ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിമാസ നിക്ഷേപങ്ങൾക്ക് തനതായ സ്ഥാനമുണ്ട്.എന്നാൽ,യാഥാസ്ഥിതികമായ സമ്പാദ്യ മാർഗങ്ങളായ ചിട്ടി,റിക്കറിംഗ് ഡിപോസിറ്റ്,എൻഡോവ്മെന്റ് ഇന്ഷുറന്സ് തുടങ്ങിയവയാണ് പലരും പിന്തുടരുന്നത്.ആറര മുതൽ ഏഴര ശതമാനം വരെ മാത്രമാണ് ഇവയിൽ നിന്ന് കിട്ടുന്ന ആദായം .എന്നാൽ,കഴിഞ്ഞ പതിനഞ്ചു വര്ഷമായി നില കൊള്ളുന്ന മികച്ച സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ നല്കിയ ആദായം ഇവയെക്കാൾ പല മടങ്ങ് അധികമാണ്.
പതിനഞ്ചു വര്ഷം മുന്പ് 2001 മേയ് മാസം മുതൽ ഇതുവരെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് സ്കീമുകളിൽ പ്രതിമാസം പതിനായിരം രൂപ വെച്ച് അടച്ചവർക്ക് സൃഷ്ടിക്കാനായ സമ്പത്ത് എത്രയാണ്? യഥാർത്ഥ കണക്കുകൾ ചുവടെ ചേർക്കുന്നു.
റിലയന്സ് ഗ്രോത്ത് ഫണ്ടിലെ നിക്ഷേപം ഒരു കോടി മുപ്പത്തിയാറ് ലക്ഷത്തി അന്പതിയേഴായിരത്തി എഴുനൂറ്റി ഒന്ന് രൂപ ഉണ്ട്.
ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിലെ നിക്ഷേപം ഇപ്പോൾ ഒരു കോടി മുപ്പത്തി നാലു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഇരുനൂറ്റി അറുപതു രൂപ ആയിട്ടുണ്ട്. ഫ്രാങ്ക്ലിൻ ഇന്ത്യ ടാക്സ് ഷീൽഡിലെ നിക്ഷേപ മൂല്യം ഒരു കോടി നാല്പത്തി നാലായിരത്തി ഇരുനൂറ്റി പതിനാറു രൂപ ആണ്.
എച്ച് .ഡി.എഫ്.സി.യുടെ ഇക്വിടി ഫണ്ടിൽ പതിനഞ്ചു വര്ഷം കൊണ്ട് അടച്ച പതിനെട്ടു ലക്ഷം രൂപ ഇപ്പോൾ ഒരു കോടി നാല് ലക്ഷത്തി ഇരുപത്തി ആറായിരത്തി മുന്നൂറ്റി എൺപത്തി നാല് രൂപ ആയിട്ടുണ്ട്.എസ്.ബി.ഐ യുടെ ഫാര്മ ഫണ്ടിൽ നിക്ഷേപ മൂല്യം ഒരു കോടി പതിനെട്ടു ലക്ഷത്തി അൻപത്തി മൂവായിരത്തി അറുനൂറ്റി ഇരുപത്തി മൂന്നു രൂപ ആയതായി കാണാം.
ബിര്ള സൺലൈഫ് ഇക്വിടി ഫണ്ടിൽ ഇത് ഒരു കോടി ഇരുപതിനായിരത്തി ഇരുനൂറ്റി അറുപത്തി അഞ്ചു രൂപ ആയിട്ടുണ്ട്. ടാറ്റാ എത്തികൽ ഫണ്ടിൽ എസ് .ഐ.പി. ചെയ്തവരുടെ നിക്ഷേപം ഈ കാലയളവിൽ തൊണ്ണൂറ്റി മൂന്നു ലക്ഷത്തി അന്പത്തിയോരായിരത്തി എഴുനൂറ്റി അറുപതു രൂപ ആയിട്ടുണ്ട്.
അതായത് മുകളില കാണിച്ച ഫണ്ടുകൾ നൽകിയ നേട്ടം ആറു മടങ്ങും അതിൽ അധികവുമാണ്.ശരാശരി വാര്ഷിക ലാഭം ഇരുപതു ശതമാനവും അതിലധികവും നല്കിയിരിക്കുന്നു.സ്ഥിരതയുള്ള നല്ല ബിസിനസ്സുകളിൽ നിക്ഷേപിച്ചുകൊണ്ട് പ്രതിമാസ നിക്ഷേപകര്ക്ക് മികച്ച നേട്ടം നല്കാൻ ഫണ്ട് മാനേജർ വിജയിച്ചിരിക്കുന്നു.
താരതമ്യേന തണുപ്പൻ നേട്ടം നല്കിയ എൽ .ഐ.സി നോമുറ ഇക്വിടി ഫണ്ടിന്റെ മൂല്യം അന്പതിനാല് ലക്ഷത്തി എഴുപത്തിയോരാ യിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് രൂപ ആണ്..ജെ.എം.ഇക്വിടി ഫണ്ടിലെ മൂല്യം ഇപ്പോൾ നാല്പത്തിയേഴ് ലക്ഷത്തി ആയിരത്തി ഒരുനൂറ്റി അറുപത്തി രണ്ടു രൂപ ഉണ്ട്.
അതായത്,ശ്രദ്ധിക്കപ്പെടാതിരുന്ന ഫണ്ടുകൾ പോലും രണ്ടരയോ മൂന്നോ മടങ്ങ് സമ്പത്ത് നല്കിയിരിക്കുന്നു. ഓരോ വ്യക്തിയുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ച്, മികച്ച സ്കീമുകളിൽ നിക്ഷേപി ക്കുകയാണ് വേണ്ടത്.വാർഷിക വിലയിരുത്തൽ നടത്തുന്നതും നല്ലതാണ്.
ഡിസ്ക്ലൈമർ :
ഇതു സാമ്പത്തിക സാക്ഷരതയ്ക്ക് വേണ്ടിയുള്ള വിലയിരുത്തൽ ആണ്.കാലാനുസൃതമായ നിക്ഷേപക ഉപദേശം നേടിയതിനു ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക.
- Data as on 16th May 2016-
Really helpful for new invesrors
മറുപടിഇല്ലാതാക്കൂThanks
മറുപടിഇല്ലാതാക്കൂ