണ്.
ചൈനയിലേക്കുള്ള ഓയിൽ ഇറക്കുമതിയുടെ മുക്കാൽ ഭാഗവും ഇന്ത്യൻ മഹാസമുദ്രം വഴിയാണ്.അത് തടയപ്പെട്ടാൽ യുദ്ധം തോൽക്കുന്നതിനേക്കാൾ വലിയ പ്രത്യാഘാതമാകും ചൈനയ്ക്കുണ്ടാവുക.അതായത്,
പ്രശ്നം ആളിക്കത്തിക്കാൻ ശത്രുരാഷ്ട്രങ്ങൾക്കു കഴിയില്ല.
ഇന്ത്യയ്ക്കും സർജിക്കൽ സ്ട്രൈയ്ക്കുകൾക്കപ്പുറമുള്ള ഒരു യുദ്ധത്തിനു താല്പര്യമില്ല."
"അതായത്,യുദ്ധം ഉണ്ടാവില്ലെന്ന് കരുതാം.അല്ലെ?"
"സാമ്പത്തിക യുദ്ധത്തിനും,എയർ സ്‌ട്രൈക്കു്കൾക്കും അപ്പുറത്തുള്ള ഒരു യുദ്ധത്തിനുള്ള സാഹചര്യം നമുക്കോ, അവർക്കോ ഇപ്പോൾ ഇല്ല.."
"നമ്മുടെ സ്റ്റോക്ക് മാർക്കറ്റിന്റെ കാര്യമോ?"
"ഹൃസ്വകാലത്തിനപ്പുറം ഒരു യുദ്ധവും ഇന്ത്യൻ വിപണിയെ തളർത്തിയിട്ടില്ല. നൂറിൽ നിന്ന് മുപ്പത്തയ്യായിരത്തിൽ നാം എത്തിയത് ഏറ്റവും വലിയ വെല്ലു വിളികളെല്ലാം മറി കടന്നു കൊണ്ടാണ്. തീയിൽ കുരുത്തത് വെയിലത്തു വാടുമോ രാജേഷേ?"
മുരളീധരന്റെ ചുണ്ടിൽ ഒരു ചിരി ഊറിക്കളിച്ചു.
"അത് ശരിയാ മുരളിയേട്ടാ..പേടിച്ചുകൊണ്ടിരിക്കുന്നവൻ എല്ലാ ദിവസവും മരിക്കും. ആവശ്യമില്ലാത്ത പേടി മാറ്റിയാൽ തന്നെ പല പ്രശ്നങ്ങളും വഴി മാറിപ്പോകും .."

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?