ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക മാർഗ രേഖ

            ഇക്കണോമിയിലെ ഏറ്റവും ചെറിയ സാമ്പത്തിക യൂണിറ്റ് ആണ് കുടുംബം. ഇതു മനസ്സിലാക്കിയാൽ മാത്രമേ കുടുംബത്തിലെ ഓരോ വ്യക്തിക്കും പരസ്പരം പിന്തുണ നൽകി അഭിവൃദ്ധി നേടാൻ കഴിയൂ. ഇക്കണോമിയ്ക്ക് ഓരോ വർഷവും ബജറ്റ് അവതരണം ഉണ്ട്. മികച്ച ബജറ്റുകൾ ആണ് രാജ്യങ്ങൾക്ക് ഉയർന്ന വളർച്ചാനിരക്ക് നേടാൻ സഹായകരമാകുന്നത്. അതേപോലെ വാർഷിക പദ്ധതി ഇല്ലാത്ത കുടുബങ്ങളെ ബജറ്റ് ഇല്ലാത്ത രാജ്യത്തോട് ഉപമിക്കാം. ഓരോ കുടുംബത്തിനും ഒരു കാഷ്ഫ്‌ളോ സ്റ്റേറ്റുമെന്റ് ഉണ്ടാകണം. വാർഷിക വരവ്, വാർഷിക ചെലവ്, വാർഷിക മിച്ചം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണ കുടുംബത്തിലെ അംഗങ്ങളിൽ ഉണ്ടാക്കാൻ കഴിയണം. വാർഷിക വരവ് കൂട്ടുകയാണ് പുരോഗതിയുടെ ആദ്യ പടി.      മാസ ശമ്പളത്തെ മാത്രം ആശ്രയിച്ചാൽ വരുമാന വർധനയ്ക്ക് പരിമിതികൾ ഉണ്ടാകും. എന്നാൽ, പാർട് ടൈം ബിസിനസുകൾ, ഡിവിഡൻഡ് നിക്ഷേപങ്ങൾ എന്നിവ കൂടി ചെയ്യുന്നത് മെച്ചപ്പെട്ട വരുമാനത്തിന് സഹായിക്കും. വാർഷിക ചെലവ് മാത്രം അനിയന്ത്രിതമായി കൂടികൊണ്ടിരുന്നാൽ ഏതു പണക്കാരനും പാപ്പരായി മാറാം. വാർഷിക മിച്ചമാണ് നിക്ഷേപ...