ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മത്തായി ചേട്ടനും, ന്യൂ ഫിനാൻഷ്യൽ ഇയറും




  "എന്ത് പെട്ടെന്നാ സമയം പോകുന്നത്? പുതിയ സാമ്പത്തിക വര്ഷം തുടങ്ങി..ഈ വർഷമെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു..."
" പ്രശ്നങ്ങളോ?"
"അതെ..ട്രംപും, കിങ് ജോംഗ് ഉന്നും തമ്മിലുള്ള വാക് പോര്, അമേരിക്കയും ചൈനയും തമ്മിലുള്ള ട്രേഡ് വാർ, രൂപയുടെ മൂല്യ ശോഷണം ...കോടീശ്വരന്മാർ നാട് വിടുന്നു.കടപ്പത്രങ്ങളുടെ റേറ്റിങ് താഴെ പോകുന്നു, റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ മാന്ദ്യം, ഓഹരിവിപണിയിൽ വിലയിടിവ്..എല്ലാം കൂടി കൂട്ടത്തോടെയാണല്ലോ വരവ് .."
"മോശം വാർത്തകൾ അശേഷം ഇല്ലാത്ത ഒരു സാമ്പത്തിക ലോകമാണോ മത്തായി ചേട്ടന്റെ സ്വപ്നം?"
"അങ്ങനല്ല...എന്നും പ്രശ്നങ്ങളല്ലേ...ഒന്നിനും ഒരു അനുകൂല സാഹചര്യം കിട്ടുന്നില്ല..."
" അനുകൂല സാഹചര്യം എന്ന് വെച്ചാൽ എങ്ങനെയാ?"
" ഫിക്സഡ് ഡിപ്പോസിറ്റിനു മിനിമം
പത്തു ശതമാനം പലിശ കിട്ടണം."
"ആഗോള ശരാശരി മൂന്നു മുതൽ നാല് ശതമാനമേ ഉള്ളൂ.."
"അക്കാര്യത്തിൽ ആഗോളം വേണ്ട..അത് പോലെ,ജി.എസ്.ടി എടുത്തുകളയണം...ഇൻകം ടാക്സ് ഇളവ് ഇരട്ടിയാക്കണം..ഇവന്മാർക്കൊന്നും ഒരു പ്ലാനിങ്ങും ഇല്ലന്നെ.."
"അതായത് പത്തു ശതമാനം ആളുകൾ പോലും ടാക്സ് അടയ്ക്കാത്ത ഒരു രാജ്യത്ത് ഉള്ള ടാക്സ് കൂടി മാറ്റണം എന്ന്.. അതിരിക്കട്ടെ, മത്തായി ചേട്ടൻ പ്ലാനിങ് ഒക്കെ ചെയ്യുന്നുണ്ടോ?"
" പ്ലാൻ ചെയ്യാൻ കാശ് വേണ്ടേ? ഈയിടെ ഒരു കോടിയുടെ  ഒരു ഫ്‌ളാറ്റ് കൂടി വാങ്ങി. വണ്ടി ഒന്ന് മാറ്റി.ഓഡി  എസ്.ഫൈവ്  പുതിയത് വാങ്ങി.രണ്ടിന്റേം ഇ.എം.ഐ അടയ്ക്കാൻ തന്നെ എത്ര രൂപ വേണം? ഉണ്ടായിരുന്ന രണ്ട് ഫിക്സഡ് ഡിപോസിറ്റ് പൊട്ടിച്ചിട്ടാ മൂത്ത മോനെ യു.എസ്സിൽ പഠിക്കാൻ വിട്ടത്..മോൾടെ കല്യാണസമയത്ത്, മാന്ദ്യം കാരണം സിറ്റിയിലെ സ്ഥലം വിൽക്കാൻ പറ്റിയില്ല. അറക്കവാൾ ബാങ്കിൽ ഈട് വെച്ച് കിട്ടിയ കാശിനാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ റിസപ്‌ഷൻ നടത്തിയത്. ഹണിമൂണും സ്പോൺസർ ചെയ്തു കൊടുത്തതോടെ ബാക്കി ഉണ്ടായിരുന്ന കാശും കൂടി തീർന്നു.അതിരിക്കട്ടെ, ഈ മുദ്ര ലോൺ എവിടെ കിട്ടും? അത് എടുത്തിട്ട് വേണം ഈ ഫിനാൻഷ്യൽ ഇയർ ഒന്ന് പ്ലാൻ ചെയ്യാൻ.."
" ബാങ്കിൽ തിരക്കിയാൽ മതി ചേട്ടാ.."
" സാമ്പത്തിക മാന്ദ്യം കാരണം എസ്.ഐ.പി. മൂന്നു മാസം മുടങ്ങി.കുഴപ്പം,ഇല്ലായിരിക്കും അല്ലെ ?
" എന്ത് കുഴപ്പം? മൂന്നു തവണ മുടങ്ങിയാൽ ആട്ടോ ഡെബിറ്റ് തന്നെ നിൽക്കും.."
" നന്നായി..ഹാപ്പി ന്യൂ ഫിനാൻഷ്യൽ ഇയർ. ഗോഡ് ബ്ലെസ് യൂ ."
"സെയിം ടൂ യൂ..ഇങ്ങനെ പോയാൽ ഇനി ചേട്ടനെ രക്ഷിക്കാൻ പടച്ച തമ്പുരാന്  മാത്രമേ കഴിയൂ!"

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?